Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടിവെള്ള വിതരണക്കാരനെ 24-കാരി കെട്ടിയത് രണ്ട് കൊല്ലം മുമ്പ്; പ്രണയം മൂത്തപ്പോൾ 17കാരനുമായി ആന്ധയിലേക്ക് ബസു കയറി; മാറി മാറിയുള്ള താമസം പൊളിച്ചത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം; വേളാങ്കണ്ണിയിൽ നിന്ന് പിടിയിലായത് കോലാർ ഗോൾഡ് ഫീൽഡ്സ് സ്വദേശിനിയായ യുവതിയും കുട്ടി കാമുകനും; വീട്ടമയ്‌ക്കെതിരെ പൊലീസ് ചുമത്തിയത് ബലാത്സംഗക്കുറ്റം

കുടിവെള്ള വിതരണക്കാരനെ 24-കാരി കെട്ടിയത് രണ്ട് കൊല്ലം മുമ്പ്; പ്രണയം മൂത്തപ്പോൾ 17കാരനുമായി ആന്ധയിലേക്ക് ബസു കയറി; മാറി മാറിയുള്ള താമസം പൊളിച്ചത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം; വേളാങ്കണ്ണിയിൽ നിന്ന് പിടിയിലായത് കോലാർ ഗോൾഡ് ഫീൽഡ്സ് സ്വദേശിനിയായ യുവതിയും കുട്ടി കാമുകനും; വീട്ടമയ്‌ക്കെതിരെ പൊലീസ് ചുമത്തിയത് ബലാത്സംഗക്കുറ്റം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: പതിനേഴുകാരനൊപ്പം ഒളിച്ചോടിയ 24 കാരിയായ വീട്ടമ്മയെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കോലാർ ഗോൾഡ് ഫീൽഡ്സ് (കെ.ജി.എഫ്) സ്വദേശിനിയായ വീട്ടമ്മയാണ് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിൽനിന്ന് അറസ്റ്റിലായത്. കുട്ടികൾക്കെതിരായ ലൈഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമം വീട്ടമ്മയ്‌ക്കെതിരെ ചുമത്തി.

ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതിന് ശേഷമാണ് പോക്സോ ചുമത്തിയത്. ഒരേ പ്രദേശത്ത് താമസിച്ചിരുന്ന ഇരുവരും തമ്മിൽ ദീർഘനാളായ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടിവെള്ള വിതരണം നടത്തുന്നയാളാണ് വീട്ടമ്മയുടെ ഭർത്താവ്. രണ്ടുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. സ്‌കൂളിൽവച്ച് പഠനം ഉപേക്ഷിച്ചയാളാണ് 17 കാരൻ.

ഒക്ടോബർ 24 നാണ് ഇരുവരെയും കാണാതായത്. അന്നുരാത്രിതന്നെ വീട്ടമ്മയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ 17 കാരന്റെ പിതാവും പരാതിയുമായി അതേ പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷൻ ഓഫീസറുടെ മേശപ്പുറത്ത് പരാതികൾക്കൊപ്പം കാണാതായ യുവതിയുടെ ഫോട്ടോയും കണ്ട പിതാവ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്ന് അയൽവാസികളും പൊലീസിനോട് പറഞ്ഞു.

ഇതേത്തുടർന്ന് സമീപത്തെ ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് 17 കാരനും വീട്ടമ്മയും ആന്ധ്രയിലേക്കുള്ള ബസിൽ കയറിയതായി വിവരം ലഭിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുകയാണെന്ന വിവരം ലഭിച്ചു. വിശാഖപട്ടണം, വിജയവാഡ, നെല്ലൂർ, മഹാബലിപുരം എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ ഇവർ താമസിച്ചതായി പൊലീസിന് വിവരം ലഭിച്ചു.

നവംബർ 13 ന് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലുള്ള ലോഡ്ജിൽനിന്ന് പൊലീസ് ഇരുവരെയും പിടികൂടി. 17 കാരനുമായി പ്രണയത്തിലാണെന്നും ഉടൻ വിവാഹം കഴിക്കുമെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP