Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഐ(എം) നേതാക്കൾക്കെതിരായ ആരോപണങ്ങൾക്കു പിന്നാലെ ഗുണ്ടാവിളയാട്ടത്തിനു കോൺഗ്രസുകാരും പ്രതിക്കൂട്ടിൽ; നിലംനികത്തൽ കരാർ ഏറ്റെടുത്ത വ്യക്തിയെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ മരടു മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ഒന്നാം പ്രതി; നാലു കൂട്ടാളികൾ അറസ്റ്റിൽ

സിപിഐ(എം) നേതാക്കൾക്കെതിരായ ആരോപണങ്ങൾക്കു പിന്നാലെ ഗുണ്ടാവിളയാട്ടത്തിനു കോൺഗ്രസുകാരും പ്രതിക്കൂട്ടിൽ; നിലംനികത്തൽ കരാർ ഏറ്റെടുത്ത വ്യക്തിയെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ മരടു മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ഒന്നാം പ്രതി; നാലു കൂട്ടാളികൾ അറസ്റ്റിൽ

കൊച്ചി: സിപിഐ(എം) നേതാവിനെതിരായ ആരോപണങ്ങൾക്കു പിന്നാലെ ഗുണ്ടാവിളയാട്ടത്തിനു കോൺഗ്രസ് നേതാക്കളും പ്രതിക്കൂട്ടിൽ. ആളെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ മരട് മുനിസിപ്പാലിറ്റിയിലെ വൈസ് ചെയർമാനുൾപ്പെടെ രണ്ടു കൗൺസിലർമാരാണു മുഖ്യപ്രതികൾ.

നിലംനികത്തൽ കരാറുകാരനായ ഷുക്കൂർ എന്നയാളെ 2013ലും 2016ലും തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത കേസിന്റെ ആസൂത്രകരാണ് മരടു മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ആന്റണി ആശാൻപറമ്പിലും കൗൺസിിർ ജോൺസൺ പീറ്ററും. ആകെ പത്തു പ്രതികളാണു കേസിൽ.

ഇതിൽ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഗുണ്ടാനേതാവ് ഭായ് നസീറിന്റെ ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ റംഷാദ്, ഭരതൻ ഷിജു, കൊഞ്ചു സലാം, ഓട്ടോ അബി എന്നിവരാണ് അറസ്റ്റിലായത്.

2013-ലും 2016ലുമാണ് ഷുക്കൂറിനെ നിലംനികത്തൽ കരാറിൽ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടു തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചു ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. കരാറിൽ നിന്നു പിന്മാറണമെന്നു കാട്ടിയാണു രണ്ടു തവണയും ഭായി നസീറിന്റെ സംഘം ഷുക്കൂറിനെ കടത്തിയത്.

സിപിഐ(എം) നേതാവ് വി എ സക്കീർ ഹുസൈന്റെ കേസ് പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുന്ന സാഹചര്യത്തിൽ ഷുക്കൂർ ഐജിക്കു നേരിട്ടു പരാതി നൽകുകയായിരുന്നു. ഐജിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പനങ്ങാടു പൊലീസാണ് നാലു പ്രതികളെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP