Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മിഷേൽ ഷാജിയുടെ മരണത്തിനു കാരണക്കാരനായി വീട്ടുകാർ സംശയിക്കുന്നത് പാലച്ചുവട് സ്വദേശിയെ; പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി പണം തട്ടുന്നതിൽ വിരുതൻ; ഓസ്‌ട്രേലിയിൽ ജോലിചെയ്യുന്ന യുവതിയിൽ നിന്നും പണം തട്ടിയെടുത്തതായി ആക്ഷേപം; മിഷേലിനെ കാണാതായ ദിവസം യുവാവ് കൊച്ചിയിൽ എത്തിയതും സംശയത്തിന് ഇടയാക്കുന്നു

മിഷേൽ ഷാജിയുടെ മരണത്തിനു കാരണക്കാരനായി വീട്ടുകാർ സംശയിക്കുന്നത് പാലച്ചുവട് സ്വദേശിയെ; പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി പണം തട്ടുന്നതിൽ  വിരുതൻ; ഓസ്‌ട്രേലിയിൽ ജോലിചെയ്യുന്ന യുവതിയിൽ നിന്നും പണം തട്ടിയെടുത്തതായി ആക്ഷേപം; മിഷേലിനെ കാണാതായ ദിവസം യുവാവ് കൊച്ചിയിൽ എത്തിയതും സംശയത്തിന് ഇടയാക്കുന്നു

പ്രകാശ് ചന്ദ്രശേഖർ

പിറവം: പെരിയപ്പുറം എണ്ണക്കപ്പിള്ളിൽ ഷാജിയുടെ മകൾ മിഷേലിന്റെ മരണത്തിന് കാരണക്കാരൻ എന്ന് വീട്ടുകാർ സംശയിക്കുന്ന യുവാവിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളതും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥകൾ മാത്രം. ഇടത്തരം കുടുംബാംഗവും പിറവം പാലച്ചുവട് സ്വദേശിയുമായ ഇയാൾ പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി പണംതട്ടിയെടുക്കുന്നതിൽ വിരുതനായിരുന്നെന്നാണ് നാട്ടിൽ നിന്നും ലഭിക്കുന്ന വിവരം. ഇപ്പോൾ ഓസ്‌ട്രേലിയിൽ ജോലിചെയ്യുന്ന പിറവം സ്വദേശിയായ യുവതിയിൽ നിന്നും ഇയാൾ ഇത്തരത്തിൽ പണം തട്ടിയെടുത്തതായി പരക്കെ പ്രചാരണമുണ്ട്. മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാൾക്ക് സഹായികളായി ഇവിടുത്തുകാരായ നിരവധിപേരും ഉണ്ടായിരുന്നെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

ഇയാളുടെ ജോലിയേക്കുറിച്ചോ സംസ്ഥാനം വിട്ടുള്ള താമസത്തേക്കുറിച്ചോ ഇവിടത്തുകാർക്ക് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാളുടെ പിതാവ് നാട്ടിൽ ഏവർക്കും സുപരിചിതനാണ്. മകന്റെ വഴിവിട്ട പോക്കിന് മാതാവിന്റെ പിൻതുണ ഉണ്ടോ എന്നും നാട്ടുകാർ സംശയിക്കുന്നു. മരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദൂരൂഹതകൾ നീക്കുന്നതിനുള്ള പൊലീസ് ഇടപെടൽ ശക്തമായിരിക്കെയാണ് ഈ യുവാവിനെതിരെ കൂടുതൽ ആരോപണവുമായി വീട്ടുകാർ രംഗത്തെത്തിയിട്ടുള്ളത്. വീട്ടുകാർ സംശയിക്കുന്ന യുവാവിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നും സംഭവം പുറത്തുവന്നശേഷം ഇയാൾ ഫോട്ടോകൾ നീക്കംചെയ്തതും സംശയങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. മിഷേലിനെ കാണാതായ ദിവസം ഈ യുവാവ് കൊച്ചിയിൽ ഉണ്ടായിരുന്നെന്നും ഇയാളും മാതാവും മിഷേലിന്റെ ഫോണിലേക്ക് വിളിച്ചിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി. നേരത്തെ പലവട്ടം ഇയാൾ മിഷേലിന്റെ പുറകേ നടന്നിരുന്നെന്നും ഇംഗിതം നടക്കാതായതോടെ കൊലപ്പെടുത്തി കായലിലെറിഞ്ഞതായിരിക്കാമെന്നുമാണ് വീട്ടുകാരുടെ സംശയം.

മകളെ കാണാതെ പോയവിവരം അറിഞ്ഞതുമുതൽ മിഷേലിന്റെ കുടുംബം പരക്കം പാച്ചിലിലായിരുന്നു. രാത്രി പത്തു മണിയോടെ കൊച്ചി സെൻട്രൽ പൊലീസിൽ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തപ്പോൾ വിണ്ടും ഒന്നുകൂടി അന്വേഷിച്ചുവരാനായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ നിർദ്ദേശം. പിന്നീട് പന്ത്രണ്ട് മണിയോടെ സ്‌റ്റേഷനിലെത്തിയപ്പോൾ പരാതിയിൽ പിറ്റേന്നത്തെ തിയതി ബന്ധുവിനെക്കൊണ്ട് തിരുത്തിയെഴുതിച്ചാണ് പൊലീസ് പരാതി സ്വീകരിച്ചതെന്നും ബന്ധുക്കൾ അറിച്ചു.

സംഭവത്തിന്റെ തുടക്കത്തിൽ പൊലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മകളേ മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയുമായിരുന്നെന്നും മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. കേസന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഇതിനിടെ മിഷേൽ വെണ്ടുരുത്തി പാലത്തിൽ നിന്നോ ഗോശ്രീപാലത്തിൽ നിന്നോ ചാടി ആത്മഹത്യചെയ്തതാവാമെന്ന പൊലീസിന്റെ നിഗമനവും ബന്ധുക്കൾ തള്ളി.ഈ പാലങ്ങളിൽ നിന്നും താഴേക്ക് ചാടിയാൽ ഒരുകാരണവാശാലും മൃതദേഹം കപ്പൽ ചാലിൽ എത്താൻ ഇടയില്ലെന്ന് പ്രദേശവാസികളിൽ നിന്നും മറ്റും വിവരം ലഭിച്ചെന്നാണ് ഇക്കാര്യത്തിൽ ഇവരുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP