Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ശിക്ഷക് സദനിൽ യുവതിക്കു നേരെ തിരുവനന്തപുരം സ്വദേശിയുടെ പീഡനശ്രമം; പോത്തൻകോടുകാരൻ കട്ടിലിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചത് ശ്രീനാരായണ മതാതീത ആത്മീയ യോഗത്തിൽ തനിക്കൊപ്പം പങ്കെടുത്ത യുവതിയെ; സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ സുരേന്ദ്രൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായും പരാതിയിൽ യുവതി

കോഴിക്കോട് ശിക്ഷക് സദനിൽ യുവതിക്കു നേരെ തിരുവനന്തപുരം സ്വദേശിയുടെ പീഡനശ്രമം; പോത്തൻകോടുകാരൻ കട്ടിലിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചത് ശ്രീനാരായണ മതാതീത ആത്മീയ യോഗത്തിൽ തനിക്കൊപ്പം പങ്കെടുത്ത യുവതിയെ; സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ സുരേന്ദ്രൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായും പരാതിയിൽ യുവതി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് ശിക്ഷക് സദനിൽ വെച്ച് 30വയസ്സുള്ള യുവതിക്കുനേരെ പീഡന ശ്രമം. തിരുവനന്തപുരം പോത്തൻകോട് സ്വദേശി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ യുവതിയാണ് ഇത് സംബന്ധിച്ച് തിരവനന്തപുരം പോത്തൻകോട് സ്വദേശി സുരേന്ദ്രന് എതിരെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 17നാണ് സംഭവം നടന്നത്. പിന്നീട് ഭയം കൊണ്ടാണ് ഇത്രയും നാൾ ഇത് പുറത്ത് പറയുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്യാതിരുന്നതെന്ന് യുവതി പറയുന്നു.

കോഴിക്കോട് വച്ച് സുരേന്ദ്രനും യുവതിയും അംഗങ്ങളായ ശ്രീനാരായണ മതാതീത ആത്മീയ സംഘടനയുടെ യോഗം നടന്നിരുന്നു ഈ യോഗത്തിന് ശേഷമാണ് ഇയാൾ കോഴിക്കോട് ശിക്ഷദ് സദനിലെ 105ാം നമ്പർ മുറിയിൽ വെച്ച് കടന്ന് പിടിക്കാൻ ശ്രമിച്ച. ഇതിന് മുമ്പ് ഇയാൾ യുവതിയിൽ നിന്ന് പലതവണ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയിരുന്നു. വീട്ടിൽ വെച്ച് ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ റിപ്പയർ ചെയ്ത് നൽകിയിരുന്ന യുവതിക്ക് ശ്രീലങ്കയിലോ മറ്റ് വിദേശ രാജ്യങ്ങളിലോ ജോലി ശരിയാക്കി നൽകാമന്ന് പറഞ്ഞ് ഇയാൾ പിന്നീട് യുവതിയിൽ നിന്ന് 30000 രൂപ കൈപറ്റിയതായും ആക്ഷേപമുണ്ട്.

2017 നവംബർ മാസത്തിൽ പണം ഇയാളുടെ പേരിലുള്ള യൂക്കോ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നുവത്രെ. ഇവർ രണ്ട് പേരും അംഗങ്ങളായിട്ടുള്ള സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായരുന്നു സുരേന്ദ്രൻ. കഴിഞ്ഞ വർഷം ഡിസംബറിൽ കോഴിക്കോട് ശിക്ഷക് സദനിൽ വെച്ച് നടന്ന് യോഗത്തിന് ശേഷമാണ് ഇയാൾ യുവതിയെ മുറിയിലേക്ക് വിളിച്ച് വരുത്തി അപമാനിക്കാൻ ശ്രമിച്ചത്.

സംഘടനയുട ആവശ്യങ്ങൾക്കായി ഇയാൾ കോഴിക്കോട് വരുമ്പോഴൊക്കെ യുവതിയെ കാണാറുണ്ടായിരുന്നു. അന്നൊക്കെ ഇയാൾ യുവതിയോട് നല്ല രീതിയിലായിരുന്ന പെരുമാറിയിരുന്നത്. പിന്നീട് യുവതിയോട് ജോലിശരിയാക്കി തരാമെന്ന് പറയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകിയതിന് ശേഷം പലപ്പോഴും ഇയാൾ തന്റെ ഭാവിയിപ്പോൾ എന്റെ കയ്യിലാണന്നും എന്നെ വേണ്ട രീതിയിൽ കാണേണ്ടിവരുമെന്നും പറയാറുണ്ടായിരുന്നു.

ഡിസംബറിൽ ശിക്ഷക് സദനിൽ വച്ച് നടന്ന യോഗത്തിന്റെ അവസാനം എല്ലാവരും പിരിഞ്ഞ് പോയതിന് ശേഷം ഇയാൾ യുവതിയെ വിദേശത്തേക്ക് പോകാനുള്ള കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ മുറിയിലേക്ക് വിളിച്ചുവരുത്തി കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നു. ഇവിടെ കുതറിയോടിയാണ് യുവതി രക്ഷപ്പെട്ടത്. പിന്നീട് ഇയാൾ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. കസബ പൊലീസ് പരാതി സ്വീകരിച്ചും എഫ്ഐആർ ഇട്ടിട്ടുണ്ട്. കസബ എസ് ഐ പി.ഇസ്മായിലിനാണ് അന്വേഷണ ചുമതല. യുവതിയിപ്പോൾ കോഴിക്കോടുള്ള ഒരു ചാരിറ്റി സംഘടനയുടെ സംരക്ഷണയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP