Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രണയച്ചതി വ്യക്തമാക്കുന്ന വാട്‌സാപ്പ് സന്ദേശം കണ്ടിട്ടും കണ്ണടച്ച പൊലീസ് ഇനിയെങ്കിലും അബിയേട്ടനെ കുടുക്കുമോ? ആവശ്യങ്ങൾ കഴിഞ്ഞപ്പോ ഒഴിവാക്കുകയാണല്ലേ എന്ന സന്ദേശമയച്ച് ജീവനൊടുക്കിയ കാവ്യാ ലാലിന് നീതി തേടി പി സി ജോർജ്ജും രംഗത്ത്; കേസിൽ മുഖ്യമന്ത്രി ഇടപെട്ടെങ്കിൽ മാത്രമേ പൊലീസിന്റെ നിർവീര്യത അവസാനിപ്പിക്കാൻ കഴിയൂവെന്ന് പൂഞ്ഞാർ എംഎൽഎ

പ്രണയച്ചതി വ്യക്തമാക്കുന്ന വാട്‌സാപ്പ് സന്ദേശം കണ്ടിട്ടും കണ്ണടച്ച പൊലീസ് ഇനിയെങ്കിലും അബിയേട്ടനെ കുടുക്കുമോ? ആവശ്യങ്ങൾ കഴിഞ്ഞപ്പോ ഒഴിവാക്കുകയാണല്ലേ എന്ന സന്ദേശമയച്ച് ജീവനൊടുക്കിയ കാവ്യാ ലാലിന് നീതി തേടി പി സി ജോർജ്ജും രംഗത്ത്; കേസിൽ മുഖ്യമന്ത്രി ഇടപെട്ടെങ്കിൽ മാത്രമേ പൊലീസിന്റെ നിർവീര്യത അവസാനിപ്പിക്കാൻ കഴിയൂവെന്ന് പൂഞ്ഞാർ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നാഷണൽ പബ്ലിക്ക് സ്‌കൂളിലെ അദ്ധ്യാപിക കാവ്യാ ലാലിന്റെ(24) മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് പിസി ജോർജ് എംഎൽഎ. കാവ്യയുടെ ഘാതകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ മുഖ്യമന്ത്രി ഇടപെട്ടെങ്കിൽ മാത്രമേ പൊലീസിന്റെ നിർവീര്യത അവസാനിപ്പിക്കാൻ കഴിയൂ. ആരെയും പ്രതിയാക്കുന്ന അജണ്ടയാണ് പൊലീസിനുള്ളത്. കാവ്യയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ മുഖ്യമന്ത്രി തയ്യാറാകണം. പിണറായി വിജയൻ 1996ൽ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴുള്ള ശൈലിയിലേക്ക് മാറണമെന്നും പിസി ജോർജ് കൊട്ടിയത്ത് പറഞ്ഞു.

2017 ഓഗസ്റ്റ് 24നാണ് കാവ്യാ ലാലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഒഴിവാക്കിയതിലുള്ള സങ്കടത്തിലാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് കാവ്യയുടെ അമ്മ ആരോപിച്ചത്.

കാവ്യയുടെ അമ്മ ജീന നൽകിയ പരാതിയിലാണു കാവ്യ കാമുകൻ അബിന് അയച്ച മെസേജുകളും കൂടുതൽ വിവരങ്ങളും ഉൾപ്പെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 24നായിരുന്നു കാവ്യയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. രാവിലെ പത്തരയോടെ പൊഴിക്കര മാമൂട്ടിൽ പാലത്തിനടുത്തു റെയിൽവേ ട്രാക്കിലാണു തകർന്ന നിലയിലായിരുന്നു കാവ്യയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ആറു വർഷമായി സ്‌നേഹിച്ചിരുന്ന അബിൻ എന്ന യുവാവ് ഒഴിവാക്കിയതാണ് ആത്മഹത്യയിലേയ്ക്കു നയിച്ചത് എന്നു പറയുന്നു. സാമ്പത്തികമായി ഉയർന്ന അബിന്റെ കുടുംബം ഭീമമായ തുകയാണു സ്ത്രീധനം ചോദിച്ചത്. ജൂലൈ 25 ന് കാവ്യ അബിൻ പഠിക്കുന്ന എസ് എൻഐടിയിൽ എത്തിരുന്നു. എന്നാൽ ബന്ധം തുടരാൻ താൽപ്പര്യം ഇല്ല എന്ന് പറഞ്ഞ് അബിൻ ഒഴിവാക്കുകയായിരുന്നു. ജൂലൈ മാസം അവസാനം കാവ്യ വീണ്ടും അബിന്റെ വീട്ടിൽ പോയി എങ്കിലും അബിൻ കാവ്യയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ കാൺകേയായിരുന്നു ഇത്. കാവ്യയുടെയും അബിന്റെയും ബന്ധം വീട്ടുകാർക്ക് അറിവുള്ളതായിരുന്നു.

101 പവനും ഒരു കാറും 10 ലക്ഷം രൂപയുമാണ് അബിന്റെ വീട്ടുകാർ സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഇത്രയും പണം നൽകാനാകില്ലെന്ന് കാവ്യയുടെ വീട്ടുകാർ അറിയിച്ചതോടെയാണ് അബിൻ-കാവ്യാ ബന്ധത്തിൽ വിള്ളൽ വീണത്. 2017 ജൂലായ് 15 വരെ അബിൻ സ്ഥിരമായി കാവ്യയെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. അതിനുശേഷം ഫോൺ വഴി ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും അബിൻ ബ്ലോക്ക് ചെയ്യുകയായിരുന്നു.

മരണത്തിന് ഉത്തരവാദിയെ പിടികൂടാത്തതിനെ തുടർന്നു കാവ്യയുടെ അമ്മ മുഖ്യമന്ത്രിക്കു പരാതി നൽകി. കാവ്യ അബിനയച്ച വാട്ടസാപ്പ് മെസേജുകളാണു തെളിവായി നൽകിരിക്കുന്നത്. കാവ്യാ ലാലിന്റെ മരണത്തിനു പിന്നിലെ യഥാർഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി അമ്മയുടെ ഒറ്റയാൾ പോരാട്ടമാണ് നടത്തുന്നത്. അബിനെതിരേ പരാതി നല്കിയിരുന്നെങ്കിലും പൊലീസ് ഒരു അന്വേഷണം പോലും നടത്തിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. പൊഴിക്കര മാമൂട്ടിൽ പാലത്തിനടുത്ത റെയിൽവേട്രാക്കിലാണ് ഛിന്നഭിന്നമായ നിലയിൽ കാവ്യയുടെ മൃതദേഹം കണ്ടെത്തിയത്.

തങ്ങളുടെ കുടുംബം പണക്കാരല്ല, അവൻ ഒറ്റമകനായതു കൊണ്ട് ഭീമമായ തുകയാണ് അവർ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നും കാവ്യയുടെ അമ്മ ജീന വെളിപ്പെടുത്തുന്നു. അബിനും കാവ്യയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ ഇങ്ങനെയാണ്. അബിയേട്ടാ, എനിക്ക് ഇയാളില്ലാതെ ജീവിക്കാൻ പറ്റില്ല. ഞാൻ എന്റെ സ്വഭാവം മാറ്റി. ഇനി ദേഷ്യപ്പെടില്ല. ഒരിക്കലും അബിയേട്ടാ. എനിക്ക് ഇഷ്ടക്കൂടുതലേയുള്ളു. പ്ലീസ് നമുക്ക് പഴയ പോലെ ആകാം. ഒന്ന് വിളിക്ക്. കാവ്യ അയച്ച മറ്റൊരു സന്ദേശം: 'അബിയേട്ടാ ഒന്ന് വിളിക്ക്, ഞാൻ മരിച്ചുപോകും അബിയേട്ടാ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാൻ ഇഷ്ടമല്ലെന്ന് പറയുന്നത് അബിയേട്ടൻ അത് സോൾവ് ചെയ്യുന്നത് കേൾക്കാൻ വേണ്ടി ആയിരുന്നു. ഇനി പറയില്ല ,പ്ലീസ്.'

ആവശ്യങ്ങൾ കഴിഞ്ഞപ്പോ ഒരു റീസൺ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? അല്ലെങ്കിൽ ഇയാൾ ഇങ്ങനെ കാണിക്കില്ല. മെസഞ്ചറിൽ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാർട്‌സ് എല്ലാം കിടപ്പുണ്ട്. അഥവാ ഞാൻ മരിച്ചാൽ എന്നെ വീട്ടിൽക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാൻ എഴുതിക്കൊടുത്തിട്ടേ പോകൂ. റിട്ടേൺ കംപ്ലയിന്റ് കൊടുക്കാൻ പറഞ്ഞു ഞാൻ തിരക്കിയപ്പോൾ, എല്ലാരും അറിയട്ടേ ചെയ്തിട്ടുള്ളതൊക്കെ'. ഇതായിരുന്നു മൂന്നാമത്തെ സന്ദേശം.

കാവ്യ ജീവനൊടുക്കിയതിന് പിന്നാലെ അബിൻ നാടുവിട്ടു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് അബിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്. ഇത് പ്രതിക്ക് രക്ഷപ്പെടാൻ വേണ്ടിയാണെന്ന ആരോപണം സജീവമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP