Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാറമ്പുഴയിൽ കൂട്ടക്കൊല നടത്തിയ നരേന്ദ്രനെ പിടികൂടിയെന്നു പൊലീസ്; കൊല്ലപ്പെട്ട പ്രവീണിന്റെ മൊബൈൽ ഫോണും ബാഗും പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെത്തി

പാറമ്പുഴയിൽ കൂട്ടക്കൊല നടത്തിയ നരേന്ദ്രനെ പിടികൂടിയെന്നു പൊലീസ്; കൊല്ലപ്പെട്ട പ്രവീണിന്റെ മൊബൈൽ ഫോണും ബാഗും പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെത്തി

കോട്ടയം: ഒരു കുടുംബത്തിലെ മൂന്നുപേരെ ക്രൂരമായി കൊന്ന കേസിലെ പ്രതിയെ പിടികൂടിയതായി പൊലീസ്. ഇയാളുടെ പേരു നരേന്ദ്രനെന്നാണെന്നാണ് പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഉത്തർ പ്രദേശ് സ്വദേശിയായ ഇയാളെ ഫിറോസാബാദിൽ നിന്നാണ് അറസ്റ്റുചെയ്തത്.

കൊല്ലപ്പെട്ട പ്രവീൺലാലിന്റെ കാണാതായ മൊബൈൽ ഫോണും ബാഗും ഫിറോസാബാദിലെ ചേരിയിൽ താമസിക്കുന്ന നരേന്ദ്രന്റെ വീട്ടിൽനിന്നും കണ്ടെത്തിയതായും പൊലീസ് അവകാശപ്പെടുന്നുണ്ട്. എന്നാൽ നരേന്ദ്രനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

നാടിനെ നടുക്കിയ പാറമ്പുഴയിലെ കൂട്ടക്കൊലയിലെ പ്രതിയെന്നു സംശയിക്കപ്പെടുന്നാളിന്റെ യഥാർത്ഥ പേര് കണ്ടെത്താൻ പോലും ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞിരുന്നില്ല. നേരത്തെ നിഹാൽസിങ് എന്ന പേര് പറഞ്ഞ പൊലീസ് വീണ്ടും നരേന്ദ്രൻ എന്ന പേരുമായാണ് വന്നിരിക്കുന്നത്.

കേരളത്തിനു പുറത്ത് മൂന്നും കേരളത്തിനകത്ത് അഞ്ചും സംഘങ്ങളായി തിരിഞ്ഞ് വൻപൊലീസ് സേന ആറു ദിവസമായി പ്രതിയെ തെരഞ്ഞുവരികയാണെങ്കിലും കൊലയാളിയെന്നു കരുതപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ പേരുപോലും സ്ഥിരീകരിക്കാനായിരുന്നില്ല.

നിഹാൽ സിങ് എന്ന പ്രതി തങ്ങളുടെ കൈയെത്തും ദൂരത്താണെന്നു ഒരു വിഭാഗം പൊലീസുകാർ അവകാശപ്പെട്ടിരുന്നു. പ്രതിയെത്തേടി ഡൽഹിയിലും യുപിയിലും വലവിരിച്ചിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽനിന്നു പോലും പണം വാങ്ങിയാണ് പൊലീസ് അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. പ്രതിയെ തേടി മുംബൈയ്ക്കു പോയ സംഘത്തിനു വഴിച്ചെലവിന് പതിനായിരം രൂപ അന്വേഷണസംഘത്തിലുള്ള ഒരു പൊലീസുകാരന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കണമെന്നു പൊലീസിൽനിന്നു നിർദ്ദേശം വന്നതിനെത്തുടർന്നു കൊല്ലപ്പെട്ടവരുടെ അടുത്തബന്ധുക്കൾ പണം ഇട്ടുകൊടുക്കുകയായിരുന്നു. കൊലപാതകം നടന്നതിന്റെ പിറ്റേന്നായിരുന്നു ഇത്.

അതിനിടെ, ചൊവ്വാഴ്ച ചേരിയിലെത്തിയ നരേന്ദ്രൻ വീട്ടിൽ ഒരു ദിവസം താമസിച്ചശേഷം ബാഗ് വീട്ടിൽവച്ചശേഷം പൊലീസിന്റെ സാന്നിദ്ധ്യം മനസിലാക്കി സ്ഥലംവിട്ടതാണെന്ന് സൂചനയുണ്ട്. ഇയാൾക്കായി യു.പി പൊലീസിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം വ്യാപകമാക്കി. അതേസമയം യു.പി. സ്വദേശികളായ മൂന്നുപേരും അവരുമായി ബന്ധമുള്ള രണ്ടുപേരെയും കേരളത്തിൽ പൊലീസ് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്. ഇവരിൽനിന്നാണ് ഫിറോസാബാദിലുള്ള മുഖ്യകൊലയാളിയെക്കുറിച്ചുള്ള സൂചന ലഭിച്ചതത്രേ.

പാറമ്പുഴ തുരുത്തേൽപ്പടി മൂലേപ്പറമ്പിൽ എം.കെ.ലാലസൺ (72), ഭാര്യ പ്രസന്ന (53), മകൻ പ്രവീൺലാൽ (28) എന്നിവരെ കോടാലികൊണ്ട് തലയ്ക്കടിച്ചുവീഴ്‌ത്തിയശേഷം കഴുത്തറുത്തു കൊന്നത് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ്.

മഴുകൊണ്ട് തലക്കടിയേറ്റാണ് മൂവരും മരിച്ചത്. പ്രവീണിന്റെ കാലിൽ ഇലക്ട്രിക്ക് വയർ ഘടിപ്പിച്ച് ഷോക്കേൽപ്പിക്കുകയും ചെയ്തിരുന്നു. വീടിനോട് ചേർന്ന് ഇവർ നടത്തുന്ന ഡ്രൈ ക്ലീനിങ് സ്ഥാപനത്തിനുള്ളിലായിരുന്നു മൃതദേഹങ്ങൾ.

ഈ സ്ഥാപനത്തിലെ ജോലിക്കാരനാണ് ഇപ്പോൾ പിടിയിലായ യുപി സ്വദേശി നരേന്ദ്രൻ. ജയ് സിങ് എന്ന പേരിലാണ് ഇയാൾ ഇവിടെ കഴിഞ്ഞിരുന്നത്. നൽകിയിരുന്ന വിലാസവും വ്യാജമായിരുന്നു. കൊലപാതകങ്ങൾക്ക് ശേഷം തിരിച്ചറിയിൽ കാർഡും മറ്റ് രേഖകളുമടക്കം പ്രതി ഉത്തർപ്രദേശിലേക്ക് മുങ്ങുകയായിരുന്നു. ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെ അന്വേഷണസംഘം ഇന്നലെ രാത്രി ഫിറോസാബാദിലെ വീട്ടിലെത്തിയെങ്കിലും നരേന്ദ്രനെ പിടികൂടാനായില്ല.

നരേന്ദ്രന്റെ ബാഗും കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും മോഷ്ടിച്ച രണ്ട് മൊബൈൽ ഫോണുകളിൽ ഒന്നും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഒളിത്താവളം കണ്ടെത്തി ഉച്ചയോടെയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം നാളെ പ്രതിയെ നാട്ടിലെത്തിക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP