Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രെയിനിനുള്ളിൽ സ്ത്രീയെ ഡീസലൊഴിച്ച് കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം തടവ്; പ്രതി തേനി സ്വദേശി കടുംകൈക്ക് മുതിർന്നത് ഇരയായ സ്ത്രീ ഇംഗിതത്തിന് വഴങ്ങാതിരുന്നതോടെ; കണ്ണൂരിൽ നാലുവർഷം മുമ്പ് നടന്ന സംഭവത്തിൽ വിധി പറഞ്ഞത് തലശേരി കോടതി

ട്രെയിനിനുള്ളിൽ സ്ത്രീയെ ഡീസലൊഴിച്ച് കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം തടവ്; പ്രതി തേനി സ്വദേശി കടുംകൈക്ക് മുതിർന്നത് ഇരയായ സ്ത്രീ ഇംഗിതത്തിന് വഴങ്ങാതിരുന്നതോടെ; കണ്ണൂരിൽ നാലുവർഷം മുമ്പ് നടന്ന സംഭവത്തിൽ വിധി പറഞ്ഞത് തലശേരി കോടതി

രഞ്ജിത്ത് ബാബു

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ സ്ത്രീയെ ഡീസലൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്) ജഡ്ജ് പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്. മലപ്പുറം കടുങ്ങല്ലൂർ കീഴശ്ശേരി വിളയിൽ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന കരുവക്കോടൻ വീട്ടിൽ ബീരാന്റെ ഭാര്യ പാത്തൂട്ടി(48)യാണ് 2014 ഒക്ടോബർ 20ന് പുലർച്ചെ 4.30ന് നിർത്തിയിട്ട ട്രെയിനിൽ കൊലചെയ്യപ്പെട്ടത്.

തമിഴ്‌നാട് തേനി ജില്ല സ്വദേശി കാമാക്ഷി പുരക്കാരൻ പടിയന്റെ മകൻ സുരേഷ് കണ്ണനാ(30)ണ് കേസിലെ പ്രതി. നിർത്തിയിട്ട തീവണ്ടി കംപാർട്ട്മെന്റിൽ തനിച്ചിരിക്കെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സ്ത്രീയെ ദേഹത്ത് പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.നേരത്തെ പരിചയക്കാരായിരുന്ന പാത്തുട്ടിയും പ്രതി സുരേഷ് കണ്ണനും സംഭവത്തിന് തലേ ദിവസം കോഴിക്കോട് നിന്ന് മംഗലാപുരത്ത് പുറപ്പെടുകയും ഇവർ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു.

മംഗലാപുരത്തേക്ക് പോകാമെന്ന പ്രതിയുടെ ആവശ്യം പാത്തു നിരസിച്ചു. ഇതിനിടെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് പാത്തു മറ്റ് രണ്ട് പേരോട് സംസാരിക്കുന്നത് സുരേഷ് കണ്ണൻ കാണാനിടയായി. തുടർന്ന് രാത്രി പെട്രോൾ പമ്പിൽ നിന്ന് ഡീസൽ വാങ്ങി പാത്തുവിനെ അന്വേഷിച്ച് വീണ്ടും റെയിൽവെ സ്റ്റേഷനിലെത്തിയ പ്രതി കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഇരിക്കുകയായിരുന്ന പാത്തുട്ടിയെ കാണുകയായിരുന്നു. നിർത്തിയിട്ട ട്രെയിനിൽ പാത്തുവിന്റെ ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്തി. പാത്തൂട്ടിയുടെ അലർച്ചയും അഗ്‌നിഗോളങ്ങൾ ഉയരുന്നതും കണ്ട് റെയിൽവെ സ്റ്റേഷനിലെ യാത്രക്കാർ ഓടിയെത്തുകയും തീയണച്ച് പാത്തുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കൊളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ പാത്തുട്ടി പൊലിസിന് ഡീസൽ ഒഴിച്ച് ഒരാൾ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് മൊഴി നൽകിയിരുന്നു.എന്നാൽ പ്രതിയുടെ പേര് പറഞ്ഞിരുന്നില്ല. സംഭവ സമയം റെയിൽവെ സ്റ്റേഷനിലുണ്ടായിരുന്നവരുടെ സഹായത്തോടെ പൊലിസ് രേഖാ ചിത്രം തയ്യാറാക്കി അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് സംഭവത്തിന് 11 ദിവസത്തിന് ശേഷം ഒക്ടോബർ 31ന് തൃശ്ശൂർ ഈസ്റ്റ് പൊലിസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നു.

കോഴിക്കോട് റെയിൽവെ പൊലീസ് സിഐ ബാബുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 70 സാക്ഷികളാണ് പ്രൊസിക്യൂഷൻ ഭാഗത്തനിന്ന് വിസ്തരിച്ചത്. സംഭവസമയത്ത് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റായിരുന്ന ഇപ്പോഴത്തെ കുടുംബകോടതി ജഡ്ജ് കെ കൃഷ്ണകുമാർ ഉൾപ്പെടെയുള്ള സാക്ഷികളെ ഈ കേസിൽ വിസ്തരിച്ചിരുന്നു പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ.ബി.പി ശശീന്ദ്രനാണ് ഹാജരായത്....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP