Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവിഹിതം കണ്ട് നിലവിളിച്ച ഐശ്വര്യയെ കൊല്ലാൻ ഉപദേശിച്ചത് കൂടെയുണ്ടായിരുന്ന യുവാവ്; എലിവിഷം വാങ്ങി നൽകിയത് കാമുകനുമല്ല; സാമ്പത്തിക ഇടപാടുകളിൽ കളക്ഷൻ ഏജന്റിനെ സ്വാധീനിക്കാനായി വിഷം നൽകിയത് അറുപതുകാരൻ; എല്ലാം ചെയ്തത് ഒറ്റയ്‌ക്കെന്ന മൊഴി ഇഷ്ടക്കാരനെ രക്ഷിക്കാനുള്ള അടവ് മാത്രം; രണ്ട് മക്കളുടെ ഫോട്ടയുണ്ടാക്കി മാലയിട്ടത് പിടിക്കപ്പെടാതിരിക്കാനുള്ള തന്ത്രമെന്ന് തിരിച്ചറിവ്; പിണറായി കൊലയിൽ സൗമ്യയുടെ ക്രൂരതയുടെ നിഗൂഡതകൾ തേടി പൊലീസ്

അവിഹിതം കണ്ട് നിലവിളിച്ച ഐശ്വര്യയെ കൊല്ലാൻ ഉപദേശിച്ചത് കൂടെയുണ്ടായിരുന്ന യുവാവ്; എലിവിഷം വാങ്ങി നൽകിയത് കാമുകനുമല്ല; സാമ്പത്തിക ഇടപാടുകളിൽ കളക്ഷൻ ഏജന്റിനെ സ്വാധീനിക്കാനായി വിഷം നൽകിയത് അറുപതുകാരൻ; എല്ലാം ചെയ്തത് ഒറ്റയ്‌ക്കെന്ന മൊഴി ഇഷ്ടക്കാരനെ രക്ഷിക്കാനുള്ള അടവ് മാത്രം; രണ്ട് മക്കളുടെ ഫോട്ടയുണ്ടാക്കി മാലയിട്ടത് പിടിക്കപ്പെടാതിരിക്കാനുള്ള തന്ത്രമെന്ന് തിരിച്ചറിവ്; പിണറായി കൊലയിൽ സൗമ്യയുടെ ക്രൂരതയുടെ നിഗൂഡതകൾ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായിയിലെ അത്യപൂർവ കൂട്ടക്കൊലക്ക് പിന്നിലെ ബുദ്ധികേന്ദ്രം സൗമ്യയുടെ കാമുകൻ. അച്ഛനും അമ്മയും മകളും ഉൾപ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയത് ഒറ്റക്ക് തന്നെയെന്നാണ് സൗമ്യയുടെ മൊഴി. ആവർത്തിച്ചുള്ള ചോദ്യംചെയ്യലിലും അതുതന്നെ പറയുന്നു. എന്നാൽ ആറു വർഷം മുമ്പത്തെ ഇളയ കുട്ടിയെ കൊന്നിട്ടും സത്യം പുറത്തുവന്നില്ല. ഈ കൊലയ്ക്ക് പിന്നിൽ സൗമ്യയുടെ ആദ്യ ഭർത്താവാണെന്നാണ് സംശയം. ഈ കൊല പിടിക്കപ്പെടാത്തതുകൊണ്ട് തന്നെ മറ്റുള്ളവർക്ക് എലിവിഷം കൊടുത്താലും പ്രശ്‌നമാകില്ലെന്ന് കാമുകൻ സൗമ്യയെ വിശ്വസിപ്പിച്ചു. അങ്ങനെയായിരുന്ന കൊല. സൗമ്യക്ക് എലിവിഷം വാങ്ങിക്കൊടുത്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിണറായി സ്വദേശിയായ ഇയാൾക്ക് സൗമ്യയുടെ കൊലപാതക ആസൂത്രണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. എന്നാൽ ആർക്കും പങ്കില്ലെന്ന മൊഴിയിൽ സൗമ്യ ഉറച്ചു നിൽക്കുന്നത് പൊലീസിനെ കുഴയ്ക്കുന്നു.

കൊലപാതകത്തിനുള്ള എലിവിഷം വാങ്ങിനൽകിയ ഓട്ടോറിക്ഷ ഡ്രൈവറായ 60കാരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പണമിടപാട് സൊസൈറ്റിയുടെ കലക്ഷൻ ഏജന്റ് കൂടിയായ സൗമ്യയും ഇയാളും തമ്മിൽ സാമ്പത്തിക ഇടപാടുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊല നടത്തിയത് സൗമ്യ തനിച്ച് തന്നെയാണ്. മക്കളുടെ വിയോഗത്തിൽ നൊന്തുകഴിയുന്ന അമ്മയെന്ന അഭിനയത്തിന് അങ്ങനെ വിശ്വാസ്യത പകർന്ന് രക്ഷപ്പെടാനായിരുന്നു സൗമ്യയുടെ ലക്ഷ്യം. ഇതിനായി മരിച്ച രണ്ട് കുട്ടികളുടെ വലിയ ഫോട്ടോ പോലും ചെയ്യിപ്പിച്ചു. അത് വീട്ടിൽ പ്രധാന സ്ഥലത്ത് വയ്ക്കുകയും ചെയ്തു. മക്കളും അമ്മയും അച്ഛനും ഛർദിയും വയറുവേദനയും ബാധിച്ച് മരിച്ചതിന് പിന്നിൽ സംശയം ഉയരാതിരിക്കാൻ സൗമ്യ കള്ളങ്ങളും പ്രചരിപ്പിച്ചു. കിണറ്റിലെ വെള്ളത്തിൽ അമോണിയം ഫോസ്‌ഫേറ്റിന്റെ അളവ് വളരെ കൂടുതലാണെന്ന് ഇതിന്റെ ഭാഗമായിരുന്നു.

തെളിവെടുപ്പിന് പടന്നക്കരയിലെ വീട്ടിൽ എത്തിച്ചപ്പോഴും വൈദ്യപരിശോധനക്കായി തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴും സൗമ്യക്ക് ജനങ്ങളുടെ കൂക്കിവിളിയും അസഭ്യവർഷവുമായിരുന്നു. പൊലീസ് വാഹനം കണ്ടതോടെ വീട്ടിലും പരിസരത്തുമായി കൂടിനിന്ന നാട്ടുകാർ ഇളകി. പലരും അസഭ്യവർഷം ചൊരിഞ്ഞു. പടന്നക്കരയിൽനിന്ന് വൈകീട്ട് 4.10ഓടെയാണ് വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മുഖം മൂടിക്കൊണ്ടുവന്ന സൗമ്യയെ കണ്ടതോടെ ജനങ്ങൾ ആശുപത്രിയിലേക്ക് ഇരച്ചുകയറി. കൂക്കിവിളിയും അസഭ്യവർഷവുമായാണ് അവരും സൗമ്യയെ എതിരേറ്റത്.

സൗമ്യ ചോനാടം അണ്ടിക്കമ്പനിയിൽ ജോലിചെയ്ത കാലത്ത് പരിചയപ്പെട്ട കിഷോർ എന്നയാൾക്കൊപ്പമായിരുന്നു താമസം. ഏതാനും വർഷങ്ങൾ ഒന്നിച്ചു താമസിച്ചുവെങ്കിലും ഇവർ നിയമപരമായി വിവാഹംചെയ്തിട്ടില്ല. രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ച സമയത്ത് ഇരുവരും പിണങ്ങി. ഭാര്യയുടെ അവിഹിത ഇടപാടിലെ സംശയമായിരുന്നു ഇതിന് കാരണം. ശേഷം സൗമ്യക്ക് അടുപ്പക്കാരായി പലരും വീട്ടിലെത്തി. അത്തരം ബന്ധങ്ങൾക്ക് തടസ്സമായതാണ് മകളെയും മാതാപിതാക്കളെയും ഇല്ലാതാക്കാൻ സൗമ്യയെ പ്രേരിപ്പിച്ചത്. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പ് ഐശ്വര്യ രാത്രി ഉറക്കമുണർന്നു. മുറിയിൽ അമ്മക്കൊപ്പം മറ്റുരണ്ടുപേരെ കണ്ട കുട്ടി നിലവിളിച്ചു. അന്ന് കുഞ്ഞിനെ തല്ലിയുറക്കിയ സൗമ്യ മകളെ ഇല്ലാതാക്കാൻ തീരുമാനിച്ചു. ഇവരിൽ ഒരാൾക്ക് കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സംശയം.

സാമ്പത്തികമായി ഭദ്രതയുള്ള കുടുംബമല്ല. എന്നാൽ സൗമ്യയുടെ ജീവിതം ആർഭാടമായിട്ടായിരുന്നു. സ്വന്തമായി വരുമാനമില്ല. അതിനുള്ള ശ്രമമാണ് വഴിവിട്ടജീവിതത്തിലേക്ക് സൗമ്യയെ നയിച്ചത്. സൗമ്യയെ നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ ഇരിക്കെ സൗമ്യയെ ചോദ്യം ചെയ്ത് ഗൂഢാലോചന പുറത്തുകൊണ്ടു വരാനാണ് നീക്കം. വഴിവിട്ട ജീവിതത്തിന് തടസ്സമെന്ന് കണ്ടതിനാലാണ് മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലിൽ സൗമ്യ സമ്മതിച്ചിരുന്നു. ബുധനാഴ്ച ഉച്ചവരെയും ജില്ല പൊലീസ് ചീഫ് ജി. ശിവവിക്രമിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം സൗമ്യയെ ചോദ്യംചെയ്തു. ഉച്ചക്ക്‌ശേഷം പടന്നക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

കോടതിയിൽ ഹാജരാക്കിയ സൗമ്യയോട് പൊലീസ് കസ്റ്റഡിയിൽ വിടുന്നതിൽ പ്രശ്‌നമുണ്ടോയെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. പൊലീസ് ഉപദ്രവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. ശാരീരികമായ അസ്വാസ്ഥ്യം വല്ലതുമുണ്ടോയെന്ന ചോദ്യത്തിന് തലകറക്കം അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞു. വൈദ്യസഹായം ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് വേണ്ടെന്നായിരുന്നു മറുപടി. അഭിഭാഷകനെ ഏർപ്പാടാക്കണോയെന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് സൗമ്യ പറഞ്ഞു.

പിണറായിയിലെ ദുരൂഹമരണങ്ങളുടെ തുടക്കം ഈവർഷം ജനുവരിയിലാണ്. സൗമ്യയുടെ ഒമ്പതുവയസ്സുകാരി മകൾക്ക് ജനുവരി ഏഴിന് കലശലായ വയറുവേദനയും ഛർദിയും. ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാക്കിയ കുട്ടിയെ പിന്നീട് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ജനുവരി 21ന് കുട്ടി മരിച്ചു. എശ്വര്യയുടെ വേർപാടിന്റെ നോവുണങ്ങും മുമ്പ് 43ാം ദിവസമായിരുന്നു മണ്ണത്താൻവീട്ടിലെ രണ്ടാമത്തെ മരണം.

സൗമ്യയുടെ 65കാരിയായ മാതാവ് കമലക്ക് മാർച്ച് നാലിന് വയറുവേദനയും ഛർദിയും. തലശ്ശേരി മിഷൻ ആശുപത്രിയിലാക്കിയ കമല നാലാംനാൾ മരിച്ചു. കൃത്യം 37ാം ദിവസം മണ്ണത്താൻവീട്ടിൽ മരണം മൂന്നാമതുമെത്തി. ഇക്കുറി സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണൻ. 76കാരനായ ഇദ്ദേഹത്തെ ഏപ്രിൽ പത്തിനാണ് തലശ്ശേരി സഹകരണ ആശുപത്രിയിലാക്കിയത്. നാലാംനാൾ അന്ത്യശ്വാസം വലിച്ചു. സൗമ്യയുമായി അടുപ്പമുള്ളവരെ ഹാജരാക്കിയും ഫോൺരേഖകളും മറ്റും വെച്ചും ചോദ്യംചെയ്യൽ മുറുക്കിയതോടെയാണ് സൗമ്യ കുറ്റസമ്മതം നടത്തിയത്. പൊട്ടിക്കരഞ്ഞുകൊണ്ട് സൗമ്യ കുറ്റസമ്മതം നടത്തുമ്പോൾ ചോദ്യംചെയ്യൽ 11 മണിക്കൂർ പിന്നിട്ടിരുന്നു.

ഒരു മകളെയും മാതാപിതാക്കളെയും വിഷം നൽകി കൊന്ന രീതി വിവരിച്ച സൗമ്യ പക്ഷേ, 2012ൽ മരിച്ച ആദ്യമകൾ കീർത്തനയുടെ മരണത്തിൽ പങ്കില്ലെന്ന നിലപാടിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP