Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാണിഭസംഘത്തിൽ മിക്കവർക്കും എയ്ഡ്‌സ്; പണി മടുത്ത് രക്ഷപ്പെട്ടാൻ ശ്രമിച്ചാൽ അവസാന ഇടപാടിന് ഇരട്ടി തുക; ഈ വലയിൽപ്പെട്ടാൽ പിന്നെ മാറാരോഗവും; പെൺവാണിഭത്തിൽ ശത്രുക്കളെ നിലയ്ക്ക് നിർത്താൻ എച്ച്‌ഐവി ബാധിതനേയും ജോഷി ഉപയോഗിച്ചു; അനൂപിന്റെ മൊഴിയിൽ ഞെട്ടി അന്വേഷണ സംഘവും

വാണിഭസംഘത്തിൽ മിക്കവർക്കും എയ്ഡ്‌സ്; പണി മടുത്ത് രക്ഷപ്പെട്ടാൻ ശ്രമിച്ചാൽ അവസാന ഇടപാടിന് ഇരട്ടി തുക; ഈ വലയിൽപ്പെട്ടാൽ പിന്നെ മാറാരോഗവും;  പെൺവാണിഭത്തിൽ ശത്രുക്കളെ നിലയ്ക്ക് നിർത്താൻ എച്ച്‌ഐവി ബാധിതനേയും ജോഷി ഉപയോഗിച്ചു; അനൂപിന്റെ മൊഴിയിൽ ഞെട്ടി അന്വേഷണ സംഘവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓൺലൈൻ ലൈംഗികവ്യാപാരത്തിൽ എയിഡ്‌സ് രോഗിയെ ഉപയോഗിച്ച് മുഖ്യ ആസൂത്രകൻ ജോഷി പകപോക്കൽ നടത്തിയതായി അന്വേഷണ സംഘം. തങ്ങളുടെ താൽപര്യങ്ങൾ എതിർത്ത ഇടപാടുകാരെയും രക്ഷപ്പെടാൻ ശ്രമിച്ച യുവതികളെയും മുഖ്യഇടപാടുകാരൻ ജോഷി ജോസഫ് ചതിച്ചു. ഇരുപത്തിമൂന്നുകാരനും എയിഡ്‌സ് രോഗിയുമായ തന്റെ ഡ്രൈവറെയാണ് ജോഷി ജോസഫ് ഇതിനായി ഉപയോഗിച്ചത്. നിരവധി യുവതികളെ ഡ്രൈവർക്കു കാഴ്ചവച്ചു. ഇതിനുശേഷം സ്ത്രീകളെ ഇടപാടുകൾക്ക് ഉപയോഗിച്ചു. ഇതു സംബന്ധിച്ച് ജോഷി അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി.

മേഖലയിൽ നിന്നും രക്ഷപ്പെടാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾക്ക് ഇരട്ടിതുക നൽകി ഇരുപത്തിമൂന്നുകാരനും എയിഡ്‌സ് രോഗിയുമായ ഡ്രൈവറുമായി ബന്ധപ്പെടാൻ അവസരമൊരുക്കും. ഇയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളെ ശത്രുതയുള്ള ഇടപാടുകാർക്ക് ഉപായത്തിൽ എത്തിച്ചു നൽകും. പിന്നീടു ഫോണിൽ വിളിച്ച് ഇക്കാര്യങ്ങൾ പറയുമ്പോഴാകും യുവതികളും ഇടപാടുകാരും ചതി മനസിലാക്കുക. ജോഷിയുടെ സഹായിയും ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങൾ സമ്മതിച്ചിട്ടുണ്ട്. ജോഷിയുടെ ക്രിമിനൽ ബുദ്ധിയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. 

റാക്കറ്റിൽ നിന്ന് വിവിധ സമയങ്ങളിൽ രക്ഷപെടാൻ ശ്രമിച്ചിരുന്ന പെൺകുട്ടികളെ നിർബന്ധിച്ച് എയിഡ്‌സ് രോഗിയായ ഡ്രൈവറുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുമായിരുന്നെന്നും പിന്നീട് എച്ച്.ഐ.വി ബാധിരാകുന്ന ഇവരെ ഇത് പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പിന്നെയും സംഘത്തിനൊപ്പം നിർത്തുകയായിരുന്നെന്നുമാണ് അനൂപ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇതിനു പുറമേ സംഘത്തിലുൾപ്പെട്ട ചെറുപ്പക്കാർ രക്ഷപെടാൻ ശ്രമിക്കുമ്പോൾ കൊച്ചിയിലെ ചില മയക്കുമരുന്നു കേസുകളിൽ പ്രതിയാക്കുകയായിരുന്നു പതിവെന്നും ഇയാൾ മൊഴി നൽകി. കൊച്ചിയിലെ മയക്കുമരുന്ന് റാക്കറ്റുമായും ബന്ധമുണ്ടായിരുന്ന ജോഷി പലരെയും അത്തരം റാക്കറ്റുകളുടെയും ഭാഗമാക്കി സംഘത്തോടൊപ്പം നിർത്തുകയായിരുന്നു. മുഖ്യപ്രതിയായ ജോഷിക്കൊപ്പം പിടിയിലായ സ്വകാര്യബാങ്ക് ജീവനക്കാരൻ അനൂപിനെ കേസിൽ മാപ്പുസാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം.

അച്ചായൻ എന്ന് വിളിക്കുന്ന ജോഷി പറവൂർ കേസ് ഉള്ളപാടെ നിരവധി പെൺവാണിഭകേസുകളിലെ പ്രതിയാണ്. ചേർത്തല എഴുപുന്ന സ്വദേശിയായ ഇയാൾക്കെതിരേ എറണാകുളം റൂറൽ, കൊച്ചി സിറ്റി പൊലീസ് പരിധികളിലായി ഇരുപതിലേറെ കേസുകളുമുണ്ട്. എറണാകുളത്തു പാലാരിവട്ടം, ആലുവ, പറവൂർ, ഫോർട്ട്‌കൊച്ചി സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരേ ഒന്നിലേറെ കേസുകളുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലും ജോഷിക്കെതിരെ കേസുണ്ട്. ബംഗളുരു, മുംബൈ, ഗോവ എന്നിവിടങ്ങളിൽനിന്നും ജോഷി പെൺകുട്ടികളെ കേരളത്തിലെത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതുവഴി ലഭിക്കുന്ന പണം ആഡംബരജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു.

സമൂഹത്തിലെ ഉന്നതർ താമസിക്കുന്ന കോളനികളിലും ഫ്ളാറ്റുകളിലും ഭാര്യാ ഭർത്താക്കന്മാർ എന്ന നിലയിൽ മുതിർന്ന സ്ത്രീയോടൊപ്പം താമസിച്ചായിരുന്നു ജോഷിയുടെ ഇടപാടുകൾ. ആർക്കും സംശയം തോന്നാതെ കാര്യങ്ങൾ കൈകാര്യം ചെയ്തു വന്നിരുന്ന ജോഷി പിന്നിട് പറവൂർ കേസിൽ അറസ്റ്റില്ലായി. 90 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. തൊട്ടുപിന്നാലെ എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ പീഡനക്കേസിൽ പ്രതിയായി. പറവൂർ കേസിൽ പെട്ടതോടെ പെൺവാണിഭത്തിൽനിന്നു ജോഷി വിട്ടുനിൽക്കുകയായിരുന്നു. ഓൺലൈൻ പെൺവാണിഭ കേസിൽ ആദ്യം പൊലീസ് പിടിയിലായ അബ്ദുൾഖാദറുമായുള്ള അടുപ്പമാണ് ഓൺലൈൻ ഇടപാടുകളിലേക്കു ജോഷി മാറുന്നതിന് വഴിയൊരുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

2004ൽ ഒളിഞ്ഞ് ആരംഭിച്ച പെൺവാണിഭം 2006 ഓടെയാണ് വിപുലീകരിച്ചത്. 2006 ഫെബ്രുവരി 19നു രാത്രി കരിമ്പം ഗവൺമെന്‌റ് ആശുപത്രിക്ക് സമീപത്തെ വാടക ക്വാർട്ടേഴ്‌സ് റെയിഡ് നടത്തിയപ്പോൾ പൊലീസിനെ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഹൈദരബാദിലെ മസ്‌റാത്ത് എന്ന 20 കാരിയും അവരുടെ ഭർത്താവ് ഷാനവാസ്, കോഴിക്കോട് സ്വദേശി മനോജ്, പയ്യാവൂരിലെ ആന്റണി എന്നിവരേയും പിടികൂടി. എംബ്രോയിഡറി വർക്കിന് എന്ന പേരിലായിരുന്നു വാടകവീട് തരപ്പെടുത്തിയത്.

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്ന പെൺകുട്ടികളെ വശീകരിച്ച പയ്യന്നൂർക്കാരൻ പാലാത്തടത്തിൽ ആന്റണിയുടെ ഓട്ടോറിക്ഷയിലെത്തിക്കും. ഇതിന് നിയോഗിക്കപ്പെടുന്ന മകൻ ജോയിസും. സുന്ദരനായ ജോയിസ് രാവിലെ മുതൽ കുടിയേറ്റ മേഖലയിൽ നിന്നും വരുന്ന ബസ്സ് കാത്ത് തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡിൽ നിലയുറപ്പിക്കും. പൂവാലൻ ചമഞ്ഞ് പെൺകുട്ടികളുമായി അടുത്ത് പെറുമാറും. ഈ അടുപ്പം തുടരുന്നതോടെ പെൺകുട്ടികളെ തന്റെ വീട്ടിലെന്ന ധാരണയിൽ ഓട്ടോയിലേക്ക് ക്ഷണിക്കും. തന്റെ താവളത്തിലേക്ക് പെൺകുട്ടികളെ ആകർഷിക്കുന്നതിലൂടെ അവർ വാണിഭത്തിനടിമപ്പെടും. കണ്ണൂരിൽ തുടക്കമിട്ട സാധാ പെൺ വാണിഭം ഇന്ന് ഓൺലൈനിലേക്ക് വളർന്നപ്പോഴാണ് ജോഷിയും മകനും അകത്തായത്.

അച്ചായൻ എന്ന് വിളിക്കുന്ന ജോഷി പറവൂർ കേസ് ഉള്ളപാടെ നിരവധി പെൺവാണിഭ കേസുകളിൽ പ്രതിയാണിന്ന്. ചേർത്തല എഴുപുന്ന സ്വദേശിയായ ഇയാൾക്കെതിരേ എറണാകുളം റൂറൽ, കൊച്ചി സിറ്റി പൊലീസ് പരിധികളിലായി ഇരുപതിലേറെ കേസുകളുമുണ്ട്. എറണാകുളത്തു പാലാരിവട്ടം, ആലുവ, പറവൂർ, ഫോർട്ട്‌കൊച്ചി സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരേ ഒന്നിലേറെ കേസുകളുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലും ജോഷികെതിരെ കേസുണ്ട്. ജോഷിയോടൊപ്പം ഇയാളുടെ മകൻ ജോയ്‌സും ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിൽ ആയിടുണ്ട് .

ബംഗളുരു, മൂംബൈ, ഗോവ എന്നിവിടങ്ങളിൽനിന്നും ജോഷി പെൺകുട്ടികളെ കേരളത്തിലെത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതുവഴി ലഭിക്കുന്ന പണം ആഡംബരജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു.. സമൂഹത്തിലെ ഉന്നതർ താമസിക്കുന്ന കോളനികളിലും ഫ്‌ലാറ്റുകളിലും ഭാര്യാ ഭർത്താക്കന്മാർ എന്ന നിലയിൽ മുതിർന്ന ഒരൂ സ്ത്രീയോടൊപ്പം താമസിച്ചായിരുന്നു ജോഷിയുടെ ഇടപാടുകൾ ആർകും സംശയം തോനത്തെ കാര്യങ്ങൾ കൈകാര്യം ചെയ്തു വന്നിരുന്ന ജോഷി പിന്നിട് പറവൂർ കേസിൽ അറസ്റ്റില്ലായി. 90 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. തൊട്ടുപിന്നാലെ എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ പീഡനക്കേസിൽ പ്രതിയായി. എന്നിട്ടും വാണിഭം നിർത്താൻ ജോഷി തയ്യാറായില്ല. പുത്തൻ തന്ത്രങ്ങളുമായി ജോഷി ഈ രംഗത്ത് തന്നെ മുന്നേറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP