Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങൾ ഇവിടെ സുഖമായിരിക്കുന്നു'വെന്ന് കാണാതായ ഹഫീസുദ്ദീന്റെ സന്ദേശമെത്തി; സന്ദേശ സ്ഥലം അഫ്ഗാനിസ്ഥാനിലെ ബിൻലാദന്റെ ഒളിത്താവളമായ തോറാബോറായെന്ന് സംശയം; കാണാതായ മറ്റു ചിലരും ഇവിടെയെന്ന് സൂചന

ഞങ്ങൾ ഇവിടെ സുഖമായിരിക്കുന്നു'വെന്ന് കാണാതായ ഹഫീസുദ്ദീന്റെ സന്ദേശമെത്തി; സന്ദേശ സ്ഥലം അഫ്ഗാനിസ്ഥാനിലെ ബിൻലാദന്റെ ഒളിത്താവളമായ തോറാബോറായെന്ന് സംശയം; കാണാതായ മറ്റു ചിലരും  ഇവിടെയെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ദുരൂഹ സാഹചര്യത്തിൽ കേരളത്തിൽ നിന്നും കാണാതായ മലയാളികൾ ഐസിസിൽ ചേർന്ന് ജിഹാദിന് വേണ്ടി പോരാടാമെന്ന ആശങ്കകൾക്ക് അന്വേഷണ സംഘങ്ങളുടെ വെളിപ്പെടുത്തലോടെ ആശ്വാസമാകുന്നു. കാസർകോട്ട് നിന്നു കാണാതായ മലായാളികളിൽ ചിലരിൽ നിന്നും സന്ദേശം എത്തിയതാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും ആശ്വാസമാകുന്നത്. പടന്നയിൽ നിന്നും കാണാതായ ഹഫീസുദ്ദീന്റെ സന്ദേശമാണ് വീട്ടുകാർക്ക് ലഭിച്ചു. സഹോദരിക്ക് അയച്ച സന്ദേശമാണ് വീട്ടുകാർ പൊലീസിന് കൈമാറിയത്. വെള്ളിയാഴ്ച രാവിലെയാണ് നാട്ടിൽ ഉപയോഗിച്ചിരുന്ന നമ്പരിൽ നിന്നുതന്നെ ഹഫീസുദ്ദീന്റെ സന്ദേശം എത്തിയത്. ഞങ്ങൾ ഇവിടെ സുഖമായിരിക്കുന്നു എന്നാണ് സന്ദേശത്തിലുള്ളത്.

അതേസമയം സന്ദേശം അയച്ചിരിക്കുന്നത് അഫ്ഗാനിസ്ഥാനിലെ തോറാബോറാ സ്ഥലത്ത് നിന്നാണെന്നാണ് അറിയുന്നത്. അന്വേഷണ സംഘം കൂടുതൽ പരിശോധനകൾ നടത്തുകയാണ്. ബിൻലാദൻ ഒളിവിൽ താമസിച്ച സ്ഥലമാണ് തോറാബോറ. കാസർഗോഡ് നിന്നും കാണാതായ 17 പേരിൽ ഒരാളാണ് പടന്ന പിഎച്ച്‌സി റോഡിലെ താമസക്കാരനായിരുന്ന ഹഫീസുദീൻ. ഈ യുവാവും, കാണാതായ മറ്റുള്ളവർ നാടുവീട്ടതിനു സമീപദിവസങ്ങളിൽ തന്നെയാണ് വീട് വിട്ടുപോയത്. നാട് വിട്ടു ദിവസങ്ങൾക്കുള്ളിൽ ഉമ്മയെ ഹഫീസുദീൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ സമയത്ത് ഹഫീസുദീൻ രാജ്യം വിട്ടിരുന്നില്ല.

ചെറിയ പെരുന്നാളിന് നാട്ടിൽ തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ, നാട്ടിലേക്ക് തിരിച്ചുവരാതെ ഇന്ത്യ വിട്ട ഹഫീസുദീൻ പെരുന്നാൾ ദിവസം ആശംസ സന്ദേശം അയക്കുകയും ഇനി നാട്ടിലേക്കില്ലെന്നും ഇപ്പോൾ ഉള്ള സ്ഥലം ദൈവത്തിന്റെ നാടാണെന്നും സൂചിപ്പിച്ചിരുന്നു. ബിരുദധാരിയായ ഹഫിസുദീൻ നാട് വിടുന്നതിനു മൂന്നു മാസം മുൻപ് മാത്രമാണ് വിവാഹിതനായത്. ബിസിനസ് കുടുംബത്തിലെ അംഗമായിരുന്നു. തീവ്ര സലഫി വിശ്വാസിയായിരുന്നു ഹഫീസുദ്ദീൻ.

കാസർകോട് നിന്നും കാണാതായെന്ന് വീട്ടുകാർ പരാതിപ്പെട്ട പടന്ന സ്വദേശി ഡോ.ഇജാസിന്റെ ഭാര്യ റിഫൈലയും നേരത്തെ വീട്ടുകാരെ വിളിച്ചിരുന്നു. തങ്ങൾ തീവ്രവാദ പ്രവർത്തനത്തിന് വന്നതല്ലെന്നും ജോലിക്കായി എത്തിയതാണെന്നുമാണ് വീട്ടുകാരോട് റിഫൈല പറഞ്ഞത്. സുരക്ഷിതരാണെന്നും ഉടൻ തന്നെ ജോലിക്ക് കയറുമെന്നും റിഫൈല പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. എന്നാൽ എവിടെയാണ് തങ്ങൾ ഉള്ളതെന്ന കാര്യം റിഫൈല വിശദമാക്കിയില്ലായിരുന്നു.

കാസർകോട് ജില്ലയിലെ 17 പേരും പാലക്കാട് ജില്ലയിലെ അഞ്ചുപേരും അടങ്ങുന്ന സംഘം അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഉള്ള ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്യാംപിൽ എത്തിയതായി സംശയിക്കുന്നതായി ബന്ധുക്കളാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഒരു മാസമായി കാണാതായ ഇവരിൽ നിന്നും ആദ്യം വാട്‌സാപ്പിലൂടെ സന്ദേശം എത്തിയിരുന്നു. ഇനി ദൈവിക ലോകത്താണെന്നും തങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടന്നെുമാണ് ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിലുള്ളത്. സിറിയ, ഇസ്രയേൽ,ഇറാഖ്,തുർക്കി എന്നീ രാജ്യങ്ങളിലാണ് ഇവരുള്ളതെന്ന് ബന്ധുക്കൾ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചു സ്ത്രീകൾ ഉൾപ്പെടെ 22പേരാണ് വിവിധ കാരണങ്ങൾ പറഞ്ഞ് ഒരുമാസത്തിനിടെ നാട്ടിൽ നിന്നും പോയത്. തൃക്കരിപ്പൂരിലെ അബ്ദുൾറഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, രണ്ടു വയസുള്ള കുട്ടി, പടന്നയിലെ ഡോ.ഇജാസ്, ഭാര്യ ഡോ.റിസൈല, ഇജാസിന്റെ അനുജനും എൻജിനീയറിങ് ബിരുദധാരിയായ ഷിഹാസ്, ഭാര്യ ഉള്ളാൾ സ്വദേശി അജ്മല, ഹഫീസുൽ, അഷ്ഫാക്ക്, തൃക്കരിപ്പൂരിലെ മർവാൻ,ബാക്കാരിമുക്കിലെ മർഷാദ്,ഫിറോസ്, പാലക്കാട് സ്വദേശികളായ ഈസ,യഹിയ എന്നിവരും അവരുടെ ഭാര്യമാരെയുമാണ് കാണാതായതായി ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അതേസമയം കാണാതായവരിൽ ഒരാളെ മുംബൈയിൽ നിന്നും പിടികൂടിയിട്ടുണ്ട്. കാസർകോട് തെക്കേ തൃക്കരിപ്പൂർ ബാക്കിരിമുക്കിലെ എളംപച്ചി സ്വദേശി ഫിറോസ് ഖാനെയാണ് മുംബൈയിൽ നിന്നും പിടികൂടിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP