Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ സിവിൽ-ക്രിമിനൽ കേസുകളില്ല; ദുബായ് പൊലീസിന്റെയും കോടതിയുടെയും ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ പുറത്തു വിട്ട് ബിനോയ്; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ സൽസ്വഭാവിയെന്ന് വ്യക്തമാക്കി സർട്ടിഫിക്കറ്റ്; കോടിയേരി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കാര്യം വിശദീകരിച്ചതും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി: വിവാദങ്ങൾ കെട്ടടങ്ങുമെന്ന പ്രതീക്ഷയിൽ സിപിഎം

ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ സിവിൽ-ക്രിമിനൽ കേസുകളില്ല; ദുബായ് പൊലീസിന്റെയും കോടതിയുടെയും ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ പുറത്തു വിട്ട് ബിനോയ്; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ സൽസ്വഭാവിയെന്ന് വ്യക്തമാക്കി സർട്ടിഫിക്കറ്റ്; കോടിയേരി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കാര്യം വിശദീകരിച്ചതും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി: വിവാദങ്ങൾ കെട്ടടങ്ങുമെന്ന പ്രതീക്ഷയിൽ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: 13 കോടിയുടെ സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ട ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ബിനോയ് കോടിയേരി യുടെ അപേക്ഷയിലാണ് ദുബായ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ബിനോയിക്കെതിരെ ക്രിമിനൽ കേസില്ലെന്നാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ പറയുന്നത്. ബിനോയ് കോടിയേരി ഈ സർട്ടിഫിക്കറ്റ് നൽകുന്നത് വരെ നല്ല സ്വഭാവത്തിന് ഉടമയാണെന്നാണ് പൊലീസ് രേഖയിൽ വ്യക്തമാക്കുന്നത്.

സെൻട്രൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനാണ് ബിനോയ് കോടിയേരിക്ക് ക്ലീൻചിറ്റ് നൽകിയിരിക്കുന്നത്. ബിനോയി കോടിയേരിക്കെതിരെ കേസുകളൊന്നുമില്ലെന്ന് ദുബായ് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ബിനോയിക്കെതിരെ ഒരു കേസും ഇതുവരെ വന്നിട്ടില്ലെന്ന് ദുബായ് കോടതി രേഖകളും വ്യക്തമാക്കുന്നു.

ബിനോയിക്കെതിരെ യാതൊരുവിധ കേസുകളും നിലവിൽ ഇല്ലെന്ന് ദുബായ് പൊലീസും വ്യക്തമാക്കിയിരുന്നു. ജനുവരി 25ന് ദുബായ് പൊലീസ് പ്രസിദ്ധീകരിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റിലാണ് ബിനോയിക്കെതിരെ ഇതുവരെ കേസുകളോ പരാതികളോ നിലനിൽക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ദുബായ് പൊലീസ് കുറ്റാന്വേഷണവിഭാഗമാണ് സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നത്.

നേരത്തെ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. നിലവിൽ തനിക്കെതിരെ കേസില്ലെന്ന് ബിനോയ് വ്യക്തമാക്കിയിരുന്നു. ദുബായിൽ പോകാൻ വിലക്കില്ലെന്നുമാണ് ബിനോയ് വിശദീകരിച്ചത്. നവംബർ മാസത്തിൽ സിവിൽ കേസിന്റെ ആവശ്യത്തിനായി ദുബായ് കോടതിയിൽ പോയിരുന്നതായും ബിനോയ് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഇത്തരത്തിലുള്ള കേസ് 2017ൽ തന്നെ ഒത്തുതീർപ്പാക്കിയതാണെന്നായിരുന്നു ബിനോയിയുടെ വിശദീകരണം.

മകൻ ബിനോയ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിശദീകരിച്ചതും പ്രസ്തുത സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടിയാണ്. മകനെതിരെ നിലവിൽ ദുബായിൽ കേസൊന്നുമില്ലെന്നും, ദുബായിൽ പോകാൻ തടസ്സങ്ങളൊന്നുമില്ലെന്നും, സാമ്പത്തിക ഇടപാടുകളെല്ലാം നേരത്തെ പരിഹരിച്ചതാണെന്നും കോടിയേരി വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ദുബൈയിൽ 13 കോടിയുടെ പണം തട്ടിപ്പ് നടത്തിയെന്ന് പരാതിയുമായി വിദേശ കമ്പനിയാണ് രംഗത്തെത്തിയത്. ദുബൈയിലെ ജാസ് ടൂറിസം എൽ.എൽ.സി എന്ന കമ്പനി ഉടമ യു.എ.ഇ സ്വദേശി ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽമർസൂക്കിയുടേതാണ് സിപിഎം നേതൃത്വത്തിന് നൽകിയ പരാതി.

നിലവിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കോടിയേരി പാർട്ടിയെ ധരിപ്പിച്ചു. കോടിയേരിയുടെ വിശദീകരണം പാർട്ടി അംഗീകരിച്ചതായാണ് പുറത്തുവരുന്ന പ്രാഥമിക സൂചന. അതേസമയം വിഷയം പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിച്ചു. ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും വ്യക്തമാക്കി. വിഷയം സഭയിൽ ഉന്നയിച്ച പ്രതിപക്ഷം ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പത്രവാർത്തകളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിനോയ് കോടിയേരിക്കെതിരായ പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നിൽ ഒരുപരാതിയും വന്നിട്ടില്ല. 15 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന ആളാണ് ബിനോയ് കോടിയേരി. പാർട്ടിക്ക് ചേരാത്ത പ്രവൃത്തി ചെയ്താൽ പാർട്ടി നടപടി സ്വീകരിക്കും. പശ്ചിമബംഗാളിലെ രാജ്യസഭാംഗമായിരുന്ന ഋതബ്രത ബാനർജിക്കെതിരായ നടപടി ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രി പറഞ്ഞു. എൻ വിജയൻ പിള്ള എംഎൽഎയുടെ മകൻ ശ്രീജിത്തിനെതിരെ എഫ്ഐആർ ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരുപദിഷ്ടമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. സർക്കാർ അന്വേഷണത്തിന് തയ്യാറല്ല. മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ മകന്റെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സിപിഐ.എം നേതാവുമായി ചർച്ചകൾ നടത്തിയിരുന്നെന്നും പണം തിരിച്ച് നൽകാമെന്ന് നേതാവ് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. പണം തിരികെ നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു കമ്പനിയുടെ വാദം. ഒരു ഔഡി കാർ വാങ്ങുന്നതിന് 53.61 ലക്ഷം ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപയും നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽ നിന്നു നൽകിയെന്നാണ് ദുബായ് കമ്പനി പറയുന്നത്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുെങ്കിലും കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ആ സമയത്ത അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമേ 36.06 ലക്ഷമായിരുന്നെന്നും ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും റിപ്പോർട്ട് പറയുന്നു. തിരിച്ചടവിനത്തിൽ കഴിഞ്ഞ മെയ് 16 നു നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. നേതാവിന്റെ മകൻ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുന്നതായാണ് വാർത്തകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP