Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച രണ്ടു ഓർത്തഡോക്‌സ് വൈദികർ കീഴടങ്ങി; ഒന്നാം പ്രതി എബ്രഹാം വർഗീസ് തിരുവല്ല കോടതിയിലും നാലാംപ്രതി ഫാദർ ജെയ്സ് കെ ജോർജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലുമെത്തി കീഴടങ്ങി; ഒളിവിൽ പോയ വൈദികർ പുറത്തുവന്നത് സുപ്രീംകോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ

കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച രണ്ടു ഓർത്തഡോക്‌സ് വൈദികർ കീഴടങ്ങി; ഒന്നാം പ്രതി എബ്രഹാം വർഗീസ് തിരുവല്ല കോടതിയിലും നാലാംപ്രതി ഫാദർ ജെയ്സ് കെ ജോർജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലുമെത്തി കീഴടങ്ങി; ഒളിവിൽ പോയ വൈദികർ പുറത്തുവന്നത് സുപ്രീംകോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഓർത്തഡോക്സ് സഭയിലെ രണ്ടു വൈദികർ കീഴടങ്ങി. കേസിലെ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ്, നാലാം പ്രതി ഫാദർ ജെയ്സ് കെ ജോർജ് എന്നിവരാണ് ഇന്ന് കീഴടങ്ങിയത്. ഒന്നാം പ്രതി എബ്രഹാം വർഗീസ് തിരുവല്ല കോടതിയിലും, നാലാംപ്രതി ഫാദർ ജെയ്സ് കെ ജോർജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലുമാണ് കീഴടങ്ങിയത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ സുപ്രീകോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇവർ ഒളിവുജീവിതം അവസാനിപ്പിച്ച് കീഴടങ്ങിയത്. പ്രതികൾ തിങ്കളാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിലോ കോടതിയിലോ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കീഴടങ്ങിയ ശേഷം പ്രതികൾക്ക് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വീട്ടമ്മയെ ഒന്നാം പ്രതി പ്രായപൂർത്തിയാകുന്നതിന് മുമ്പ് പതിനാറാം വയസ്സുമുതൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കാര്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം തുടരുകയായിരുന്നു. കൗൺസലിംഗിനിടെ, വൈദികന്റെ ലൈംഗിക പീഡനം തുറന്നുപറഞ്ഞ വീട്ടമ്മയെ, ഇക്കാര്യം പരസ്യമാക്കുമെന്ന് ബ്ലാക്ക്മെയിൽ ചെയ്ത് നാലാംപ്രതി ഫാദർ ജെയ്സ് കെ ജോർജും ബലാൽസംഗം ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് കേസ്.

കേസിൽ ആരോപണ വിധേയരായ രണ്ടാംപ്രതി ഫാദർ ജോബ് മാത്യു, മൂന്നാം പ്രതി ഫാദർ ജോൺസൺ വി മാത്യു എന്നിവർ നേരത്തെ കീഴടങ്ങിയിരുന്നു. ഇവർക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്ന് മെയ്‌ ആദ്യ വാരമാണ് യുവതിയുടെ ഭർത്താവായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണം ഉന്നയിച്ചത്. വിവാദമായ കേസ് ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങളും ഇതിനിടെ നടന്നിരുന്നു. ഒളിവിൽ പോയ വൈദികരെ അറസ്റ്റു ചെയ്യാതെ അന്വേഷണ സംഘവും സഹായം ചെയ്തു കൊടുത്തു. സുപ്രീംകോടതി വരെ മുൻകൂർ ജാമ്യത്തിനായി വൈദികർ പോയ അവസ്ഥയമുണ്ടായി.

ഇതിനിടെ ഓർത്തഡോക്സ് സഭയിലെ കുമ്പസാര പീഡനത്തിൽ നിരണം ഭദ്രാസനാധിപൻ യൂഹോനോൻ മാർ ക്രിസോസ്റ്റിമോസും യുവതിയുടെ ഭർത്താവും കുടുംബാംഗങ്ങളും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. യുവതിയുടെ ഭർത്താവ് നൽകിയ പരാതി കൈപ്പറ്റിയെന്ന് ഒപ്പിട്ട് രസീത് നൽകാൻ മെത്രാപ്പൊലീത്ത വിസമ്മതിക്കുന്നത് നാല് മിനിറ്റോളം നീളുന്ന ശബ്ദരേഖയിൽ നിന്ന് വ്യക്തമാണ്. ഞാൻ ഇത് എഴുതിയൊപ്പിട്ട് നൽകിയാൽ നേരെ പൊലീസ് സ്റ്റേഷനിൽ കൊടുക്കണം എന്നാണ് നിയമമെന്ന് മെത്രാപ്പൊലീത്ത പറയുന്നു.

ഇല്ലെങ്കിൽ എനിക്ക് അത് ബുദ്ധിമുട്ടാകും. അല്ലെങ്കിൽ നിങ്ങളെക്കാളും അവരെക്കാളും കുറ്റം എനിക്കാണ്. ദൈവമുമ്പാകെയും അത് തെറ്റാണ്. പൊലീസിൽ നിന്ന് ഇത് ബോധപൂർവ്വം മറച്ചുവെച്ചതിൽ ഞാനും കുറ്റക്കാരനാകുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കഴിയുന്ന നിയമനടപടി ഇതിൽ സ്വീകരിച്ചിരിക്കും. പരാതിയിൽ പറയുന്ന വൈദികർക്കെതിരെ തന്റെ അധികാരപരിധിയിൽ നിന്നുകൊണ്ട് എന്നാൽ കഴിയുന്ന ശിക്ഷ കൊടുക്കാം എന്ന് മെത്രാപ്പൊലീത്ത ഉറപ്പ് നൽകുന്നുണ്ട്.

അത് ബാവ തിരുമേനിയുമായും സംസാരിച്ച് ധരിപ്പിച്ച ശേഷം ചെയ്തു തരാമെന്നാണ് അദ്ദേഹം പറയുന്നത്. വൈദികരുടെ സാന്നിധ്യത്തിലാണ് പരാതി ഞാൻ സ്വീകരിച്ചത്. നിന്റെ വേദനയും കുടുംബത്തിന്റെ വേദനയും ഞാൻ ഉൾക്കൊള്ളുന്നു. നിങ്ങളെ കേൾക്കാനും തയ്യാറാണ്. എനിക്കിത് മറച്ചുവെച്ചിട്ട് ഒന്നും നേടാനില്ല. അത് ശരിയുമല്ല എന്നും മെത്രാപ്പൊലീത്ത പറയുന്നു. മെയ് മാസം മുതലാണ് കുമ്പസാരത്തിന്റെ പേരിലുള്ള പീഡന പരാതിയും വാർത്തകളും പുറത്തുവരുന്നത്. ഇതിന് ശേഷം സഭാ തലത്തിലും ക്രൈംബ്രാഞ്ച് തലത്തിലും അന്വേഷണത്തിൽ നടന്നു. ഈ പരാതിയിൽ കൈപ്പറ്റി രസീത് വേണം എന്നാണ് പരാതിക്കാരനും കുടുംബാംഗങ്ങളും ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP