Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുളിക്കാൻ സ്നേഹ പോയപ്പോൾ കൂട്ടുകാരിയുടെ ഫോണിലേക്ക് വിളിച്ച് അവൾ ജീവനൊടുക്കുമെന്ന് പറഞ്ഞത് ആര്? ടാലന്റ് ഡേയിലെ റാഗിങ് ആണോ നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണം: പന്തളം ചിത്രാ നഴ്സിങ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരം: സംഭവത്തിൽ ദുരൂഹത തുടരുന്നു

കുളിക്കാൻ സ്നേഹ പോയപ്പോൾ കൂട്ടുകാരിയുടെ ഫോണിലേക്ക് വിളിച്ച് അവൾ ജീവനൊടുക്കുമെന്ന് പറഞ്ഞത് ആര്? ടാലന്റ് ഡേയിലെ റാഗിങ് ആണോ നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണം: പന്തളം ചിത്രാ നഴ്സിങ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരം: സംഭവത്തിൽ ദുരൂഹത തുടരുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചിത്രാ നഴ്സിങ് കോളജിന്റെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനി ചാടി മരിക്കാൻ ശ്രമിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഒന്നാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിനി, ചങ്ങനാശേരി കുന്നങ്കരി കാരുവേലിൽ കുഞ്ഞുമോൻ-ബിൻസി ദമ്പതികളുടെ മകൾ സ്നേഹ തോമസാ(19)ണ് ഞായറാഴ്ച രാത്രി ഏഴേ കാലോടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതിയുടെ നില ഗുരുതരമായി തുടരുന്നു. റാഗിങ്ങിനെ തുടർന്നാണ് സ്നേഹ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പറയുമ്പോൾ അതിനെ പ്രതിരോധിക്കാൻ നഴ്സിങ് കോളജ് അധികൃതർ മെനയുന്നത് മറ്റൊരു കഥയാണ്.

റാഗിങ് നടന്നിട്ടില്ലെന്ന് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ തോമസ് സീന പറയുന്നു. അവരുടെ വാക്കുകളിലൂടെ: ഞായറാഴ്ച ഉച്ചയ്ക്ക് മാതാപിതാക്കൾ സ്നേഹയെ സന്ദർശിച്ചിരുന്നു. ഈ സമയം വിദ്യാർത്ഥിനി റൂമിലിരുന്ന് പഠിക്കുകയായിരുന്നു. മൂന്നു മണിയോടെ മാതാപിതാക്കൾ മടങ്ങി. നവംബർ 30 ന് കോളജിൽ ടാലന്റ് ഡേ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ടാം വർഷ വിദ്യാർത്ഥിനികൾ സ്നേഹയോട് ഐ ലവ് യൂ പറയുന്ന ടാസ്‌ക് ചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോൾ കുട്ടി ഇത് അനുസരിച്ചു.

പിന്നീട് സ്നേഹ ഈ വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നു. അവർ പ്രിൻസിപ്പാളിനെ വിളിച്ച് പഠിക്കാനെത്തിയ മകളെക്കൊണ്ട് ഇങ്ങനെ ഒന്നും ചെയ്യിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുകാരണം, വെള്ളിയാഴ്ച നടന്ന ക്രിസ്മസ് ഫ്രണ്ട് ആഘോഷത്തിൽ താൻ പങ്കെടുക്കില്ലെന്നും സ്നേഹ അറിയിച്ചിരുന്നു. ഞായറാഴ്ച രക്ഷിതാക്കൾ വന്നു മടങ്ങുമ്പോൾ സ്നേഹ സന്തോഷവതിയായിരുന്നു. വൈകിട്ട് അഞ്ചരയോടെ സ്നേഹ കുളിക്കാൻ പോയപ്പോൾ കൂട്ടുകാരി അഥീനയുടെ ഫോണിലേക്ക് ഒരു കാൾ വന്നു. സ്നേഹയുടെ അമ്മയാണെന്ന് പറഞ്ഞാണ് വിളിച്ചത്.

അവൾ കുളിക്കാൻ പോയെന്ന് കൂട്ടുകാരി പറഞ്ഞപ്പോൾ സ്നേഹ മുകളിലേക്ക് മരിക്കാൻ പോയിരിക്കുന്നുവെന്നാണ് ഫോൺ വിളിച്ചവർ പറഞ്ഞത്. ഇത് കേട്ട് പരിഭ്രാന്തയായ അഥിന മുകളിൽ എത്തിയപ്പോൾ ഗ്രിൽ പൂട്ടിയ നിലയിലായിരുന്നു. ചെരുപ്പ്, ബക്കറ്റ് എന്നിവ ഗ്രില്ലിന് വെളിയിൽ വച്ചിരുന്നു. രാത്രി ഏഴേകാലോടെ സ്നേഹ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നുവെന്നും പ്രിൻസിപ്പാൾ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ സ്നേഹയെ ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കുംമാണ് മാറ്റിയത്. ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. തിരുവല്ല മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഹോസ്റ്റലിലെ റാഗിങിനെ തുടർന്നാണ് വിദ്യാർത്ഥിനി ചാടിയത് എന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.  സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ എസ്.എഫ്.ഐ മാർച്ച് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP