Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബീക്കൺ ലൈറ്റ് വച്ച് നരേന്ദ്ര മോദിയുടെ കാർ കാസർഗോഡ് നഗരത്തിലൂടെ ചീറി പാഞ്ഞു; പ്രധാനമന്ത്രിയുടെ കാർ നാട്ടുകാർ തടഞ്ഞപ്പോൾ നരേന്ദ്ര മോദി വിചാർ മഞ്ച് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആണെന്ന് രാജ മുഹമ്മദ്!

ബീക്കൺ ലൈറ്റ് വച്ച് നരേന്ദ്ര മോദിയുടെ കാർ കാസർഗോഡ് നഗരത്തിലൂടെ ചീറി പാഞ്ഞു; പ്രധാനമന്ത്രിയുടെ കാർ നാട്ടുകാർ തടഞ്ഞപ്പോൾ നരേന്ദ്ര മോദി വിചാർ മഞ്ച് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആണെന്ന് രാജ മുഹമ്മദ്!

കാസർഗോഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി കാസർഗോട്ടെ നഗര പാതയിലൂടെ സഞ്ചരിക്കുന്നതു കണ്ട് നാട്ടുകാർ അത്ഭുതപ്പെട്ടു. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ഫോർഡുകാറിൽ മോദി നഗരത്തിൽ ഊരു ചുറ്റുകയോ? നാട്ടുകാർ കാർ തടഞ്ഞു പരിശോധിച്ചപ്പോഴാണ് കാര്യം വ്യക്തമായത്.

നരേന്ദ്ര മോദി വിചാർ മഞ്ച് എന്ന ചുവന്ന ബോർഡ് കാറിന് മുന്നിൽ പ്രദർശിപ്പിച്ചാണ് തമിഴ് നാട്ടുകാരനായ രാജാ മുഹമ്മദ് നഗരത്തിൽ വിലസിയത്. നാട്ടുകാരുടെ ഇടപെടലിൽ പൊലീസെത്തി രാജാമൂഹമ്മദിനെ ചോദ്യം ചെയ്തു. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് നരേന്ദ്ര മോദി വാചാർ മഞ്ചെന്നും അതിന്റെ സംസ്ഥാന പ്രസിഡണ്ടാണ് താനെന്നും അയാൾ പൊലീസിനോട് പറഞ്ഞു. പാവപ്പെട്ടവർക്ക് ചികിത്സാ സഹായമടക്കം നിരവധി സന്നദ്ധ സേവനങ്ങൾ ചെയ്തു വരുന്ന സംഘടനയാണ് മോദി വിചാർമഞ്ചെന്നും രാജാ മുഹമ്മദ് പൊലീസിനോട് പറഞ്ഞു.

പാവപ്പെട്ടവർക്ക് ചികിത്സാ സഹായം അടക്കം നിരവധി സന്നദ്ധ സേവനങ്ങൾ ചെയ്തു വരുന്ന സംഘടനയാണ് മോദി വിചാർ മഞ്ച്. ഈ സംഘടനക്ക് എല്ലാ സംസ്ഥാനങ്ങലിലും പ്രസിഡണ്ടുമാരുണ്ടെന്നും കേരളത്തിന്റെ പ്രസിഡണ്ട് താനാണെന്നുമാണ് തമിഴ്‌നാട്ടുകാരനായ രാജാമുഹമ്മദ് അവകാശപ്പെടുന്നത്. കാറിന്റെ ഉടമ ആരാണെന്നുള്ള പൊലീസിന്റെ്അന്വേഷണത്തിൽ രാജാമുഹമ്മദിന്റെ ഭാര്യ കാസർഗോഡ് ദേലംപാടിയിലെ ആർ. സജനയാണെന്ന് വ്യക്തമായിട്ടുണ്ട്.

സജനയുടെ ഉടമസ്ഥതയിലുള്ള ഈ കാർ നേരത്തെ ബീക്കൺ ലൈറ്റ് ഉപയോഗിച്ച് ഓടിയതായും നാട്ടുകാർ പറയുന്നു. എന്നാൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ബീക്കൺ ലൈറ്റ് ഉണ്ടായിരുന്നില്ല. നരേന്ദ്ര മോദി വിചാർ മഞ്ച് എന്ന ബോർഡ് ഒറ്റ നോട്ടത്തിൽ നരേന്ദ്ര മോദി
എന്നേ ആളുകൾക്ക് വ്യക്തമാവുന്നുള്ളൂ. സംഘടനയുടെ പേര് കാറിൽ വച്ചത് കുറ്റകരമല്ലാത്തതിനാൽ ആദൂർ എസ്.ഐ. കാർ വിട്ടുകൊടുത്തു. ഇത്തരം ഒരു പേരിൽ സംഘടന പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷണത്തിലാണ് പൊലീസ്.

ഒരു ഡ്രൈവറെവച്ചാണ് മലയാളമറിയാത്ത രാജാമുഹമ്മദ് കാറിൽ സഞ്ചരിക്കാറ് പതിവ്. എന്നാൽ സംസ്ഥാനം വിടുമ്പോൾ രാജാമുഹമ്മദ് തന്നെ കാർ ഓടിക്കും. ഓരോ തവണയും ഡ്രൈവർമാരെ മാറിമാറി ഉപയോഗിക്കുന്ന സ്വഭാവവും ഇയാൾക്കുണ്ട്. ഇത് സംശയകരമാണ്. നരേന്ദ്ര മോദി വിചാർമഞ്ച് എന്ന പേരിൽ ഒരു സംഘടന കേരളത്തിൽ പ്രവർത്തിക്കുന്നതായി അറിവില്ലെന്ന് ബിജെപി. വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മാത്രമല്ല ഈ പേരിൽ രജിസ്ട്രർ ചെയ്ത ഒരു സംഘടനയും കേരളത്തിൽ പ്രവർത്തിക്കുന്നില്ലെന്നാണ് അറിയുന്നത്.

എന്നാൽ കർണ്ണാടകത്തിൽ ഈ പേരിൽ ഒരു സംഘടനയുണ്ട്. മലയാളം കൃത്യമായി പറയാനോ എഴുതാനോ അറിയാത്ത രാജാമുഹമ്മദ് സംഘടനയുടെ കേരളപ്രസിഡണ്ടായി പ്രവർത്തിക്കുന്നത് സംശയമുണർത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP