Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓൺലൈൻ തട്ടിപ്പു പ്രതിക്ക് വ്യാജ മേൽവിലാസത്തിൽ ഉണ്ടായിരുന്നത് ഏഴു അക്കൗണ്ടുകൾ; തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ജംഷദ് അലിഖാൻ; തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഇയാൾ പിൻവലിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് നൽകുന്നെന്നും മൊഴി; എൻഐഎയും വിവരങ്ങൾ ശേഖരിക്കുന്നു; തട്ടിപ്പിനിരയായ സ്ത്രീയുടെ എട്ടു ലക്ഷം തിരികെ കിട്ടില്ലെന്നുറപ്പായി

ഓൺലൈൻ തട്ടിപ്പു പ്രതിക്ക് വ്യാജ മേൽവിലാസത്തിൽ ഉണ്ടായിരുന്നത് ഏഴു അക്കൗണ്ടുകൾ; തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ജംഷദ് അലിഖാൻ; തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഇയാൾ പിൻവലിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് നൽകുന്നെന്നും മൊഴി; എൻഐഎയും വിവരങ്ങൾ ശേഖരിക്കുന്നു; തട്ടിപ്പിനിരയായ സ്ത്രീയുടെ എട്ടു ലക്ഷം തിരികെ കിട്ടില്ലെന്നുറപ്പായി

ആർ പീയൂഷ്

തിരുവനന്തപുരം: ഇന്റർനെറ്റ് കോളിലൂടെ ലോട്ടറി അടിച്ചെന്ന് വിശ്വസിച്ച് എട്ടു ലക്ഷം രൂപ നഷ്ട്ടപ്പെടുത്തിയ വീട്ടമ്മയ്ക്ക് ഇനി ആ തുക ലഭ്യമാകില്ലെന്നുറപ്പായി. അറസ്റ്റിലായ പ്രതിക്കും മുഖ്യ സൂത്രധാരനും തീവ്രവാദ ബന്ധം തെളിഞ്ഞതോടെ ഇനി എൻ.ഐ.എ അന്വേഷണം നടത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഓൺ ലൈൻ തട്ടിപ്പ് നടത്തിയ കൊൽക്കത്ത സ്വദേശിയായ അമിത് ഭട്ടാചാർജിയെ കേരളാ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് പിന്നിൽ വൻ തട്ടിപ്പു ശൃംഖലയുണ്ടെന്നുള്ള വിവരം പൊലീസിനു ലഭിച്ചത്.

ചോദ്യം ചെയ്യലിൽ മുഖ്യസൂത്രധാരൻ ജംഷദ് അലിഖാൻ എന്നയാളാണ് പിന്നിലെന്ന് ഇയാൾ പറഞ്ഞു. ജംഷദാണു പണം പിൻവലിക്കുന്നത് എന്നാണ് അമിത് പൊലീസിനോടു പറഞ്ഞത്. തട്ടിപ്പുപണം ബാങ്കിലെത്തിയാൽ ഉടൻ പിൻവലിക്കും. അതിനാൽ പണം തന്റെ പക്കൽ ഇല്ലാ എന്നാണ് ഇയാൾ നൽകിയിരിക്കുന്ന വിവരം. തട്ടിപ്പ് നടത്തിയ പണം അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തതിനു ജംഷാദ് നൽകുന്നുവെന്നാണു ഇയാൾ പറഞ്ഞത്. ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബംഗാളിലും ഒഡീഷയിലുമായി അമിത് ഭട്ടാചാർജിക്കുണ്ടായിരുന്നത് ഏഴ് അക്കൗണ്ടുകളാണ്്. വ്യാജ വിലാസത്തിലെടുത്ത ഈ അക്കൗണ്ടുകളിലേക്കാണു തട്ടിപ്പിലൂടെ കിട്ടിയ പണമെത്തിയിരുന്നത്. മുഖ്യസൂത്രധാരൻ ജംഷദ് അലിഖാനാണു ഇതിൽ വരുന്ന പണം പിൻവലിക്കുന്നത്്. അഞ്ചുതെങ്ങ് സ്വദേശിയായ സ്ത്രീയോട് ഒരു ലക്ഷം ഡോളർ സമ്മാനം ലഭിച്ചതായി ഫോൺ വഴി അറിയിക്കുകയും. തുക അക്കൗണ്ടിലേക്കു മാറ്റാനുള്ള പ്രോസസിങ് ചാർജിനും മറ്റുമെന്ന പേരിൽ 8.5 ലക്ഷം രൂപയാണ് ഇയാൾ കവർന്നത്. പല അക്കൗണ്ടുകളിലേക്കാണു തുക നിക്ഷേപിക്കാൻ ഇയാൾ നിർദ്ധേശിച്ചത്. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബംഗാളിലെ ഗ്രാമത്തിൽ ഉണ്ടെന്നു വ്യക്തമായത്.

ഇയാൾ ഉപയോഗിക്കുന്ന നമ്പരുകളെല്ലാം ബംഗാൾ ലൊക്കേഷനാണ് കാണിച്ചിരുന്നത്. അങ്ങനെയാണ് സൈബർ പൊലീസ് ബംഘാളിലേക്ക് തിരിച്ചത്.ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നു സമാനമായ നിരവധി വഞ്ചനക്കേസുകൾ നടത്തിയതായി വ്യക്തമായി. ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുള്ളയാളാണ് പിടിയിലായ അമിത് ഭട്ടാചാർജി. ഇതിനെ തുടർന്നാണ് എൻ.ഐ.എ ഇയാളെ ചോദ്യം ചെയ്യാനെത്തിയത്. നേരത്തേ തന്നെ ഇയാളും സംഘവും എൻഐഎ നിരീക്ഷണത്തിലായിരുന്നു. ഈ സംഘത്തിനു പിന്നിൽ വൻ തട്ടിപ്പു ശൃംഖലയുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. തീവ്രവാദ പ്രവർത്തനത്തിനു പണം നൽകുന്ന ഇവരെ എൻഐഎ മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നു.അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തതിനു ജംഷാദ് ഈ പണം നൽകുന്നുവെന്നാണു ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഈ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനാണ് എൻഐഎ സംഘം അമിത്തിനെ ചോദ്യംചെയ്യുന്നത്.

ഓൺലൈൻ തട്ടിപ്പിലൂടെ പണം കവർന്ന ഇതരസംസ്ഥാന കുറ്റവാളിയെ സൈബർ പൊലീസ് പിടികൂടിയത് ഒരാഴ്‌ച്ചത്തെ കഠിന പ്രയത്‌നത്തിനൊടുവിൽ. പ്രതിയുടെ അക്കൗണ്ട് നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിലെ വിവിധ ഗ്രാമങ്ങളിലുള്ള മേൽവിലാസങ്ങളാണ് ലഭിച്ചത്. ബഡ്ജ് ബഡ്ജ്, ബേട്ടാ നഗർ എന്നീ ഗ്രാമങ്ങളിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.ബി വിനോദും സംഘവും എത്തി അന്വേഷണം നടത്തിയപ്പോൾ അങ്ങനെയൊരു മേൽവിലാസവും ഇല്ലാ എന്ന വിവരമാണ് കിട്ടിയത്.

ഇത്ര ദൂരം താണ്ടി വന്നിട്ട് അങ്ങനെ വെറുതെ പോവില്ല എന്ന് ഉദ്യോഗസ്ഥർ ഒന്നടങ്കം തീരുമാനിച്ചു. ഇൻസ്‌പെക്ടർ വിനോദ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് ഇയാൾ ബാങ്കുകളിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പരുകളുടെ വിവരങ്ങൾ ശേഖരിച്ചു. സിമ്മുകൾ ഉപയോഗ ശേഷം മാറ്റിയിടുന്നത് ഒരു മൊബൈലിൽ തന്നെയാണെന്ന് തെളിഞ്ഞു. തുടർന്ന് ആ മൊബൈലിന്റെ ഇ.എം.ഐ നമ്പർ വച്ച് പരിശോദന തുടങ്ങി. അതേ ഇ.എം.ഐ നമ്പർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈലിലേക്ക് ഒരു ബാങ്കിന്റെ എസ്.എം.എസ് വരുന്നത് സൈബർ സെൽ കണ്ടെത്തി. മുത്തൂറ്റ് ബാങ്കിന്റെ ഒരു ശാഖയിൽ നിന്നുമാണ് സന്ദേശമെന്ന വിവരം കിട്ടി.

തുടർന്ന് മൂത്തൂറ്റ് കോർപ്പറേറ്റ് ഓഫസുമായി ബന്ധപ്പെട്ട് സന്ദേശത്തിന്റെ വിവരം എടുത്തപ്പോഴാണ് പൈയ്കാ പാറ എന്ന ഗ്രാമത്തിലുള്ള അമിത് ഭട്ടാചാർജി എന്നയാളുടെ പേരിൽ വച്ചിരിക്കുന്ന ഗോൾഡ് ലോണിന്റെ സന്ദേശമാണ് അതെന്ന് അറിയുന്നത്. അവിടെ നിന്നും ലഭിച്ച മേൽവിലാസം അന്വേഷിച്ച് എത്തിയപ്പോഴാണ് കൊൽക്കത്തയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പൈയ്കാ പാറ എന്ന ഗ്രാമത്തിൽനിന്നും തട്ടിപ്പുകാരൻ അമിത് ഭട്ടാചാർജിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP