Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്ഷപ്പെട്ട 18 പെൺകുട്ടികളും ദാരുണമായി പീഡിപ്പിക്കപ്പെട്ടു; പത്ത് പെൺകുട്ടികളെ കുറിച്ച് വിവരമില്ല; അനേകം പെൺകുട്ടികളെ കൊണ്ട് നടന്ന് മാംസക്കച്ചവടത്തിന് ഇരയാക്കി; സമൂഹ വിവാഹം എന്ന പേരിലും വൃദ്ധരായ ഞെരമ്പ് രോഗികൾക്ക് കാഴ്ച വയ്ക്കാൻ വിവാഹം നടത്തി; ബീഹാറിലെ ദമ്പതികൾ ഷെൽട്ടർ ഹോം നടത്തി പെൺകുട്ടികളെ കാഴ്ച വച്ച കഥ അറിഞ്ഞ് ഞെട്ടി ലോകം

രക്ഷപ്പെട്ട 18 പെൺകുട്ടികളും ദാരുണമായി പീഡിപ്പിക്കപ്പെട്ടു; പത്ത് പെൺകുട്ടികളെ കുറിച്ച് വിവരമില്ല; അനേകം പെൺകുട്ടികളെ കൊണ്ട് നടന്ന് മാംസക്കച്ചവടത്തിന് ഇരയാക്കി; സമൂഹ വിവാഹം എന്ന പേരിലും വൃദ്ധരായ ഞെരമ്പ് രോഗികൾക്ക് കാഴ്ച വയ്ക്കാൻ വിവാഹം നടത്തി; ബീഹാറിലെ ദമ്പതികൾ ഷെൽട്ടർ ഹോം നടത്തി പെൺകുട്ടികളെ കാഴ്ച വച്ച കഥ അറിഞ്ഞ് ഞെട്ടി ലോകം

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: ബിഹാറിൽ ദമ്പതികൾ നടത്തിയിരുന്ന ഡിയോറിയ ഷെൽട്ടർ ഹോം കേന്ദ്രീകരിച്ച് അന്തേവാസികളായ പെൺകുട്ടികളെ കടുത്ത ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാക്കിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട 18 പെൺകുട്ടികളും ദാരുണമായി പീഡിപ്പിക്കപ്പെട്ടുവെന്ന സത്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ അന്തേവാസികളായിരുന്ന പത്ത് പെൺകുട്ടികളെ കുറിച്ച് വിവരമില്ലെന്ന ഞെട്ടിപ്പിക്കുന്ന സത്യവും പുറത്ത് വന്നിട്ടുണ്ട്. ഇവിടുത്തെ അനേകം പെൺകുട്ടികളെ കൊണ്ട് നടന്ന് മാംസക്കച്ചവടത്തിന് ഇരയാക്കിയെന്നാണ് റിപ്പോർട്ട്.

സമൂഹ വിവാഹം എന്ന പേരിലും വൃദ്ധരായ ഞെരമ്പ് രോഗികൾക്ക് കാഴ്ച വയ്ക്കാൻ വിവാഹം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഈ ഷെൽട്ടർ ഹോം നടത്തിപ്പുകാർ പെൺകുട്ടികളെ കാഴ്ച വച്ച കഥ അറിഞ്ഞ് ലോകം ഞെട്ടിയിരിക്കുകയാണ്. തങ്ങളെ ഇവിടെ വച്ച് പതിവായി അടിക്കാറുണ്ടായിരുന്നുവെന്നും ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നിരവധി പെൺകുട്ടികൾ വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളെ ചിലർക്ക് രണ്ട് പ്രാവശ്യം വിവാഹം കഴിച്ച് കൊടുത്ത സംഭവം വരെയുണ്ടായിരുന്നുവെന്നാണ് ചൊവ്വാഴ്ച ഇവിടെ നിന്നും രക്ഷപ്പെടുത്തിയ ചില പെൺകുട്ടികൾ വിമൺ കൗൺസിലർമാരോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഷെൽട്ടർ കേന്ദ്രീകരിച്ച് ഇവിടുത്തെ ഹോം മാനേജർ ഗിരിജ ത്രിപാഠി കൂട്ട വിവാഹങ്ങൾ നടത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ ഇത്തരമൊരു വിവാഹത്തിന് ഇവരായിരുന്നു നേതൃത്വം നൽകിയിരുന്നത്. ഇത് തീർത്തും നിയമവിരുദ്ധമായ വിവാഹമായിരുന്നുവെന്നാണ് ഇതിൽ ഭാഗഭാക്കായ പെൺകുട്ടികളിൽ ചിലർ വുമൺ കൗൺസിലറോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ചില പെൺകുട്ടികളെ വളരെ പ്രായം ചെന്ന വൃദ്ധർക്ക് വിവാഹം ചെയ്തുകൊടുക്കാൻ കഴിഞ്ഞ വർഷം ഇതേ പോലെ നടത്തിയ ഒരു ചടങ്ങിലൂടെ ഗിരിജ വേദിയൊരുക്കിയിരുന്നു.

ഇവിടെ നിന്നും രക്ഷപ്പെടുത്തിയ പെൺകുട്ടികളുമായി സ്റ്റേറ്റ് വിമൺ പവർ ലൈനിലെ വിമൺ കൗൺസിലർമാർ സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയിരുന്നു. പ്രതിസന്ധിയിലാകുന്ന സ്ത്രീകൾക്ക് അത്താണിയാകുന്ന ഹെൽപ് ലൈനാണ് സ്റ്ററ്റ് വിമൺ പവർ ലൈൻ.ഇവിടെ നിന്നും രക്ഷപ്പെടുത്തിയ പെൺകുട്ടികളെ നിലവിൽ ചെറിയ ആൺകുട്ടികൾക്കുള്ള ഷെൽട്ടർ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന ഒരു 15 കാരിയെ ശാരീരികമായി ഉപദ്രവിച്ചതിന് പുറമെ ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നുവെന്നാണ് ഒരു കൗൺസിലർ വെളിപ്പെടുത്തുന്നത്.

എന്നാൽ ഈ പെൺകുട്ടി ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം ചൂഷണങ്ങൽക്ക് വിധേയരായ പെൺകുട്ടികൾ അതിന്റെ ഞെട്ടലിൽ നിന്നും വിട്ട് മാറിയിട്ടില്ല. തങ്ങൾ പുതിയ സങ്കേതത്തിൽ സുരക്ഷിതരാണെന്ന തോന്നലുണ്ടായാൽ അവർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറായേക്കുമെന്നാണ് ഒരു കൗൺസിലർ പറയുന്നത്. ഇവിടുത്തെ ജീവിത സാഹചര്യങ്ങൾ വളരെ പരിതാപകരമായിരുന്നുവെന്നും പെൺകുട്ടികൾ വെളിപ്പെടുത്തിയിട്ടുണ്ട്. വെറും രണ്ട് റൊട്ടി മാത്രമാണ് ചില ദിവസങ്ങലിൽ തങ്ങൾക്ക് നൽകിയിരുന്നതെന്നും രാപ്പകൽ ജോലി ചെയ്യിക്കുമായിരുന്നുവെന്നും ഇതിന് പുറമെ ഗിരിജ തങ്ങളെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവെന്നും പെൺകുട്ടികൾ വെളിപ്പെടുത്തുന്നു.

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത 19 കാരന് വധശിക്ഷ

മധ്യപ്രദേശിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത 19 കാരന് ചത്തർപൂർ അഡീഷണൽ സെഷൻസ് ജഡ്ജ് നൗറിൻ നിഗം വധശിക്ഷ വിധിച്ചു. തൗഹീദ് മുസൽമാനാണ് കേസിലെ പ്രതിയായി വധശിക്ഷക്ക് വിധേയനാകാൻ പോകുന്നത്. അടുത്തിടെ ആവിഷ്‌കരിച്ച ക്രിമിനൽ ലോ (അമെൻഡ്മെന്റ്)( ഓർഡിൻസ് 2018ലെ സെക്ഷൻ 376(എ)(ബി) പ്രകാരമാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നതെന്ന് ഡിസ്ട്രിക്ട് പ്രൊസിക്യൂഷൻ ഓഫീസറായ എസ്‌കെ ചതുർവേദി വെളിപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് സംഭവം നടന്നിരിക്കുന്നത്. കുട്ടിയുടെ അമ്മ പുറത്ത് പോയപ്പോഴായിരുന്നു പ്രതി കുട്ടിയെ വീട്ടിൽ കടന്ന് കയറി പീഡിപ്പിച്ചത്. കുട്ടി രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് തിരിച്ച് വന്ന അമ്മ കണ്ടിരുന്നത്. തുടർന്ന് പ്രതിയെ നാട്ടുകാർ പിടിച്ച് പൊലീസിന് കൈമാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP