Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൗമുദി ചാനലിൽ ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ ബിജു കല്ലേലിഭാഗം മംഗളം ചാനലിന്റെ പേരിലും പണം തട്ടി; വെട്ടിപ്പിൽ വീണ് പണം മാത്രമല്ല ജോലിയും കൂടി നഷ്ടപ്പെട്ട തിരുനെൽവേലി സ്വദേശി വീട്ടിൽ നിന്നും പുറത്തായി പെരുവഴിയിൽ; ചാനലുകൾക്ക് വാർത്ത നൽകുന്നതിന്റെ മറവിൽ കരുനാഗപ്പള്ളി സ്വദേശി ദുബായിൽ നടത്തുന്ന വിസ തട്ടിപ്പിന് ഇരയായവർ കൂട്ടത്തോടെ പരാതി നൽകാൻ ഒരുങ്ങുന്നു

കൗമുദി ചാനലിൽ ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ ബിജു കല്ലേലിഭാഗം മംഗളം ചാനലിന്റെ പേരിലും പണം തട്ടി; വെട്ടിപ്പിൽ വീണ് പണം മാത്രമല്ല ജോലിയും കൂടി നഷ്ടപ്പെട്ട തിരുനെൽവേലി സ്വദേശി വീട്ടിൽ നിന്നും പുറത്തായി പെരുവഴിയിൽ; ചാനലുകൾക്ക് വാർത്ത നൽകുന്നതിന്റെ മറവിൽ കരുനാഗപ്പള്ളി സ്വദേശി ദുബായിൽ നടത്തുന്ന വിസ തട്ടിപ്പിന് ഇരയായവർ കൂട്ടത്തോടെ പരാതി നൽകാൻ ഒരുങ്ങുന്നു

ആർ.കണ്ണൻ

ദുബായ്: കൗമുദി ചാനലിൽ ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിന് സമാനമായ രീതിയിൽ മുമ്പും ബിജു കരുനാഗപ്പള്ളി മംഗളം ചാനലിൽ ജോലി നൽകാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവരുന്നു. കൗമുദി ടിവിയുടെ ദുബായ് ഓഫീസിൽ ജോലി വാഗ്ദാനം ചെയ്ത്  പണം തട്ടിയത് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഇത്തരം തട്ടിപ്പിന് ഇരയായ പലരും പരാതിയുമായി എത്തുകയാണ്.

ദുബായിൽ ഇയാൾ സ്വന്തമായി തുടങ്ങുന്ന സ്റ്റുഡിയോയിലേക്കും ഡെൽറ്റാറ്റഷനിലെക്കും ജോലിക്കാരെ ആവശ്യമുണ്ടെന്നും മംഗളം ചാനലിന്റെ ഫ്രാഞ്ചൈസി കൊടുക്കാമെന്നും പറഞ്ഞ് പണം തട്ടിയെന്ന പരാതിയാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ ശങ്കരനാരായണൻ എന്ന യുവാവിനെ മംഗളം അഡ്വർടൈസിങ്ങ് മീഡിയയിൽ ജോലി നൽകാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. ജോലിക്കായി നൽകിയ പണം പോയെന്ന് മാത്രമല്ല, ഗൾഫിൽ ഉണ്ടായിരുന്ന ജോലികൂടി പോവുകയും ചെയ്തുവെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ജോലി കിട്ടുമെന്ന് വിശ്വസിപ്പിക്കാൻ വ്യാജ ഓഫർ ലെറ്റർ വരെ നൽകിയാണ് ബിജു കല്ലേലിഭാഗം (ബിജു വിദ്യാധരൻ) തട്ടിപ്പ് നടത്തിയതെന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു. മംഗളം ആഡ് മീഡിയ പി.ബി നമ്പർ 1025, അജ്മാൻ, യു.എ.ഇ, ഫോ: 00971506481103, 00971505728104 എന്ന മേൽവിലാസമുള്ള ലെറ്റർ ഹെഡ്ഡിലാണ് ഇയാൾ ഓഫർ ലെറ്റർ നൽകിയതെന്ന് ശങ്കരനാരായണൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ബിജുവിന്റെ സ്വന്തം ഫോൺ നമ്പരുകളാണ് ലെറ്റർ ഹെഡ്ഡിൽ കോണ്ടാക്ട് നമ്പരായി കൊടുത്തിരിക്കുന്നത്. അതിനാൽ ഇയാളുടെ സ്വന്തം കമ്പനി തന്നെയെന്ന് വിശ്വസിച്ചാണ് പണം നൽകിയത്. എന്നാൽ ഓഫർ ലെറ്ററിൽ മുഹമ്മദ് ദർമി എന്നയാളാണ് മാനേജിങ്ങ് ഡയറക്ടർ എന്ന് കാട്ടി ഒപ്പിട്ടിരിക്കുന്നത്. ഇതിൽ സംശയം പ്രകടിപ്പിച്ചപ്പോൾ മുഹമ്മദ് ദർമി പാർട്ണറാണെന്ന് പറഞ്ഞിരുന്നുവെന്നും ശങ്കരനാരായണൻ പറഞ്ഞു.

ടൊയാട്ടോ ഷോറൂമിൽ ക്ലീനറായി ജോലി ചെയ്തിരുന്ന ശങ്കരനാരായണൻ മറ്റൊരു ജോലിക്കായി ശ്രമിക്കുമ്പോഴാണ് ബിജുവിനെ പരിചയപ്പെടുന്നത്. മുൻപ് നാട്ടിൽ ഫോട്ടോ ഗ്രാഫറായിരുന്നു എന്ന് പറഞ്ഞപ്പോൾ ബിജുവിന്റെ സ്വന്തം സ്ഥാപനത്തിൽ തന്നെ ജോലി നൽകാമെന്നും വിസയ്ക്കായി 2000 ദിർഹം തന്നാൽ മതിയെന്നും അറിയിച്ചു. ഫോട്ടോഗ്രാഫറായുള്ള ജോലിയും 3500 ദിർഹം ശമ്പളവും 500 ദിർഹം താമസച്ചെലവും ഉൾപ്പെടെ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിന് പുറമെ വർഷം ഒരുമാസം ലീവും നാട്ടിൽ പോയിവരെ വൺവേ ടിക്കറ്റും നൽകുമെന്നും കൂടി അറിയിച്ചതോടെ ശങ്കര നാരായണൻ ഈ ആകർഷണത്തിൽ കുടുങ്ങുകയായിരുന്നു.

കേവലം 1200 ദിർഹത്തിന് ജോലി ചെയ്തിരുന്ന ശങ്കരനാരായണൻ ഇത്രയും വലിയ ശമ്പളത്തിൽ ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ ഏറെ ആഹ്‌ളാദനായി. 2000 ദിർഹം കൊടുക്കാൻ കഴിവില്ലാത്തതിനാൽ സുഹൃത്തുക്കളുടെ കൈവശത്ത് നിന്നും പണം കടം വാങ്ങി ബിജുവിന് നൽകുകയും ചെയ്തു ഇയാൾ ഓഫർ ലെറ്റർ നൽകിയ ശേഷം നിലവിലെ ജോലി രാജിവയ്ക്കാൻ ആവശ്യപ്പെട്ടുവെന്ന് ശങ്കരനാരായണൻ പറയുന്നു.

ജോലി റിസൈൻ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ഇയാൾ വിസ നൽകിയില്ല. ജോലി റിസൈൻ ചെയ്താൽ ഒരു മാസം കഴിയുമ്പോൾ പുതിയ വിസ ശരിയായില്ലെങ്കിൽ തിരികെ നാട്ടിലേക്ക് പോകണമെന്നാണ് നിയമം. ജോലി ഉടൻ ശരിയാക്കാമെന്നും വിസ പ്രോസസിങ്ങിലാണെന്നും പറഞ്ഞ് ഒരു മാസം ബിജു തള്ളി നീക്കി.

ഒരു മാസം ആയപ്പോൾ നാട്ടിലേക്ക് പൊയ്‌ക്കോളാനും വിസ അയച്ചു തരാമെന്നും ശങ്കരനാരായണനെ പറഞ്ഞ് വിശ്വസിപ്പിച്ചു. അങ്ങനെ തിരികെ നാട്ടിലെത്തിയ ശങ്കരനാരായണന് ഒരു വർഷം കഴിഞ്ഞിട്ടും വിസ കിട്ടിയിട്ടില്ല. ബിജുവിന്റെ സ്വദേശമായ കരുനാഗപ്പള്ളിയിലെ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് തിരിച്ചു വന്ന തന്നെ വീട്ടിൽ നിന്നും ആട്ടിയിറക്കിയിരിക്കുകയാണ് അച്ഛനെന്ന് ശങ്കരനാരായണൻ പറയുന്നു.

നിലവിൽ മംഗളം ,കൗമുദി, ജനം എന്നീ ചാനലുകൾക്ക് ഗൾഫിൽ നിന്ന് വാർത്ത നൽകുന്നത് ബിജു കരുനാഗപ്പള്ളിയാണ്. ഈ ചാനലുകളുടെ യു.എ.ഇ ലെ മുഴുവൻ ഉത്തരവാദിത്തവും ഇയാളെയാണ് കമ്പനികൾ ഏൽപ്പിച്ചിരിക്കുന്നതെന്നാണ് ദുബായിലുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിജു നടത്തിയ വിസ തട്ടിപ്പ് വാർത്ത മറുനാടൻ പുറത്ത് വിട്ടതോടെ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ പലരും ഇയാൾക്കെതിരെ പരാതി നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്.

ഇവർക്ക് രണ്ട് ദിവസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് സമ്മതിച്ചതായാണ് വിവരം. പണം തിരികെ നൽകിയില്ലെങ്കിൽ ബിജുവിനെതിരെ ദുബായിൽ പരാതി നൽകുമെന്ന് അവർ അറിയിച്ചിട്ടുണ്ട്. പ്രമുഖരായവർക്കൊപ്പം മാധ്യമ പ്രവർത്തകനാണ് എന്ന് പരിചയപ്പെടുത്തി എടുക്കുന്ന ഫോട്ടോകൾ കാണിച്ച് താൻ സ്വാധീനമുള്ള ആളാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും നൽകിയിട്ടുണ്ട്. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തുന്നതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബിജു അബുദാബി കമ്യൂണിറ്റി പൊലീസിൽ അംഗമാണ്. സ്റ്റേജ് ഷോയുടെ മറവിൽ പെൺവാണിഭസംഘം ദുബായിൽ എത്തിച്ച മലയാളി നർത്തകിയായ കാസർകോട്ടുകാരിയെ ബിജു രക്ഷപ്പെടുത്തിയിരുന്നു. ഇത് വലിയ വാർത്തയാകുുകയും നിരവധി പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ കണ്ടതോടെ ഇയാൾ തട്ടിപ്പുകാരനായിരിക്കില്ലെന്ന് കരുതി പണം നൽകിയവരാണ് കുടങ്ങിയത്.

പരാതികൾ ഏറിയതോടെ കൗമുദിയുടെ ഫ്രാഞ്ചൈസി എടുത്തിരിക്കുന്ന ഡെൽറ്റാ ഗ്രൂപ്പ് ഇയാളെ പുറത്താക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൗമുദിയുടെ ഗൾഫ് ന്യൂസ് തയ്യാറാക്കുന്നത് ബിജുവാണ്. നേരത്തെ പ്രമുഖ സിനിമാ ക്യാമറാമാൻ അനിൽ ഈശ്വറിനായിരുന്നു ഇതിന്റെ ചുമതല. സിനിമയിൽ തിരക്കേറിയതോടെ കരാർ ബിജുവിന് നൽകുകയായിരുന്നു. കൗമുദി ചാനലുമായി ഇയാൾക്ക് മറ്റു ബന്ധമൊന്നുമില്ലെന്നും ഡെൽറ്റാ ഗ്രൂപ്പ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP