Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റ് ഉറക്കെ കരയും; എന്നെ തല്ലല്ലേ... തല്ലല്ലേയെന്ന് പറഞ്ഞുകൊണ്ടിരിക്കും; സ്‌കൂളിലുണ്ടായ പീഡനത്തിന് ശേഷം ബുദ്ധി വികാസം കുറവുള്ള പതിനാറുകാരി മാനസിക നില തകർന്ന നിലയിൽ; പുറത്തുപറഞ്ഞാൽ മാംസം കഴിപ്പിക്കുമെന്ന് പറഞ്ഞ് ബ്രാഹ്മണ പെൺകുട്ടിയെ വിരട്ടിനിർത്തി; കായംകുളത്തുള്ള പാസ്റ്റർ സജി ബേബിയുടെ മിസ്പാ സ്പെഷ്യൽ സ്‌കൂൾ പീഡന കേന്ദ്രമോ ?

ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റ് ഉറക്കെ കരയും; എന്നെ തല്ലല്ലേ... തല്ലല്ലേയെന്ന് പറഞ്ഞുകൊണ്ടിരിക്കും; സ്‌കൂളിലുണ്ടായ പീഡനത്തിന് ശേഷം ബുദ്ധി വികാസം കുറവുള്ള പതിനാറുകാരി മാനസിക നില തകർന്ന നിലയിൽ; പുറത്തുപറഞ്ഞാൽ മാംസം കഴിപ്പിക്കുമെന്ന് പറഞ്ഞ് ബ്രാഹ്മണ പെൺകുട്ടിയെ വിരട്ടിനിർത്തി; കായംകുളത്തുള്ള പാസ്റ്റർ സജി ബേബിയുടെ മിസ്പാ സ്പെഷ്യൽ സ്‌കൂൾ പീഡന കേന്ദ്രമോ ?

ആലപ്പുഴ: മാനസിക വളർച്ച കുറവുള്ള, ഓട്ടിസം ബാധിച്ച പതിനാറുകാരിയായ വിദ്യാർത്ഥിനിക്ക് കസേരയിൽ കെട്ടിയിട്ട്, വായിൽ പ്‌ളാസ്റ്റർ ഒട്ടിച്ച് ക്രൂരമായ മർദ്ദനം. പാസ്റ്റർ സജി ബേബിയുടെ നേതൃത്വത്തിൽ കായംകുളം പരിപ്രയിൽ നടത്തപ്പെടുന്ന മിസ്പാ സ്പെഷ്യൽ സ്‌കൂളിലാണ് ചെന്നിത്തല സ്വദേശിയായ ബ്രാഹ്മണ പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ ബ്രാഹ്മണ പെൺകുട്ടിയോട് ഇക്കാര്യം പുറത്തുപറഞ്ഞാൽ മാംസം തീറ്റിക്കുമെന്ന് പറഞ്ഞ് വിരട്ടുകയും ചെയ്തതോടെ സംഭവം പുറത്തറിയാൻ വൈകുകയായിരുന്നു.

ഇപ്പോൾ കാലിനും കയ്യിനുമെല്ലാം ലാത്തികൊണ്ട് അടിയേറ്റതിന്റെ മുറിവുകളുമായി കഴിയുകയാണ് കുട്ടി. എന്നാൽ സംഭവത്തിൽ പരാതി നൽകിയിട്ടും സ്ഥാപനത്തിനെതിരെ ഒരു നടപടിയും കൈക്കൊള്ളാതെ സംഭവം ഒതുക്കാൻ ശ്രമിക്കുകയാണ് പൊലീസ്. ഇതിനിടെ സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് യോഗക്ഷേമ സഭയും രംഗത്തെത്തി.

ജൂൺ ഒന്നിനാണ് ആലപ്പുഴ സ്വദേശിയും ക്ഷേത്രപൂജാരിയുമായ ഭാർഗവൻ നമ്പൂതിരിയുടെ മകളെ മിസ്പാ സ്‌കൂളിൽ ചേർത്തത്. സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് 9000 രൂപ ഫീസായി നൽകിയാണ് പ്രവേശനം നേടിയത്.

സസ്യാഹാരം മാത്രം കഴിക്കുന്ന കുട്ടിയുടെ മുഴുവൻ കാര്യങ്ങളും മാതാപിതാക്കൾ അധികൃതരെ അറിയിച്ചശേഷമാണ് പ്രവേശനം വാങ്ങിയത്. എന്നാൽ പ്രവേശനം നേടി രണ്ടാഴ്ച തികയുന്നതിനുമുമ്പെ കുട്ടിയിൽ കണ്ട മാറ്റമാണ് മാതാപിതാക്കളിൽ സംശയം ജനിപ്പിച്ചത്. അല്പം മാത്രം സംസാരിക്കുന്ന കുട്ടിയോട് മാതാവ് ഫോണിൽ സംസാരിച്ചപ്പോഴാണ് കുട്ടി കരഞ്ഞുക്കൊണ്ട് പീഡന കഥ അറിയിച്ചത്. ഉടൻ സ്‌കൂളുമായി ബന്ധപ്പെട്ട മാതാപിതാക്കൾക്ക് വ്യക്തമായ വിവരം ലഭിക്കാതിരുന്നതിനാൽ പിന്നീട് സ്‌കൂളിൽ എത്തുകയായിരുന്നു.

സ്‌കൂളിലെത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് ക്രൂരമായി പീഡിപ്പിച്ചതിന്റെ പാടുകൾ ശരീരത്തിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ഉടൻതന്നെ കുട്ടിയെ അടുത്തുള്ള മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കായംകുളം പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഒരാഴ്ചകാലമായി പീഡനം സഹിക്കുന്ന പെൺകുട്ടിയെ കാര്യങ്ങൾ പുറത്തു പറഞ്ഞാൽ പട്ടിയെ വിട്ട് കടിപ്പിക്കുമെന്നും മാംസാഹാരം നൽകുമെന്നും പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്തുവെന്ന് മാതാപിതാക്കൾ പറയുന്നു.

സ്‌കൂൾ പ്രിൻസിപ്പൽ ശോഭയും പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിയോഗിക്കപ്പെട്ട പുരുഷ വാർഡൻ ജോസഫും ചേർന്നാണ് ക്രൂരമായി പീഡിപ്പിച്ചതെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ മാനസിക നില ആകെ തകരാറിലായ നിലയിലാണ്. ശരീരത്തിലെ പരിക്കുകളേക്കാൾ കുഞ്ഞിന്റെ മനസ്സിൽ കനത്ത ആഘാതമാണ് പീഡനം സൃഷ്ടിച്ചതെന്നാണ് വിവരം.

ക്രൂരമായ മർദ്ദനത്തെ തുടർന്ന് കുഞ്ഞിന്റെ മാനസിക നില കൂടുതൽ വഷളാവുകയും ചെയ്തു. മാനസിക വളർച്ച കുറവുള്ള പെൺകുട്ടി ഈ സംഭവത്തിന് ശേഷം ഏറെ തളർന്ന് അവശയായ നിലയിലാണ്. കയ്യിലും കാലിലുമെല്ലാം ക്രൂരമായ മർദ്ദനമേറ്റ പെൺകുട്ടി ഇപ്പോൾ സംസാരം പോലുമില്ലാതെ സദാസമയവും കരഞ്ഞു കഴിയുന്നു.

പ്രിൻസിപ്പൽ ശോഭ ക്‌ളാസ് മുറിയിലെത്തി കുട്ടിയെ പലപ്പോഴും തല്ലാറുണ്ടെന്നും വാർഡൻ കുട്ടിയെ ഒറ്റയ്ക്ക് പലതവണ മുറിയിൽ പൂട്ടിയിട്ടുവെന്നും രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നു. എന്നെ തല്ലല്ലേയെന്ന് ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റ് കരയും. അവൾ ഇപ്പോൾ തീരെ മാനസിക നില തെറ്റിയ നിലയിലായി. രാത്രി ഇടയ്ക്കിടെ ഞെട്ടിയെഴുന്നേറ്റ് കരയും - പിതാവ് പറയുന്നു. വാർഡൻ ജോസഫ് പലതവണ കുട്ടിയെ മുറിയിൽ പൂട്ടിയിടുകയും മർദ്ദിക്കുകയും ചെയ്തതായും അവർ പറയുന്നു.

സ്‌കൂളിൽ ചേരുമ്പോൾ സാധാരണ രീതിയിലായിരുന്ന പെൺകുട്ടി അമിതഭയം പ്രകടിപ്പിക്കുകയാണ് ഇപ്പോൾ. അധികം ആളുകളെ കാണാതെയും രാത്രിയിൽ ഉറങ്ങാതെയും ആരോ ആക്രമിക്കാൻ വരുന്നതുമായ ഭീതിയിലാണ് പെൺകുട്ടി കഴിയുന്നത്. ഇത്രുയും ഗുരുതരമായ അവസ്ഥയിലും കായംകുളം പൊലീസ് ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത്. ഇതോടെ ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുടെ സംരക്ഷണത്തിനായി യോഗക്ഷേമ സഭ ഇപ്പോൾ രംഗത്തുണ്ട്.

ഏറെ ദുരിതംപേറിയാണ് പെൺകുട്ടിയെ മാതാപിതാക്കൾ സാധാരണനിലയിൽ എത്തിച്ചത്. എന്നാൽ സ്‌കൂളിലെ പീഡനത്തോടെ പെൺകുട്ടി സദാസമയം മൂകയായാണ് കഴിയുന്നതെന്ന് മാതാപിതാക്കൾ പറയുന്നു. തങ്ങളുടെ കുട്ടി ഇനി സാധാരണ നില കൈവരിക്കാൻ ഏത്രകാലം എടുക്കുമെന്ന് അറിയില്ലെന്നും ഈ മാതാപിതാക്കൾ പറയുന്നു. അതേസമയം ഔദ്യോഗിക കണക്കിൽ 107 വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ വെറും 30 കുട്ടികൾമാത്രമാണ് പഠിക്കുന്നത്.

പെൺകുട്ടികൾ അടക്കമുള്ളവരെ നോക്കാൻ സ്‌കൂളിലുള്ളത് മെയിൽ വാർഡനാണ്. ജോസഫ് എന്നുവിളിക്കുന്ന ഇയാളാണ് പീഡനത്തിന് മുൻപന്തിയിലുള്ളതെന്ന് യോഗ ക്ഷേമ സഭ ഭാരവാഹികൾ പറയുന്നു. രാത്രികാലങ്ങളിൽ സ്ഥാപനത്തിൽ നിരന്തം വാഹനങ്ങൾ വന്നുപോകുന്നതായും കുട്ടികൾ പറഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

സർക്കാരിൽനിന്നും ആനുകൂല്യങ്ങൾ പറ്റുന്ന സ്ഥാപനത്തിന്റെ നടത്തിപ്പിൽ വൻ തട്ടിപ്പു നടക്കുന്നുണ്ടെന്നും ഇവിടെ മറ്റ് കുട്ടികളും പീഡനത്തിന് ഇരയാകുന്നുണ്ടെന്നും യോഗക്ഷേമ സഭാംഗങ്ങൾ പറയുന്നു. ഏക്കർ കണക്കിന് ഭൂമിയിൽ പണിതുയർത്തിയിട്ടുള്ള സ്ഥാപനത്തിന്റെ സാമ്പത്തിക സ്രേതസ് അന്വേഷിക്കണമെന്നും സഭ ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP