Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇനി മദ്യപിക്കില്ലെന്ന് കുഞ്ഞിന്റെയും ഭാര്യയുടെയും തലയിൽത്തൊട്ട് സത്യം ചെയ്തു; ഭർത്താവ് വാക്കു തെറ്റിച്ചതിൽ മനംനൊന്ത സുചിത്ര കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി; ഭാര്യ മരിച്ചത് പൊലീസിൽ അറിയിച്ചതിനു പിന്നാലെ കെട്ടിത്തൂങ്ങി ബിനീഷും; അച്ഛനും അമ്മയും പോയതറിയാതെ രണ്ടരവയസുകാരനായ ആദിദേവ്; മണ്ണന്തലയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തതിനുള്ള കാരണംപൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ

ഇനി മദ്യപിക്കില്ലെന്ന് കുഞ്ഞിന്റെയും ഭാര്യയുടെയും തലയിൽത്തൊട്ട് സത്യം ചെയ്തു; ഭർത്താവ് വാക്കു തെറ്റിച്ചതിൽ മനംനൊന്ത സുചിത്ര കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി; ഭാര്യ മരിച്ചത് പൊലീസിൽ അറിയിച്ചതിനു പിന്നാലെ കെട്ടിത്തൂങ്ങി ബിനീഷും; അച്ഛനും അമ്മയും പോയതറിയാതെ രണ്ടരവയസുകാരനായ ആദിദേവ്; മണ്ണന്തലയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തതിനുള്ള കാരണംപൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഏറെ സ്നേഹത്തോടെ ജീവിച്ചിരുന്ന ബിനീഷിന്റെയും സുചിത്രയുടേയും ആത്മഹത്യ ഉണ്ടാക്കിയ ഞെട്ടലിൽ നിന്നും സുഹൃത്തുക്കളും അയൽവാസികളും ഇനിയും മോചിതരായിട്ടില്ല. അച്ഛന്റെയും അമ്മയുടേയും മരണത്തെതുടർന്ന് അനാഥനായ രണ്ടര വയസ്സുകാരൻ ആദിദേവ് ഇപ്പോൾ നാട്ടുകാരുടെ ദുഃഖമായി മാറുകയാണ്. ഇക്കഴിഞ്ഞ 12ന് വെളുപ്പിനാണ് തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ ബിനീഷിനെയും ഭാര്യ സുചിത്രയേയും ആത്മഹത്യ ചെയ്ത നിലയിൽ കാണ്ടെത്തിയത്. ജന്മനാ വൈകല്യങ്ങളുള്ള കുട്ടിയായിരുന്നു ഇവരുടെ മകൻ ആദിദേവ്. മൂന്നര വർഷം മുൻപാണ് ബിനീഷും സുചിത്രയും വിവാഹിതരായത്. അലുമിനിയം ഫാബ്രിക്കേഷൻജോലിക്കാരനായിരുന്നു ബിനീഷ്.

മകന്റെ ആരോഗ്യ പ്രശ്നങ്ങളും ചെറിയ ചില പിണക്കങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ആത്മഹത്യയിലേക്ക് നയിക്കത്തക്ക സംഭവങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അറിയില്ലായിരുന്നു. കുട്ടിക്ക് ജന്മനാ ചില അസുഖങ്ങളുണ്ടായിരുന്നതിന്റെ ചികിത്സ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പുരോഗമിക്കുകയായിരുന്നു. കുഞ്ഞിന്റെ അസുഖം ഭേദമാകുമെന്ന് കരുതി നാളുകളായിട്ടും മാറ്റം വരാത്തതിൽ സുചിത്രക്ക് വലിയ വിഷമുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മണ്ണന്തലയിലെ ഇവരുടെ വീട്ടിൽ ബിനീഷും സുചിത്രയും ബിനീഷിന്റെ അച്ഛൻ തുളസിയുമാണ് താമസിച്ചിരുന്നത്.

ഇക്കഴിഞ്ഞ 12ന് രാത്രി പുറത്ത് നിന്ന് ഭക്ഷണം കഴിച്ചെത്തിയ ശേഷം ഇരുവരും ഉറങ്ങാൻ കിടക്കുകയായിരുന്നു. പുലർച്ചെ നാലിന് ബിനീഷ് ഉണർന്ന് നോക്കുമ്പോൾ കാണുന്നത് മുറിയിൽ തൂങ്ങിയ നിലയിലുള്ള സുചിത്രയെയാണ്. ബിനീഷിന്റെ അലറിക്കരച്ചിൽ കേട്ട് അച്ഛൻ തുളസിയും മുറിയിലെത്തി. ബിനഷ് ഉടൻ തന്നെ സുചിത്രയുടെ വീട്ടിലും മണ്ണന്തല പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ച ശേഷം മുറി പൂട്ടി തൂങ്ങുകയായിരുന്നു. സ്ഥലത്തെത്തിയ സുചിത്രയുടെ ബന്ധുക്കളും പൊലീസും ചേർന്ന് മുറി തള്ളിത്തുറന്നെങ്കിലും അപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു.

മൂന്നര വർഷം മുൻപാണ് ബിനീഷും സുചിത്രയും വിവാഹിതരായത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലായിരുന്ന ബിനീഷ് വിവാഹമുറപ്പിച്ചപ്പോഴാണ് നാട്ടിലെത്തിയത്. വിവാഹത്തിന് ശേഷം ഇയാൾ നാട്ടിൽ തുടരുകയായിരുന്നു. വലിയ സ്നേഹത്തിലായിരുന്നു ബിനീഷും സുചിത്രയുമെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഗൾഫിൽ ജോലി ചെയ്തുണ്ടാക്കിയ പണം നാട്ടിൽ പലിശയ്ക്ക് നൽകിയിരുന്നു. പലിശയൊക്കെ മാസം തോറം കൃത്യമായി കിട്ടിയിരുന്നു. ഇരുവരും തൂങ്ങി മരിച്ച മുറിയുടെ ചുവരിൽ പണം കിട്ടാനുള്ളതിന്റെ കണക്കുവിവരങ്ങൾ എഴുതി വച്ചിട്ടുണ്ട്.

ഇടയ്ക്കിടെ മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു ബിനീഷിനെങ്കിലും ഇത് ആർക്കും ശല്യമുണ്ടായിരുന്നില്ല. എന്നാൽ ബിനീഷ് മദ്യപിക്കുന്നത് ഭാര്യക്ക് ഇഷ്ടമായിരുന്നില്ല. കുറച്ച് നാൾ മുൻപ് മണ്ണന്തല ക്ഷേത്രത്തിലെ ഉത്സവത്തിന് ബിനീഷ് മദ്യപിച്ച് വീട്ടിലെത്തി. ഇതേത്തുടർന്ന് ഇനി മദ്യപിക്കില്ലെന്ന് ബിനീഷിനെകൊണ്ട് സുചിത്ര സത്യം ചെയ്യിപ്പിച്ചിരുന്നു. സംഭവ ദിവസം ഒരുമിച്ച് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചാണ് വന്നത്. അന്ന് ബിനീഷ് മദ്യപിച്ചതിൽ സുചിത്രക്ക് വിഷമമുണ്ടായിരുന്നു.

മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാടിലാണ് ജീവിച്ചിരുന്നതെങ്കിലും ഒരു മുറിയും ഹാളും ഹാളിനോട് ചേർന്നുള്ള അടുക്കളയുമുള്ള ചെറിയ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. വീട് പണിയാനും ഇവർ തീരുമാനിച്ചെങ്കിലും മകന്റെ ചികിത്സയെ തുടർന്നാണ് ഇതിൽനിന്ന് പിന്മാറിയത്. അച്ഛനും അമ്മയും മരിച്ചതോടെ വയസ്സായ മുത്തശ്ശൻ മാത്രമാണ് ആദിദേവിന് ഇനിയുള്ള ഏക തുണ. എന്നാൽ തുളസിക്ക് മാത്രം കുഞ്ഞിനെ നോക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ സുചിത്രയുടെ പിതാവും സഹോദരനും കുഞ്ഞിനെ അവർക്കൊപ്പം കൊണ്ട് പോവുകയായിരുന്നു. ബിനീഷിന്റെ മരണവാർത്തയറിഞ്ഞ് ചിലർ വീട്ടിലെത്തി പണം നൽകാമെന്ന് തുളസിയെ അറിയിച്ചെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP