Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫെയ്‌സ് ബുക്കിലെ സുന്ദരികളുടെ ചേട്ടാ വിളിയിൽ മയങ്ങിയാൽ കണ്ണൂരുകാരനായ ഈ ടെക്കി രക്ഷപ്പെട്ടതു പോലെ തലനാരിഴയ്ക്ക് രക്ഷപ്പെടണമെന്നില്ല; നസീമയും ഷമീനയും കൂടി ഫ്‌ളാറ്റിലേക്ക് കൊണ്ട് പോയപ്പോൾ സദാചാര പൊലീസ് ചമഞ്ഞെത്തിയത് അവർ തന്നെ ഒരുക്കിയ നാട്ടിലെ വില്ലന്മാർ; കയ്യിൽ കാശില്ലാത്തതു കൊണ്ട് അടിമാത്രമേ കിട്ടിയുള്ളൂവെന്ന് ആശ്വസിച്ച് യുവാവ്

ഫെയ്‌സ് ബുക്കിലെ സുന്ദരികളുടെ ചേട്ടാ വിളിയിൽ മയങ്ങിയാൽ കണ്ണൂരുകാരനായ ഈ ടെക്കി രക്ഷപ്പെട്ടതു പോലെ തലനാരിഴയ്ക്ക് രക്ഷപ്പെടണമെന്നില്ല; നസീമയും ഷമീനയും കൂടി ഫ്‌ളാറ്റിലേക്ക് കൊണ്ട് പോയപ്പോൾ സദാചാര പൊലീസ് ചമഞ്ഞെത്തിയത് അവർ തന്നെ ഒരുക്കിയ നാട്ടിലെ വില്ലന്മാർ; കയ്യിൽ കാശില്ലാത്തതു കൊണ്ട് അടിമാത്രമേ കിട്ടിയുള്ളൂവെന്ന് ആശ്വസിച്ച് യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഫേസ്‌ബുക്കിലെ ചേട്ടാ വിളികളിൽ കുടുങ്ങിയാൽ തടി കേടാകുമെന്നതിന് ഒരു കഥ കൂടി. ബ്ലാക് മെയിൽ കുഴികളൊരുക്കി സുന്ദരികൾ ഫെയ്‌സ് ബുക്കിൽ കാത്തിരിക്കുന്ന കാലമാണ് ഇത്. സൗഹൃദവും പ്രണയവും നടിച്ചുള്ള 'സദാചാര തട്ടിപ്പിന്' തൃശൂരിൽ നിന്നൊരു ഇര കൂടി എത്തുകയാണ്. കണ്ണൂർ സ്വദേശിയായ എൻജിനീയറാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. കാശ് പോയില്ലെന്നത് മാത്രമാണ് മെച്ചം. എങ്കിലും നല്ല തല്ലുകിട്ടി.

നാലുവർഷം മുമ്പ് പരിചയപ്പെട്ട കൊടുങ്ങല്ലൂർക്കാരി സസീമയാണ് കണ്ണൂർ സ്വദേശിയായ എൻജിനീയർക്ക് പണി കൊടുത്തത്. നസീമയുടെ വനിതാ സുഹൃത്തുക്കളുമായി വരെ നല്ല അടുപ്പം രൂപപ്പെട്ടു. ഈയിടെ നസീമയുടെ വാട്‌സാപ് പ്രൊഫൈൽ എൻജീനിയർ നോക്കിയപ്പോൾ കൂടെ ഒരു യുവതിയെ കണ്ടു. ഈ സുന്ദരിയേയും പരിചയപ്പെടണമെന്ന ആഗ്രഹമെത്തി. ഇതോടെ നസീമയെ യുവാവ് ഫോൺ വിളിച്ചു. ഇതോടെ തട്ടിപ്പിന്റെ സാധ്യതകൾ യുവതി മനസ്സിലാക്കി. എൻജിനീയറുടെ മോഹം പണമാക്കി മാറ്റാൻ തന്ത്രങ്ങൾ ഒരുക്കി. കൊടുങ്ങല്ലൂരിലേക്ക് അതിമോഹക്കാരനെ വിളിച്ചു വരുത്തി.

ഫ്‌ളാറ്റിൽ വന്നാൽ മതി, പരിചയപ്പെടാമെന്ന് ഉറപ്പും കൊടുത്തു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് നേരെ കൊടുങ്ങല്ലൂർക്കു വിട്ടു. വഴിയരികിൽ നസീമയും സുഹൃത്ത് ഷെമീനയും കാത്തുനിന്നു. ഉച്ചഭക്ഷണം വാങ്ങി എൻജീനിയർ സ്വന്തം കാറിൽ ഇവരെ കയറ്റി ഫ്‌ളാറ്റിലേക്കു പോയി. വീട്ടിലെത്തി ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇതിനിടെ കുറച്ചു പേർ വാതിലിൽ മുട്ടി. ഇതിവിടെ നടപ്പില്ലെന്ന് ആക്രോശിച്ചു. സദാചാര പൊലീസ് ചമഞ്ഞായിരുന്നു ഇവരുടെ ഭീഷണി. നാട്ടുകാരേയും പൊലീസിനേയും വിളിച്ചു വരുത്തുമെന്ന് ഭീഷണിപ്പെടുത്തി.

എൻജിനീയറെ മർദിച്ചു, പണം ചോദിച്ചു. തരില്ലെന്ന് പറഞ്ഞപ്പോൾ മൊബൈൽ ഫോണിൽ ഫോട്ടോയും വീഡിയോയുമെടുത്തു. നസീമയും ഷെമീനയും പൊട്ടിക്കരഞ്ഞു. ഇത് സീനിന് ഒർജിനാലിറ്റി ഉണ്ടാക്കി. എങ്ങനെയെങ്കിലും പൈസ കൊടുത്ത് ഒഴിവാക്കാൻ എൻജിനീയറോട് അവർ അപേക്ഷിച്ചു. പഴ്‌സെടുത്ത് എടിഎം കാർഡു കൊടുത്തു. പഴ്‌സിലുണ്ടായിരുന്ന 35,000 രൂപയും സംഘം വാങ്ങി. എടിഎം സെന്ററിൽ പോയി കാർഡ് പരിശോധിച്ചപ്പോൾ പണമില്ലായിരുന്നു. തിരിച്ചെത്തി പിന്നേയും മർദ്ദനം. നസീമയും ഷെമീനയും പൊട്ടിക്കരഞ്ഞു. ഇവരെ ഉപദ്രവിക്കാതിരിക്കാൻ എൻജിനീയർ പ്രതിരോധിച്ചു.

ഫോണെടുത്ത് പൊലീസിനെ വിളിക്കാൻ നോക്കിയപ്പോഴും അടി കിട്ടി. ഫോൺ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു. മൂന്നു ലക്ഷം രൂപ അക്കൗണ്ടിൽ ഇടണമെന്നും ഇല്ലെങ്കിൽ കാർ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. പണം തരാമെന്ന് എൻജിനീയർ സമ്മതിച്ചു. പുറത്ത് ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. എങ്ങനെയെങ്കിലും പണം കൊടുക്കൂവെന്ന് സസീമയും ഷെമീനയും പറഞ്ഞു. ഇല്ലെങ്കിൽ ഞങ്ങളുടെ ഭാവിയും പ്രശ്‌നമാകുമെന്ന് അവർ പറഞ്ഞു. അങ്ങനെ സീൻ ശാന്തമായി. എല്ലാം കഴിഞ്ഞ് യുവാവ് നേരെ പോയത് പൊലീസ് സ്‌റ്റേഷനിലേക്കായിരുന്നു. ചില പൊരുത്തക്കേടുകൾ തോന്നിയതു കൊണ്ടായിരുന്നു ഇത്. പൊലീസിനോട് പരാതി പറഞ്ഞു.

കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം നടത്തിയപ്പോൾ എല്ലാം മാറി മറിഞ്ഞു. നസീമയും ഷെമീനയുമാണ് ഈ സദാചാര പൊലീസ് നാടകം ആസൂത്രണം ചെയ്തത്. ലക്ഷ്യം പണം തട്ടിയെടുക്കൽ. സദാചാര ഗുണ്ടകളായി എത്തിയത് സുഹൃത്തുക്കളും. തൃശൂർ അരണാട്ടുകരയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു ഷെമീനയുടെ താമസം. ഒപ്പമുണ്ടായിരുന്ന തൃശൂർ സ്വദേശികളായ ശ്യാം ബാബു, അനീഷ്, സംഗീത് എന്നിവരെ കസ്റ്റഡിയിലെടുത്തു. നസീമയും രണ്ടാം ഭർത്താവ് അക്‌ബർഷായും ഒളിവിലാണ്. വയനാട്ടിൽ ഒളിവിൽ കഴിയുന്ന അക്‌ബർഷാ ഉടൻ പിടിയിലാകും.

എൻജിനീയറെ വിളിച്ചുവരുത്തി സദാചാര നാടകം കളിച്ച് കാറും ലക്ഷക്കണക്കിന് രൂപയും തട്ടാനുള്ള ഗൂഢാലോചനയും ഇതോടെ പുറത്തായി.കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ ഹോംസ്റ്റേകളിലൊന്നിൽ രണ്ടാം ഭർത്താവിനോടൊപ്പം താമസിച്ചു വരുന്ന നസീമയാണ് മുഖ്യ ആസൂത്രക. ഇയാൾ ഫ്‌ളാറ്റിലെത്തുന്ന സമയത്ത് തന്നെ സുഹൃത്തുക്കളായ ഷമീനയെയും ശ്യാമിനെയും സംഗീതിനെയും വിളിച്ചു വരുത്തി. കാറിലെത്തിയ ഇവർ സർവീസ് റോഡിൽ കാത്തുകിടന്നു.

ഇതിനെല്ലാം നസീമയുടെ ഭർത്താവും കൂടെ നിന്നു. ഷമീനയും നസീമയും ദീർഘകാലമായി സുഹൃത്തുകളാണ്. ഖത്തറിലും ബഹ്‌റൈനിലും ഒരുമിച്ച് ജോലി ചെയ്തിട്ടുമുണ്ട്. എൻജിനീയർ കാര്യങ്ങൾ തുറന്നുപറഞ്ഞതും കള്ളി വെളിച്ചത്താകാൻ സഹായിച്ചെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP