Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എയർ ഹോസ്റ്റസ് വീട്ടിലെ ടെറസ്സിൽ നിന്നും ചാടി മരിച്ചു; ലുഫ്ത്താൻസ എയർലൈൻസ് ജീവനക്കാരി അനീസിയ ബത്രയുടേത് ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ; മദ്യപനായ ഭർത്താവ് സ്ഥിരം മർദ്ദിച്ചിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരിൽ കൊടും പീഡനം നടന്നുവെന്നും ബന്ധുക്കൾ

എയർ ഹോസ്റ്റസ് വീട്ടിലെ ടെറസ്സിൽ നിന്നും ചാടി മരിച്ചു; ലുഫ്ത്താൻസ എയർലൈൻസ് ജീവനക്കാരി അനീസിയ ബത്രയുടേത് ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ; മദ്യപനായ ഭർത്താവ് സ്ഥിരം മർദ്ദിച്ചിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരിൽ കൊടും പീഡനം നടന്നുവെന്നും ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സ്ത്രീധന പീഡനത്തെ തുടർന്ന് എയർ ഹോസ്റ്റ്‌സ് ടെറസിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.ഡൽഹി ഹോസ് കാസ് സ്വദേശിയും ലുഫ്താൻസ എയർലൈൻസിന്റെ ജീവനക്കാരിയുമായ അനീസിയ ബത്രയാണ് സ്വന്തം വീടിന്റെ ടെറസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. മകൾക്ക് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പീഡനമേൾക്കേണ്ടി വന്നിരുന്നുവെന്ന് അനീസിയയുടെ പിതാവും റിട്ടയേഡ് ആർമി ഓഫീസറുമായ ആർ എസ് ബത്ര പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് അനീസിയയും സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മായങ്ക് സിങ്ക്വിയും വിവാവാഹിതരായത്. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളും വഴക്കും പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഇരുവരും തമ്മിൽ വഴക്കിലേർപ്പെട്ടിരുന്നതായിട്ടാണ് പൊലീസിന് ലഭിക്കുന്ന വിവരം.

ഭർത്താവ് തന്നെ പൂട്ടിയിട്ടിരിക്കുന്നതായി അനീസിയ സഹോദരൻ കരണിന് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മായങ്കിനെ വെറുതെ വിടരുതെന്നും അവർ സഹോദരനോട് പറഞ്ഞിരുന്നു.അത്‌കൊണ്ട് തന്നെ മകൾ ആത്മഹത്യ ചെയ്തതല്ലന്നും ഭർത്താവ് അപായപെടുത്തിയതാണ് എന്നുമാണ് വീട്ടുകാർ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ മാസം മായങ്കിനേയും മകളേയും കാണാൻ എത്തിയപ്പോൾ തന്റെ മാതാപിതാക്കൾ പോലും മർദ്ദനത്തിന് ഇരയായിരുന്നുവെന്നും സഹോദരൻ പറയുന്നു.പൊലീസ് സീൽ ചെയ്ത സ്ഥലത്തേക്ക് സ്‌പെയർ കീ ഉപയോഗിച്ച് മായങ്ക് കയറിയെന്നും തെളിവുകൾ നശിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

പോസ്റ്റ് മോർട്ടം നടപടികൾ വീഡിയോയിൽ ഷൂട്ട് ചെയ്യണമെന്ന ആവശ്യപ്പെടട്‌പ്പോൾ അത് സമ്മതിച്ച പൊലീസ് പക്ഷേ തങ്ങലെ പറ്റിക്കുകയായിരുന്നുവെന്നും ഒരു ചിത്രീകരണവും നടക്കുന്നില്ലെന്ന് തന്നെയാണ് ഡോക്ടർമാർ പറഞ്ഞതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP