Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈയിൽ നിന്നുള്ള സഞ്ചാരികളെ മൂന്നാറിലേക്ക് കൊണ്ടു വരുന്നതിനിടെയുണ്ടായ അപകടം; കാറിന്റെ ഡോറിലെ കണ്ണാടിയിൽ തട്ടിയതിനെ തുടർന്നു സനകൻ നിലത്തു വീണുവെന്നും മൊഴി; ഈ നിസ്സാര പരിക്കോ മന്ത്രിയുടെ സഹോദരന്റെ ജീവനെടുത്തത്? സനകൻ എങ്ങനെ ആശുപത്രിക്ക് 15 കിലോമീറ്റർ അകലെയുള്ള കുത്തുപാറയിൽ എത്തി? എംഎം മണിയുടെ അനുജന്റെ മരണത്തിൽ ദുരൂഹത തുടരുന്നു

മുംബൈയിൽ നിന്നുള്ള സഞ്ചാരികളെ മൂന്നാറിലേക്ക് കൊണ്ടു വരുന്നതിനിടെയുണ്ടായ അപകടം; കാറിന്റെ ഡോറിലെ കണ്ണാടിയിൽ തട്ടിയതിനെ തുടർന്നു സനകൻ നിലത്തു വീണുവെന്നും മൊഴി; ഈ നിസ്സാര പരിക്കോ മന്ത്രിയുടെ സഹോദരന്റെ ജീവനെടുത്തത്? സനകൻ എങ്ങനെ ആശുപത്രിക്ക് 15 കിലോമീറ്റർ അകലെയുള്ള കുത്തുപാറയിൽ എത്തി? എംഎം മണിയുടെ അനുജന്റെ മരണത്തിൽ ദുരൂഹത തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: മന്ത്രി എം.എം.മണിയുടെ സഹോദരൻ ഇരുപതേക്കർ മുണ്ടയ്ക്കൽ സനകന്റെ (56) മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത കാർ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉപ്പുതോട് വേലംകുന്നേൽ എബി ജോസഫ് (22) ആണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. എബിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യത്തിൽ വിട്ടയച്ചു. അടിമാലി താലൂക്ക് ആശുപ്രത്രിയിൽ ചികിത്സ തേടിയ സനകൻ 15 കിലോമീറ്റർ അകലെയുള്ള കുത്തുപാറയിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. മരണത്തിലെ ദുരൂഹതകൾ ഇനിയും മാറിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

അതിനിടെ സനകൻ മരിച്ചതു സംബന്ധിച്ച കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായതായി സനകന്റെ സഹോദരങ്ങളിൽ ഒരാളായ എം.എം.ലംബോധരൻ ആരോപിച്ചു. പാതയോരത്ത് അജ്ഞാതൻ വീണു കിടക്കുന്ന വിവരം പ്രദേശവാസികൾ വെള്ളത്തൂവൽ പൊലീസിൽ അറിയിച്ചെങ്കിലും നാട്ടുകാരോട് ആശുപത്രിയിലെത്തിക്കാനാണ് നിർദ്ദേശം നൽകിയത്. തുടർന്ന് ഓട്ടോറിക്ഷയിലാണ് വെള്ളത്തൂവലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോകുന്നതിന് ഡോക്ടർ നിർദ്ദേശിച്ചപ്പോഴും ഒപ്പമുണ്ടായിരുന്ന നാട്ടുകാർ സ്റ്റേഷനിൽ വിവരം അറിയിച്ചു. എന്നിട്ടും പൊലീസ് ഉദ്യോഗസ്ഥർ ഗൗരവമായി കണ്ടില്ലെന്നാണ് പരാതി. മരണവുമായി ബന്ധപ്പെട്ട് പിന്നീടു നടന്ന അന്വേഷണങ്ങളും തൃപ്തികരമായിരുന്നില്ല. ഇതിനിടെ ലഭിച്ച ഊമക്കത്തു സംബന്ധിച്ചുള്ള അന്വേഷണവും നേർവഴിക്കായിരുന്നില്ലെന്നും പരാതിപ്പെടുന്നു.

കഴിഞ്ഞ മാസം ആറിന് രാത്രി ഒൻപതിന് അടിമാലി എസ്എൻഡിപി സ്‌കൂൾ ജംക്ഷനു സമീപം താൻ ഓടിച്ചിരുന്ന കാറിന്റെ ഡോറിലെ കണ്ണാടിയിൽ തട്ടിയതിനെ തുടർന്നു സനകൻ നിലത്തു വീണതായാണ് അറസ്റ്റിലായ എബി പൊലീസിനു മൊഴി നൽകിയത്. ഉപ്പുതോട് ഗ്രീൻവാലി ട്രാവൽസിന്റെ കാറാണിത്. മുംബൈയിൽ നിന്നുള്ള സഞ്ചാരികളെ എറണാകുളത്തുനിന്നു മൂന്നാറിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അപകടം. വാഹനത്തിന്റെ സ്ഥിരം ഡ്രൈവർ മറ്റൊരാളാണ്. കാറും കസ്റ്റഡിയിലെടുത്തു. കാറിന്റെ മുൻവശത്തെ വാതിലിലെ കണ്ണാടിയിൽ തട്ടി റോഡിൽ വീണ സനകന്റെ കൈയ്ക്കു പരുക്കേറ്റതായി എബി പറഞ്ഞു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചതിൽ സനകനു കാര്യമായ പരുക്കില്ലെന്നു ബോധ്യമായതോടെ ആശുപത്രിയിൽ നിന്നു വിട്ടയച്ചു.

ബന്ധപ്പെടുന്നതിന് മേൽവിലാസവും ഫോൺ നമ്പരും ആശുപത്രി അധികൃതർക്ക് നൽകിയതായി എബി പൊലീസിനു മൊഴി നൽകി. ആശുപത്രിയിൽ നിന്നു രാത്രി പത്തു മണിക്കുശേഷം സനകൻ പുറത്തിറങ്ങിയെന്നും മൊഴിയിൽ പറയുന്നു. പിറ്റേന്നാണ് കുത്തുപാറയിൽ പാതയോരത്ത് സനകൻ കുഴഞ്ഞുവീണ നിലയിൽ കിടക്കുന്നത് നാട്ടുകാർ കണ്ടതെന്നാണ് മൊഴി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സനകനെ ചികിത്സിച്ച ഡോക്ടറുടെ അഭിപ്രായം കൂടി തേടിയ ശേഷമാണ് ഇന്നലെ രാവിലെ എബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തലച്ചോറിലേറ്റ ക്ഷതവും രക്തസ്രാവവുമാണ് സനകന്റെ മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.

കാറിടിച്ചുണ്ടായ പരുക്കും മരണത്തിന് കാരണമായിരിക്കാമെന്നാണു ഡോക്ടറുടെ വിലയിരുത്തലെന്ന് അടിമാലി സിഐ: പി.കെ.സാബു പറഞ്ഞു. അപകടം ഉണ്ടായ സ്‌കൂൾ ജംക്ഷനിലും മറ്റും തെളിവെടുപ്പു നടത്തിയശേഷമാണ് എബിയെ കോടതിയിൽ ഹാജരാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP