Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരുമ്പാവൂരിലെ ജിഷാമോളെ കൊലപ്പെടുത്തിയതാര്? പ്രതികളെ കുറിച്ച് എത്തും പിടിയുമില്ലാതെ പൊലീസ്; മാറിടത്തിൽ 13 ഇഞ്ച് ആഴത്തിൽ മുറിവ്; ജനനേന്ദ്രിയത്തിൽ ഇരുമ്പുദണ്ഡ് കുത്തിയിറക്കിയെന്നും റിപ്പോർട്ട്: എൽഎൽബി വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി പീഡിപ്പിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തം: തെരഞ്ഞെടുപ്പ് ചൂടിൽ ഡൽഹി മോഡൽ കൊലപാതകത്തെ വിസ്മരിച്ച് കേരളം

പെരുമ്പാവൂരിലെ ജിഷാമോളെ കൊലപ്പെടുത്തിയതാര്? പ്രതികളെ കുറിച്ച് എത്തും പിടിയുമില്ലാതെ പൊലീസ്; മാറിടത്തിൽ 13 ഇഞ്ച് ആഴത്തിൽ മുറിവ്; ജനനേന്ദ്രിയത്തിൽ ഇരുമ്പുദണ്ഡ് കുത്തിയിറക്കിയെന്നും റിപ്പോർട്ട്: എൽഎൽബി വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി പീഡിപ്പിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തം: തെരഞ്ഞെടുപ്പ് ചൂടിൽ ഡൽഹി മോഡൽ കൊലപാതകത്തെ വിസ്മരിച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യൻ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഡൽഹിയിൽ പെൺകുട്ടി ബസിൽവച്ച് അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. രാജ്യത്തെ മുഴുവൻ ഞെട്ടിച്ച ഈ സംഭവത്തിൽ കണ്ണൂനീർ ഒഴുക്കാൻ മുന്നിൽ നിന്നവരിൽ മലയാളികളുമുണ്ടായിരുന്നു. എന്നാൽ, കേരളത്തിൽ ഒരു ഡൽഹി സംഭവത്തെ കവച്ചുവെക്കുന്ന അതിക്രൂരമായ ബലാത്സംഗവും കൊലപാതകവും അരങ്ങേറിയപ്പോൾ മലയാളികൾ നിസ്സംഗരായോ? തെരഞ്ഞെടുപ്പ് ചൂടിൽ പെരുമ്പാവൂരിൽ നടന്ന കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി രംഗത്തിറങ്ങാനോ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനോ ആരും തയ്യാറായില്ലെന്നത് മലയാളികളെ ലജ്ജിപ്പിക്കുന്നതാണ്. ഇപ്പോൽ സോഷ്യൽ മീഡിയയുടെ ഇടപെടലിൽ ജിഷമോളുടെ കൊലപാതത്തിൽ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയാണ് ദുരൂഹ സാഹചര്യത്തിൽ കൊലചെയ്യപ്പെട്ടത്. ഡൽഹി പെൺകുട്ടി നേരിടേണ്ടി വന്നതിനേക്കാൾ ഭീകരമായ അനുഭവങ്ങളാണ് ഈ പെൺകുട്ടി നേരിടേണ്ടി വന്നത്.

ജിഷമോൾ കൊല്ലപ്പെടുന്നതിനു മുമ്പ് ക്രൂരമായ ബലാൽസംഗത്തിനിരയായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഒരാഴ്‌ച്ച മുമ്പാണ് ജിഷമോൾ കൊലചെയ്യപ്പെട്ടത്. എന്നിട്ടും ക്രൂരമായ കൊലപാതകത്തിന് പിന്നിലാരാണെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പടവെട്ടി ജീവിച്ച ജിഷമോളുടെ അരുംകൊലയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചൂടിൽ എല്ലാവരും വിസ്മരിക്കുകയാണ്. ജിഷ പഠിച്ച ലോകോളേജിലെ ചില അദ്ധ്യാപകരും സഹപാഠികളും മാത്രമാണ് ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജിഷമോളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും ഇരുമ്പ് കമ്പിക്ക് അടിയേറ്റിരുന്നു. വയർ കത്തികൊണ്ടു കീറി കുടൽമാല പുറത്തുചാടിയ നിലയിലായിരുന്നു. അടിയേറ്റ് മൂക്കു തെറിച്ചു പോയി. തലയ്ക്കു പിന്നിലും നെഞ്ചിലും ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. ആണി പറിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് ബാർ കൊണ്ടാകും അക്രമി ജിഷയെ ആക്രമിച്ചിരിക്കുകയെന്നാണ് സൂചന. മുറിയിൽ മൽപ്പിടുത്തം നടന്നതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. ഒറ്റമുറി വീടാണ് ജിഷയുടേത്. വീട്ടിലെ തുണിത്തരങ്ങളും പാത്രങ്ങളും വാരിവലിച്ചിട്ടിരുന്നു. അതുകൊണ്ടു തന്നെയാണ് ബലാൽസംഗശ്രമത്തിനിടെ കൊല്ലപ്പട്ടതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥി ജിഷാമോൾ കൊലചെയ്യപ്പെട്ടത് അതിക്രൂരമായ രീതിയിലെന്നു വെളിപ്പെടുത്തി ഇൻക്വസ്റ്റ് റിപ്പോർട്ട്. ജിഷാമോളുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കണ്ടെത്തിയത്. ജനനേന്ദ്രിയത്തിൽ ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയതായും വൻകുടൽ പുറത്തുവന്നതായും ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

രാജേശ്വരി രാത്രി എട്ടു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ജിഷ മരിച്ചുകിടക്കുന്നത് കണ്ടത്. മരണപ്പെട്ട ജിഷയുടെ കഴുത്തിലും തലയ്ക്കും മാരകമായ മുറിവേറ്റിരുന്നതായും അടിവയറിലേറ്റ മർദനത്തിന്റെ ആഘാതത്തിൽ വൻകുടലിനു മുറിവു പറ്റിയതായും പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. പിന്നീട് നടന്ന വിശദമായ തെളിവെടുപ്പിലും പോസ്റ്റുമോർട്ടത്തിലുമാണ് ആക്രമണത്തിന്റെ ഭീകരത പുറത്തുവന്നത്.

കുറുപ്പംപടി വട്ടോളിപ്പടി കനാൽ ബണ്ട് പുറമ്പോക്കിൽ രണ്ടു സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് രാജേശ്വരിയും ജിഷയും താമസിച്ചിരുന്നത്. മാനസിക അസ്വസ്ഥതകളുള്ള രാജേശ്വരി ഇടക്ക് വീട്ടു ജോലികൾക്കു പോയി കുടുംബം പുലർത്തിയിരുന്നു എങ്കിലും പരിസരവാസികളുമായി അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവർ ജീവിച്ചിരുന്നത്. രാജേശ്വരിയുടെ ഭർത്താവ് ബാബു 25 വർഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് മാറിതാമസിച്ച് വരികയാണ്. ജിഷ എൽഎൽബി പരീക്ഷ എഴുതിയിരുന്നതാണ്. ചില വിഷയങ്ങളിൽ തോറ്റതിനാൽ അത് എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ജിഷ.

മൂത്തസഹോദരി വിവാഹബന്ധം വേർപ്പെടുത്തി പുല്ലുവഴിയിൽ മുത്തശിയുടെ കൂടെയാണ് താമസം. ജിഷയുടെ കൊലപാതക വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ JusticeForJisha എന്ന ഹാഷ് ടാഗിൽ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എറണാകളും റേഞ്ച് ഐജി മഹിപാൽ യാദവ് ,റൂറൽ എസ്‌പി യതീശ് ചന്ദ്ര എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. പെരുമ്പാവൂർ ഡിവൈഎസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിൽ കുറുപ്പംപടി ,പെരുമ്പാവൂർ സിഐമാർ ഉൾപ്പെട്ട പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പ്രതിയെകുറിച്ചുള്ള ഒരു സൂചന പോലും പൊലീസിന് ഇതേവരെ ലഭിച്ചിട്ടില്ല. വീട്ടിനുള്ളിൽ നിന്ന് പ്രതിയുടേതെന്ന് കരുതുന്ന തലമുടി ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇതിൽ പങ്കുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP