Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വർഷങ്ങൾ സൗദിയിൽ കിടന്ന് നരകിച്ചുണ്ടാക്കിയ പണം മുഴുവൻ മകനെ എഞ്ചിനിയറാക്കാൻ ചെലവാക്കി; മരുമകളുടെ അൽപ്പവസ്ത്രം നാട്ടിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കിയതോടെ കലാപം തുടങ്ങി; രാഹുൽ പശുപാലന്റെ പിതാവിന് പറയാനുള്ളത്

വർഷങ്ങൾ സൗദിയിൽ കിടന്ന് നരകിച്ചുണ്ടാക്കിയ പണം മുഴുവൻ മകനെ എഞ്ചിനിയറാക്കാൻ ചെലവാക്കി; മരുമകളുടെ അൽപ്പവസ്ത്രം നാട്ടിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കിയതോടെ കലാപം തുടങ്ങി; രാഹുൽ പശുപാലന്റെ പിതാവിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പശുപാലൻ ഇന്ന് കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. കെട്ടിടം പണിയിൽ കൈസഹായമായി വയസ്സുകാലത്ത് പശുപാലൻപെടാപാടുപെടുന്നു. കുടുംബത്തെ കരകയറ്റാനായി എല്ലുമുറിയെ പശുപാലൻ സൗദി അറേബ്യയിൽ പണിയെടുത്തു. മകനെ പഠിപ്പിച്ചു. എന്നാൽ മരുമകളെത്തിയതോടെ എല്ലാ കണക്ക് കൂട്ടലും തെറ്റി. ഈ അച്ഛൻ വീട്ടിന് പുറത്തായി. ഇപ്പോൾ ജീവിക്കാനായി പെടാപാടും.

ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ കൊല്ലം നെടുമ്പന സ്വദേശി രാഹുൽ പശുപാലന്റെ പിതാവ് ഇപ്പോൾ നിത്യവൃത്തിക്കുവേണ്ടി കൂലിപ്പണിയെടുക്കുന്നു. പശുപാലൻ ഗൾഫിൽ പോയതോടെയാണു കുടുംബം രക്ഷപെട്ടത്. 12 വർഷം സൗദിയിൽ ജോലിചെയ്ത പശുപാലൻ സമ്പാദ്യവുമായി നാട്ടിലെത്തിയത് മകനെ നന്നായി പഠിപ്പിക്കണമെന്ന ആഗ്രഹവുമായിട്ടായിരുന്നു. പഠിത്തത്തിൽ മിടുക്കനുമായിരുന്നു രാഹുൽ. 19 ലക്ഷം രൂപ ചെലവാക്കിയാണ് രാഹുലിനെ ചെന്നൈയിൽ ബി.ടെക് പഠനത്തിന് അയച്ചത്. അത് അബദ്ധമായെന്നു തിരിച്ചറിയുകയാണ് പശുപാലൻ ഇപ്പോൾ. ഇതുകൊണ്ട് മാത്രമാണ് മകനെ കുഴപ്പത്തിലേക്ക് ചാടിച്ചതെന്നാണ് അച്ഛന്റെ പരിഭവം പറച്ചിൽ. മകന്റെ ശല്യംമൂലം രണ്ടുവർഷം മുമ്പേ വീടുവിട്ടു പശുപാലന് ഇപ്പോൾ വീടുമായി ഒരു ബന്ധവുമില്ല.

പുതുച്ചിറയിൽ ഒറ്റയ്ക്കാണിപ്പോൾ താമസം. ഭാര്യ നെടുമ്പനയിലും. മകൾ വിവാഹിതയാണ്. മുഴുവൻ സമ്പ്യാദ്യവും മകനുവേണ്ടി ചെലവാക്കിയ പശുപാലൻ നിത്യവൃത്തിക്കായി കൂലിവേല ചെയ്യുകയാണിപ്പോൾ. മകന്റെ സഹപാഠിയും പിന്നീടു ഭാര്യയുമായ രശ്മിയാണു കുടുംബം തകർത്തത് എന്നാണ് പശുപാലൻ പറയുന്നത്. ഏഴുവർഷംമുമ്പാണു രാഹുൽ ചെന്നൈയിൽവച്ചു രശ്മിയുമായി പരിചയത്തിലാകുന്നത്. ശേഷം താമസം ഒരുമിച്ചായി. പിന്നീടായിരുന്നു വിവാഹം. ആറു വയസുള്ള ഒരു ആൺകുട്ടിയും ഇവർക്കുണ്ട്. രശ്മിയുടെ സ്വാധീനത്തിലായിരുന്നു രാഹുൽ. ചെന്നൈയിലായിരുന്ന ഇവരുടെ പ്രണയവിവാഹവും പശുപാലൻ അറിഞ്ഞിരുന്നില്ല.

വിവാഹശേഷം നെടുമ്പനയിലെ വീട്ടിലെത്തിയ രശ്മിയുടെ അൽപവസ്ത്രധാരണ രീതിയെ പശുപാലൻ എതിർത്തു. അത് അവർക്കിഷ്ടമായില്ല. ഇതേത്തുടർന്നാണു പ്രശ്‌നങ്ങൾ ആരംഭിച്ചത്. നാട്ടിൻപുറത്തു രശ്മിയുടെ വസ്ത്രധാരണത്തെപ്പറ്റി സുഹൃത്തുക്കൾ കളിയാക്കി. എല്ലാം അതിരു വിട്ടപ്പോൾ പലതും പറയേണ്ടി വന്നു. പഠനത്തിനു ചെലവാക്കിയ പണത്തിനു പുറമേ വിവാഹശേഷം മൂന്നുലക്ഷം രൂപ കൂടി ചോദിച്ചു. അതുകൊടുക്കാത്തതിന്റെ പ്രതികാരമായി വീട്ടിന്റെ ജനാല അടിച്ചുപൊട്ടിച്ചു. ഒരിക്കൽ രശ്മിയുടെ കൂട്ടുകാരിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ജാമ്യത്തിലിറക്കാൻ ഒന്നരലക്ഷം രൂപ നൽകി. നെടുമ്പനയിലും പുതുച്ചിറയിലുമുള്ള ഒന്നര ഏക്കറോളം ഭൂമിയും അതിലെ വീടും വിൽക്കണമെന്നു രാഹുൽ ആവശ്യപ്പെട്ടു. വഴങ്ങാത്തതിനാൽ വഴക്കായി.

ഗൾഫിൽജോലി ചെയ്ത പണം കൊണ്ടാണ് രാഹുലിനെ പഠിപ്പിച്ചത്. രശ്മിയുടെ കൂട്ടുകാരിയായ ഒരു മോഡലിനെ മോചിപ്പിക്കാൻ പണം വേണമെന്നു പറഞ്ഞു. മൂന്നു ലക്ഷമാണ് ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപ വീട്ടിൽനിന്നു കൊണ്ടുപോയി. മകളുടെ വിവാഹത്തിന് കരുതി വച്ച പണമായിരുന്നു ഇത്. പിന്നീട് പണം ആവശ്യപ്പെട്ടു വന്നു. അന്നു വീടിന്റെ ജനൽ ചില്ലുകൾ അടിച്ചുപൊളിച്ചു. ഇപ്പോൾ താൻ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. രാഹുൽ തിരിഞ്ഞു നോക്കാറില്ലെന്നും പശുപാലൻ പറഞ്ഞു.

വസ്തുവിന്റെ ആധാരം ഇപ്പോഴും തന്റെ പേരിലാണ്. പണത്തോട് രശ്മിക്കുള്ള ആർത്തിയും ധൂർത്തുമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. പൊരുത്തപ്പെടാതെ വീട്ടിൽനിന്നും ഇറങ്ങുമ്പോൾ വസ്ത്രമെടുക്കാൻ ചെന്നപ്പോൾ തടഞ്ഞു. പൊലീസിൽ പരാതി കൊടുത്തെങ്കിലും രാഹുൽ പൊലീസിനെ സ്വാധീനിച്ചു തന്നെ അകത്താക്കി. നാലുദിവസം പൊലീസ് സ്‌റ്റേഷനിൽ കിടന്നുവെന്നും പശുപാലൻ പറഞ്ഞു. രാഹുൽ ഓൺലൈൻ പെൺവാണിഭത്തിന്റെ സാധ്യതകൾ മനസിലാക്കിയതു ഭാര്യ രശ്മി ജോലിതേടി ചെന്നൈയിൽ എത്തിയപ്പോഴാണെന്ന സൂചനയാണ് അച്ഛനും നൽകുന്നത്. മറ്റ് കാര്യങ്ങളൊന്നും പശുപാലന് അറിയില്ല.

അതിനിടെ രാഹുൽ പശുപാലൻ പിടിയിലായതിനു പിന്നിൽ സെക്ഷ്വലി ഫ്രസ്ട്രറ്റഡ് മല്ലു എന്ന ഫേസ്‌ബുക്ക് പേജെന്ന് അവകാശവാദം. പേജിന്റെ അഡ്‌മിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പശുപാലൻ അടക്കമുള്ളവർ അറസ്റ്റിലായതെന്ന് അവകാശപ്പെട്ട് സെക്ഷ്വലി ഫ്രസ്ട്രറ്റഡ് മല്ലു പേജ് രംഗത്തെത്തി. അറസ്റ്റിന് പിറകിൽ സെക്ഷ്വലി ഫ്രസ്ട്രറ്റഡ് മല്ലു പേജിന്റെ പങ്കാളികൾ ആണെന്ന് മോഡലും ചുംബനസമര പങ്കാളിയുമായ ഫാത്തിമയും അവകാശപ്പെട്ടിട്ടുണ്ട്. ആവശ്യമാണെങ്കിൽ കൂടുതൽ വിവരങ്ങൾ നൽകാൻ തയാറാണെന്നും പോസ്റ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP