Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച തലസ്ഥാനത്തെ സിപിഎം നേതാവ് ഗോവയിൽ അറസ്റ്റിൽ; പിടിയിലായത് മംഗലപുരം മേഖലയിലെ നേതാവ് വിനോദ്കുമാർ; 37കാരിയെ കൂട്ടിക്കൊണ്ടുപോയത് അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്തെന്ന് സൂചന

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച തലസ്ഥാനത്തെ സിപിഎം നേതാവ് ഗോവയിൽ അറസ്റ്റിൽ; പിടിയിലായത് മംഗലപുരം മേഖലയിലെ നേതാവ് വിനോദ്കുമാർ; 37കാരിയെ കൂട്ടിക്കൊണ്ടുപോയത് അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്തെന്ന് സൂചന

മറുനാടൻ ഡസ്‌ക്

പനാജി: യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. സിപിഎം തിരുവനന്തപുരം മംഗലപുരം മേഖലയിലെ നേതാവായ ജി വിനോദ് കുമാർ ആണ് ഗോവയിൽ പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തതായാണ് വിവരം. യുവതിക്ക് അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്താണ് ഗോവയിലേക്ക് കൊണ്ടുപോയതെന്നും താമസിക്കുന്ന ഹോട്ടൽ റൂമിൽ രാത്രി നേതാവ് കയറിച്ചെന്നതോടെ യുവതി ഇറങ്ങിയോടുകയും സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഹോട്ടലിൽ താമസസൗകര്യവും ഒരുക്കിയിരുന്നെന്നും ഇടയ്ക്ക് റൂമിൽ ചെന്ന് അസ്വാഭാവികമായി പെരുമാറിയതോടെ യുവതി ഇറങ്ങിയോടിയെന്നുമാണ് ഗോവൻ പൊലീസ് മറുനാടനോട് വ്യക്തമാക്കിയത്. വിവരമറിഞ്ഞെത്തിയ മഡ്ഗാവ് ടൗൺ പൊലീസ് കേസെടുത്ത് യുവതിക്ക് സംരക്ഷണം ഏർപ്പെടുത്തുകയും പ്രതിയെ കസ്റ്റഡിയിലെടുത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതിനാണ് കേസ്.

സ്വകാര്യ ഹോട്ടലിൽ പ്രത്യേകം മുറികളിലായാണ് ഇരുവരും താമസിച്ചിരുന്നതെന്നും രാത്രി ഇയാൾ മുറിയിൽ കയറിച്ചെന്നതോടെയാണ് യുവതി ഓടിയിറങ്ങി സഹായം അഭ്യർത്ഥിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരിൽ നിന്ന് കൂടുതൽ മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും മാത്രമാണ് ഒരുമിച്ച് ഗോവയിൽ എത്തിയതെന്നും പൊലീസ് പറയുന്നു. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയല്ല ഇരുവരിൽ നിന്നും ലഭിച്ചത്. അതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമാകും തുടർ നടപടികൾ. പരാതിക്കാരിയും നേതാവും ഗോവയിലെത്തിയ സാഹചര്യത്തെപ്പറ്റി മുഴുവൻ വിവരങ്ങളും ലഭ്യമായില്ലെന്നും ദ്വിഭാഷിയെവച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP