Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്യൂഷന് എത്തിയ നാലാംക്‌ളാസുകാരിക്കു നേരെ ലൈംഗികാതിക്രമം; മലപ്പുറത്ത് അബാക്കസ് പരിശീലന കേന്ദ്രത്തിലെ അദ്ധ്യാപകൻ പിടിയിൽ; കുഞ്ഞിനെ ഉപദ്രവിച്ചത് ഞായറാഴ്ച ക്‌ളാസിൽ കുട്ടികൾ കുറവുള്ള തക്കംനോക്കി

ട്യൂഷന് എത്തിയ നാലാംക്‌ളാസുകാരിക്കു നേരെ ലൈംഗികാതിക്രമം; മലപ്പുറത്ത് അബാക്കസ് പരിശീലന കേന്ദ്രത്തിലെ അദ്ധ്യാപകൻ പിടിയിൽ; കുഞ്ഞിനെ ഉപദ്രവിച്ചത് ഞായറാഴ്ച ക്‌ളാസിൽ കുട്ടികൾ കുറവുള്ള തക്കംനോക്കി

എം പി റാഫി

മലപ്പുറം: ട്യൂഷനെത്തിയ നാലാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അദ്ധ്യാപകനെതിരെ അറസ്റ്റ് ചെയ്തു. പെരുവള്ളൂർ കരുവാൻകല്ല് സ്വദേശിയായ പഴയേരി അൻവർ സാദത്ത് (26) ആണ് അറസ്റ്റിലായത്.

തിരൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തോട് ചേർന്ന് നടത്തുന്ന അബാക്കസ് പരിശീലന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഈ സ്ഥാപനത്തിലെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച ക്ലാസിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നു. ഈ അവസരം മുതലെടുത്ത് പെൺകുട്ടിയെ മറ്റൊരു ഭാഗത്തേക്ക് വിളിച്ചു വരുത്തി സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി സംഭവം രക്ഷിതാക്കളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ കൗൺസിൽ നടത്തിയതോടെയാണ് സംഭവം പുറത്തായത്.

പോക്‌സോ ചുമത്തിയാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. തിരൂർ സിഐ അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ അഡീഷണൽ എസ്‌ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP