Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടിപി വധക്കേസ് പ്രതി ഉപയോഗിച്ച ഫോണിൽ പൂജപ്പുര ജയിലിൽ നിന്ന് വിളിച്ചത് 15,000 കോളുകൾ; കഴിഞ്ഞ ഒരുവർഷമായി ഫോൺവിളി തകൃതിയായി നടന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി; കാരണവർ വധക്കേസ് പ്രതിക്കുൾപ്പെടെ ഇഷ്ടംപോലെ ഫോൺവിളിക്കാൻ ഒത്താശ ചെയ്തതായും കണ്ടെത്തൽ

ടിപി വധക്കേസ് പ്രതി ഉപയോഗിച്ച ഫോണിൽ പൂജപ്പുര ജയിലിൽ നിന്ന് വിളിച്ചത് 15,000 കോളുകൾ; കഴിഞ്ഞ ഒരുവർഷമായി ഫോൺവിളി തകൃതിയായി നടന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി; കാരണവർ വധക്കേസ് പ്രതിക്കുൾപ്പെടെ ഇഷ്ടംപോലെ ഫോൺവിളിക്കാൻ ഒത്താശ ചെയ്തതായും കണ്ടെത്തൽ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലുള്ള ടിപി വധക്കേസ് പ്രതി അണ്ണൻ സജിത്ത് ഒരു വർഷത്തോളമായി ജയിലിനുള്ളിൽ മൊബൈൽ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തൽ. ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ഇയാൾക്ക് മൊബൈൽ ഉപയോഗിക്കാൻ സൗകര്യം ചെയ്തുകൊടുത്തുവെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. ജയിലിൽ മാത്രമല്ല, ജയിലിൽ നിന്ന് പുറത്തുപോകുമ്പോഴും പിടിച്ചെടുത്ത രണ്ടു മൊബൈലുകളിൽ നിന്ന് വിളികൾ പോയിരുന്നു എന്നത് പ്രശ്‌നം അതീവ ഗുരുതരമാക്കുന്നു.

പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ഇക്കാലയളവിൽ പൂജപ്പുര ജയിൽ ടവറിൽ നിന്ന് മാത്രമായി 15,000ത്തിൽ അധികം വിളികൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ബാസിത്ത് അലി, ടിപി കേസ് പ്രതി അണ്ണൻ സിജിത്ത് എന്നിവരെ പാർപ്പിച്ചിരുന്ന സെല്ലിൽ നിന്നാണ് രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഈ ഫോണിൽ നിന്നുള്ള വിളികളുടെ വിശാംശങ്ങൾ കേസന്വേഷിക്കുന്ന പൂജപ്പുര പൊലീസിന് ലഭിച്ചു.

ഒരു വർഷമായി പൂജപ്പുര ടവറിലായിരുന്നു ഈ രണ്ടു ഫോണുകളും ഉണ്ടായിരുന്നത്. മേട്ടുക്കട, തിരുവനന്തപുരം മെഡിക്കൽ കോളജ്, ആലപ്പുഴ എന്നീ ടവറുകളിലും ഈ ഫോണുകൾ ഉപയോഗിച്ചിട്ടുണ്ട്.

പ്രതികൾ ജയിലിനകകത്തു മാത്രമല്ല, ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും പരോളിന് ഇറങ്ങിയപ്പോഴുമെല്ലാം ഫോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ ഇവർക്ക ഫോൺ ഉപയോഗിക്കാൻ ജയിൽ അധികൃതർ കാര്യമായിത്തന്നെ കൂട്ടുനിന്നതായാണ് വെളിവാകുന്നത്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഈ സൗകര്യം അനുവദിക്കാൻ മേലാവിൽ നിന്നുതന്നെ നിർദ്ദേശം വന്നിട്ടുണ്ടെന്ന ആരോപണങ്ങളും ഉയരുന്നു.

ബാസിത്ത് അലിയാണ് ഫോണുകൾ പരോളിന് പോയപ്പോൾ കൊണ്ടുപോയതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. രണ്ടു സിമ്മുകളിൽ നിന്നായാണ് വിളികൾ നടന്നിട്ടുള്ളത്. ജയിലിന് പുറത്തുപോയി പ്രതികൾ എത്തുമ്പോൾ ശരീരപരിശോധന നടത്തേണ്ടതുണ്ട്. പക്ഷേ ജയിൽ ഫോൺ കടത്താനും ഉപയോഗിക്കാനും ജയിൽ ജീവനക്കാരുടെ സഹായം ഇവർക്ക് ലഭിച്ചിരുന്നുവെന്ന് ഇതോടെ വ്യക്തം. ജയിൽ ആശുപത്രിയിലാണ് ഫോൺ ചാർജ്ജ് ചെയ്തിരുന്നതെന്നും ഇതിന് ചില ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സഹതടവുകാരായ അണ്ണൻ സിജിത്തിനും മറ്റൊരു പ്രതിക്കും ബാസിത്ത് ഫോൺ നൽകിയിട്ടുണ്ട്. എറണാകുളം ഇടപ്പള്ളി ബിഎസ്എൻഎൽ ക്വാട്ടേഴ്‌സിലെ താമസിക്കാരന്റെ പേരിലാണ് രണ്ട് സിമ്മുകളും എടുത്തിരിക്കുന്നത്. ബാസിത്താണ് ഈ തിരിച്ചറിൽ രേഖ ഉപയോഗിച്ച് സിം കടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അണ്ണൻ സിജിത്തും മറ്റ് ജയിലുകളിൽ കഴിയുന്ന ടി പി കേസിലെ മറ്റ് തടവുകാരെ വിളിച്ചിരിക്കാമെന്നും സംശയിക്കുന്നുണ്ട്. ഓരോ വിളികളും പൂജപ്പുര പൊലീസ് പരിശോധിച്ചുവരികയാണ്. ഇതോടെ മറ്റു ജയിലുകളിലും ടിപി കേസ് പ്രതികൾക്കും മറ്റ് വേണ്ടപ്പെട്ട തടവുകാർക്കുമായി ജയിൽ അധികൃതർ കാര്യമായിത്തന്നെ ഒത്താശ ചെയ്തുവെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP