Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മറന്നുപോയ ആ ബൈക്ക് അപകടം കൊലപാതകമോ? ഏഴ് വർഷം മുമ്പ് അഴീക്കോട് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തതിന്റെ ആവേശത്തിൽ മുഴുകിയിരിക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സജീറിന്റെ ജീവൻ പൊലിഞ്ഞതിലെ ദുരൂഹത മറ നീക്കുമോ? പ്രവാസി വ്യവസായി ദീവേഷ് ചേനോളിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

മറന്നുപോയ ആ ബൈക്ക് അപകടം കൊലപാതകമോ? ഏഴ് വർഷം മുമ്പ് അഴീക്കോട് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തതിന്റെ ആവേശത്തിൽ മുഴുകിയിരിക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സജീറിന്റെ ജീവൻ പൊലിഞ്ഞതിലെ ദുരൂഹത മറ നീക്കുമോ? പ്രവാസി വ്യവസായി ദീവേഷ് ചേനോളിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

രഞ്ജിത് ബാബു

കണ്ണൂർ: ബൈക്ക് അപകടത്തിൽ മരിച്ചെന്ന് വിധിയെഴുതപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന്റെ മരണം കൊലപാതകമെന്ന സംശയം വീണ്ടും സജീവമാകുന്നു. ഏഴ് വർഷത്തിനു ശേഷമാണ് സംഭവം വീണ്ടും വാർത്തയിൽ നിറയുന്നത്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനും ചാലാട് സ്വദേശിയുമായ മുഹമ്മദ് സജീറിന്റെ മരണം കൊലപാതകമാണെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സജീറുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രവാസി ബിസിനസ്സുകാരനായ കണ്ണൂർ സ്വദേശി ദീവേഷ് ചേനോളിയാണ് മുഹമ്മദ് സജീർ കൊല്ലപ്പെട്ടതാണെന്ന് വെളിപ്പെടുത്തിയത്.

ദീവേഷ് ചേനോളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

'കണ്ണുർ D C C പ്രസിഡെന്റ് സതീശൻ പാച്ചേനിയോട് ഒരു അപേക്ഷ അങ്ങയുടെ മുൻപുള്ള D C C പ്രസിഡന്റുമാർ മറന്ന് പോയ ഒരു ധീര രക്തസാക്ഷി വർഷങ്ങൾക്ക് മുൻപ് C P M കാർ കൊലപ്പെടുത്തിയ പള്ളിക്കുന്നിലെ മുഹമ്മദ് സജീറിന്റെ കുടുംബത്തിനും കുറച്ച് തുക രക്തസാക്ഷി ഫണ്ടായി കൊടുക്കാനുള്ള കരുണ കാണിക്കണം മുഹമ്മദ് സജീറിന്റെ ഭാര്യയും മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ടു അവരുടെ 3 വയസ്സുള്ള പെൺകുട്ടി ഉപ്പയും , ഉമ്മയും നഷ്ടപ്പെട്ട് അനാഥയായി സജീറിന്റെ ഉമ്മയുടെ പരിചരണയിൽ വളരുകയാണ് ആ കുട്ടിയുടെ ഭാവി ജീവിതം മുന്നിൽ കണ്ട് വല്ല സഹായവും ചെയ്യ്യത് കരുണ കാണിക്കണം ആ കുരുന്നിനോട്'

ഇക്കഴിഞ്ഞ ഏപ്രിൽ 9 ന് ഇട്ട പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയമായത്.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലം യു.ഡി.എഫ്. പിടിച്ചെടുത്തതിന്റെ ആവേശത്തിൽ പ്രവർത്തകർ മുഴുകിയിരിക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചാലാട് സ്വദേശി മുഹമ്മദ് സജീറിന്റെ മരണവാർത്തയെത്തിയത്. 2011 മെയ്‌ 17നു തെക്കൻ മണലിലായിരുന്നു സംഭവം.

സജീറിനെ കൊലപ്പെടുത്തിയതാണെന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ അന്ന് ആരോപിച്ചിരുന്നു. ബൈക്ക് അപകടത്തിൽപ്പെടുത്തിയതാണെന്ന സംശയവും ബലപ്പെട്ടിരുന്നു. ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ബൈക്കപകടത്തിൽ മരിച്ചെന്നായിരുന്നു ഏറെ നാൾ നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസിന്റെ നിഗമനം. പിന്നീട് പള്ളിക്കുന്ന്, ചാലാട് മേഖലയിൽ ചില രാഷ്ട്രീയമാറ്റങ്ങളുണ്ടായി. സജീറിന്റെ മരണം സംബന്ധിച്ച ചർച്ചകളും പിന്നീടുണ്ടായില്ല. ഇതിനിടെയാണ് സജീറിന്റെ മരണം കൊലപാതകമാണെന്നതിനു കൃത്യമായ തെളിവുണ്ടെന്നും സംഭവം ഒത്തുതീർപ്പാക്കിയതാണെന്നും വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP