Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിടപ്പിലായ തൊണ്ണൂറുകാരിയെയും വെറുതേ വിടാതെ നരാധമന്മാർ; റാന്നിയിൽ വയോവൃദ്ധയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത് അയൽവാസി; ജോലി കഴിഞ്ഞെത്തിയ മകൻ കണ്ടത് നടുക്കുന്ന കാഴ്‌ച്ച; വാക്കത്തിയെടുത്ത് യുവാവിനെ വെട്ടി മകൻ

കിടപ്പിലായ തൊണ്ണൂറുകാരിയെയും വെറുതേ വിടാതെ നരാധമന്മാർ; റാന്നിയിൽ വയോവൃദ്ധയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത് അയൽവാസി; ജോലി കഴിഞ്ഞെത്തിയ മകൻ കണ്ടത് നടുക്കുന്ന കാഴ്‌ച്ച; വാക്കത്തിയെടുത്ത് യുവാവിനെ വെട്ടി മകൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്രായത്തിന്റെ ആധിക്യം മൂലം കിടപ്പിലായ മുത്തശിയെയും നരാധമന്മാർ വെറുതേ വിടുന്നില്ല. തൊണ്ണൂറുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ വയോധികയുടെ മകന്റെ വെട്ടേറ്റ് പരുക്ക്. റാന്നി വെച്ചൂച്ചിറക്ക് സമീപം നടന്ന സംഭവത്തിൽ പരുവ സ്വദേശി പി.ടി ബിജുവിനാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് നാടിനെ നടുക്കിയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. പരുവയിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധികയെ ആണ് സമീപവാസിയായ ബിജു പീഡിപ്പിക്കാൻ ശ്രമിച്ചത്.

പ്രായാധിക്യത്താൽ അവശ നിലയിലായിരുന്ന ഇവരെ ബിജു കടന്ന് പിടിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങി വന്ന വൃദ്ധയുടെ 60 വയസുള്ള മകൻ ഇതു കണ്ടു. വീട്ടിലെ വാക്കത്തി കൊണ്ട് മകൻ ഇയാളെ വെട്ടുകയായിരുന്നു. പ്രതി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും കാലിൽ വെട്ടേറ്റു. ബഹളം കേട്ട് ഓടി കുടിയ നാട്ടുകാർ വിവരം വെച്ചുച്ചിറ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും പരുക്കുള്ളതിനാൽ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാൾക്കെതിരേ പീഡന ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP