Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോക്കുമായി നിൽക്കുന്ന ഫോട്ടോ എടുത്തത് ഫെയ്‌സ് ബുക്കിലിടാൻ; അബദ്ധത്തിൽ വെടിപൊടിട്ടയപ്പോൾ കൊണ്ടത് സുഹൃത്തിന്റെ കഴുത്തിലും; ആശുപത്രിയിലെത്തിച്ചിട്ടും കൂട്ടുകാരൻ രക്ഷപ്പെട്ടില്ല; മാസിന്റെ മരണത്തിന് കാരണമായത് എയർഗൺ; പെരിന്തൽമണ്ണയിലെ വെടി പൊട്ടി മരണത്തിൽ ദുരൂഹത തുടരുന്നു

തോക്കുമായി നിൽക്കുന്ന ഫോട്ടോ എടുത്തത് ഫെയ്‌സ് ബുക്കിലിടാൻ; അബദ്ധത്തിൽ വെടിപൊടിട്ടയപ്പോൾ കൊണ്ടത് സുഹൃത്തിന്റെ കഴുത്തിലും; ആശുപത്രിയിലെത്തിച്ചിട്ടും കൂട്ടുകാരൻ രക്ഷപ്പെട്ടില്ല; മാസിന്റെ മരണത്തിന് കാരണമായത് എയർഗൺ; പെരിന്തൽമണ്ണയിലെ വെടി പൊട്ടി മരണത്തിൽ ദുരൂഹത തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മരിച്ച മാസിന്റെ സുഹൃത്ത് മാനസമംഗലം സ്വദേശി മുസമിൽ ആണ് അറസ്റ്റിലായത്. തോക്കു ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെ മാസിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഫേസ്‌ബുക്കിൽ ഇടാനുള്ള ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു ദുരന്തമെത്തിയത്. എയർ ഗണാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക സൂചന. എന്നാൽ ഇതൊന്നും നാട്ടുകാർ വിശ്വസിക്കുന്നില്ല. കേസ് ഒതുക്കി തീർക്കാനുള്ള തന്ത്രമാണോ ഇതെന്നാണ് സംശയം.

മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകൻ മാസിനാണ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റുമരിച്ചത്. വെടിയേറ്റ് രക്തത്തിൽ കുളിച്ചനിലയിൽ മാസിനെ രണ്ടുപേർ സ്‌കൂട്ടറിൽ പെരിന്തൽമണ്ണ കിംസ് ആശുപത്രിയിലെത്തിച്ച് കടന്നുകളയുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മാസിൻ മരിച്ചിരുന്നു. മാസിന്റെ കഴുത്തിന്റെ വശത്താണ് വെടിയേറ്റത്. അതിനിടെ മാസിനെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്‌കൂട്ടറിന്റെ നടുവിൽ മാസിനെ ഇരുത്തിച്ചാണ് രണ്ടുപേർ ആശുപത്രിയിലെത്തിച്ചത്.

അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയപ്പോൾ പിന്നിലിരുന്ന യുവാവ് എഴുന്നേൽക്കുമ്പോൾ യുവാവ് പിന്നോട്ട് വീഴാൻ പോകുന്നതായി ദൃശ്യത്തിൽ കാണാം. ആശുപത്രിയിലെത്തിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെത്തിച്ച ഈ യുവാക്കൾ ഡോക്ടർമാരെയും പൊലീസിനെയും വിവരമറിയിക്കാതെ കടന്നു കളയുകയായിരുന്നു. മരിച്ച യുവാവിന്റെ ഇടതുകാലിലെ വിരലുകളിൽ റോഡിലുരഞ്ഞ മുറിവുണ്ട്. നഗരത്തിനടുത്തു പൂപ്പലം നിരപ്പിലെ ഒഴിഞ്ഞ സ്ഥലത്താണു സംഭവം നടന്നതെന്നും എയർഗണ്ണിൽനിന്നുള്ള വെടിയാകാമെന്നും പൊലീസ് കണ്ടെത്തി.

മാസിൻ സുഹൃത്തുക്കൾക്കൊപ്പം ഈ ഭാഗത്ത് എത്തിയതായി പറയുന്നു. തോക്ക് ആരുടേതെന്നു വ്യക്തമല്ല. കോഴിക്കോട്ട് താമസിച്ചുപഠിക്കുന്ന മാസിൻ വെള്ളിയാഴ്ചയാണു വീട്ടിലെത്തിയത്. മാസിനും സുഹൃത്തുക്കളും ഒരുമിച്ച് പെരിന്തൽമണ്ണ ഐ.എസ്.എസ് സ്‌കൂളിൽ നേരത്തെ പഠിച്ചിരുന്നതാണ്. പിന്നീട് മൂവരും വിവിധ കോളജുകളിൽ ചേർന്നു. ഒഴിവുദിവസം ഒരുമിച്ചു ചേർന്നതിനിടെയാണ് ദുരന്തം.

മരണം നടന്ന സ്ഥലം മിച്ചഭൂമി പ്രദേശമാണ്. സർക്കാർ നിർമ്മിച്ചുനൽകിയ ഏതാനും വീടുകൾ ഇവിടെയുണ്ടെങ്കിലും ഒന്നിലും ആൾതാമസമില്ല. സാമൂഹിക വിരുദ്ധരുടെ താവളമാണിതെന്നും ആക്ഷേപമുണ്ട്. ലഹരി ഉപയോഗത്തിനായി ഈ പ്രദേശത്ത് ആളുകളെത്താറുണ്ട്. ഇത്തരം തർക്കങ്ങളും വിഷയങ്ങളും മാസിന്റെ മരണത്തിന് കാരണമായിരിക്കാമെന്ന് നാട്ടുകാർ സംശയിക്കുന്നു.

വൈകുന്നേരങ്ങളിൽ ഇവിടെയുള്ള കുന്നിനുസമീപം സംഘം ചേർന്ന് മദ്യപാനവും വഴക്കുമെല്ലാം പതിവാണ്. ഇത്തരത്തിലെ വഴക്കാകാം വെടിവയ്‌പ്പിലേക്ക് നയിച്ചതെന്നും കരുതുന്നവരുണ്ട്. കോഴിക്കോട് എ.ഡബ്ല്യു.എച്ച് കോളജിലെ വിദ്യാർത്ഥിയായ മാസിൻ വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. ഞായറാഴ്ച രണ്ടോടെ വീട്ടിൽ നിന്നിറങ്ങിയതാണ്. അത് ദുരന്തത്തിലേക്കുള്ള യാത്രയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP