Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഡിക്കൽ കോളജിൽ ഒഴിവുണ്ടായിരുന്നത് 15 വെന്റിലേറ്ററുകൾ; സർക്കാർ ആശുപത്രിയിൽ അരങ്ങേറിയ കൊടുംക്രൂരത കണ്ടെത്തിയത് സൂപ്രണ്ടും പ്രിൻസിപ്പലും നടത്തിയ അന്വേഷണത്തിൽ; വെന്റിലേറ്റർ ഇല്ലെന്ന് നുണ പറഞ്ഞ് തമിഴ്‌നാട് സ്വദേശി ആയ മുരുകനെ മരണത്തിനു വിട്ടുകൊടുത്ത ഡോക്ടർമാർ മറുപടി പറയേണ്ടിവരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും പൊലീസിന് നൽകിയ റിപ്പോർട്ട് പുറത്ത്.

പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോൾ ആശുപത്രിയിൽ വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നു. 15 വെന്റിലേറ്ററുകളാണ് ഒഴിവുണ്ടായിരുന്നത്. ഇതിൽ മുരുകന് ചികിത്സ നൽകേണ്ട ന്യൂറോ സർജറി ഐ.സിയുവിൽ രണ്ട് വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നുന്നെന്നും റിപ്പോർട്ടിലുണ്ട്. വെന്റിലേറ്റർ ഒഴിവില്ലെന്ന കാരണം പറഞ്ഞാണ് മുരുകന് ഇവിടെ ചികിത്സ നിഷേധിച്ചത്.

മുരുകൻ മരിക്കാനിടയായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വാദം. മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റർ ഒഴിവില്ലായിരുന്നു എന്ന് വിശദമാക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് അന്ന് തന്നെ കൈമാറുകയും ചെയ്തിരുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ സഹകരിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുയർന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസം മുമ്പ് കൈമാറാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ലെന്നാണ് ആരോപണം.

ഓഗസ്റ്റ് ആറിനു രാത്രി 10 മണിയോടെയാണ് മുരുകൻ അവപകടത്തിൽ പെട്ടത്. കൊല്ലത്തെ ഉടൻ കിംസ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം അത്യാധുനിക സൗകര്യമുള്ള ആംബുലൻസിൽ മെഡിട്രീന ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ന്യൂറോ സർജൻ ഇല്ലെന്ന് കാരണം പറഞ്ഞ് ഇവിടെ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. പിന്നീട് തിരുവനന്തപുരം മെഡിക്കൽ് കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഒഴിവില്ലെന്ന കാരണം പറഞ്ഞ് ഇവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു.

തുടർന്ന് ഉള്ളൂർ എസ.യുടി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇവിടേയും ന്യൂറോ സർജൻ ഇല്ലെന്ന കാരണത്താൽ തിരിച്ചയച്ചു. വീണ്ടും കൊല്ലത്തേക്ക് തിരിച്ച് വന്ന് അസീസിയ ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെയും സർജൻ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് വീണ്ടും മെഡിസിറ്റി ആശുപത്രിയിൽ ബന്ധപ്പെട്ടു.

എന്നാൽ കൂടെ നിൽക്കാൻ ആളില്ലെന്ന കാരണം പറഞ്ഞ് നിരസിച്ചുവെന്നാണ് റിപ്പോർട്ട്. ആംബലൻസ് ജീവനക്കാർ കൂടെ നിൽക്കാമെന്ന് അറിയിച്ചെങ്കിലും സമ്മതിച്ചില്ല. ഒടുവിൽ ആംബുലൻസിൽ വെച്ച് ഇദ്ദേഹം മരിക്കുകയായിരുന്നു.

പുലർച്ചെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കു മരണം സ്ഥിരീകരിച്ചു. ഏകദേശം ഏഴര മണിക്കൂറാണ് ഈ യുവാവ് മരണത്തോട് മല്ലിട്ട് ആംബുലൻസിൽ കിടന്നത്. മുരുകൻ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് മുരുകന് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് മെഡിസറ്റി ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികൾക്കും മെഡിക്കൽ കോളജിനും എതിരെ പൊലീസ് കേസെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP