Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാവിലെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും സ്‌കൂളിൽ എത്തിയില്ല; പതിവ് സമയമായിട്ടും മടങ്ങിയെത്താതിരുന്നതോടെ പരിഭ്രാന്തരായി രക്ഷിതാക്കൾ; നേരം ഇരുട്ടിയതോടെ വിരണ്ടുപോയ കുട്ടികൾ ഒളിച്ചിരുന്നത് പാരിഷ് ഹാളിന്റെ പിന്നിൽ; പത്തനംതിട്ടയിൽ ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ കാണാതായപ്പോൾ പൊലീസ് കണ്ടെത്തിയത് ഇങ്ങനെ

രാവിലെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും സ്‌കൂളിൽ എത്തിയില്ല; പതിവ് സമയമായിട്ടും മടങ്ങിയെത്താതിരുന്നതോടെ പരിഭ്രാന്തരായി രക്ഷിതാക്കൾ; നേരം ഇരുട്ടിയതോടെ വിരണ്ടുപോയ കുട്ടികൾ ഒളിച്ചിരുന്നത് പാരിഷ് ഹാളിന്റെ പിന്നിൽ; പത്തനംതിട്ടയിൽ ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ കാണാതായപ്പോൾ പൊലീസ് കണ്ടെത്തിയത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നഗര ഹൃദയത്തിലെ സ്‌കൂളിൽ നിന്ന് കാണാതായ രണ്ടു പെൺകുട്ടികളെ കണ്ടെത്തി. മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് തിങ്കളാഴ്ച കാണാതായത്. പുന്നലത്ത് പടിയിൽ വാടകയ്ക്ക് താമസിക്കുന്ന കുട്ടിയെയും കോന്നി സ്വദേശിനിയായ കുട്ടിയെയുമാണ് കാണാതായത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ, ഇവർ സ്‌കൂളിൽ എത്തിയിരുന്നില്ല.

വൈകിട്ട് പതിവ് സമയം കഴിഞ്ഞിട്ടും ഇവർ വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഇൻസ്പെക്ടർ ജി സുനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കുട്ടികൾ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാകാമെന്നാണ് ബന്ധുക്കളുടെ സംശയം. പൊലീസ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് സന്ദേശം കൈമാറിയിട്ടുണ്ട്. പുന്നലത്ത് പടിയിലുള്ള കുട്ടി മുത്തശിക്കും സഹോദരിക്കുമൊപ്പമാണ് കഴിയുന്നത്. ഈ കുട്ടിയുടെ മാതാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു.

നേരം ഇരുട്ടിയതോടെ പെൺകുട്ടികൾ പരിഭ്രാന്തരായി. പകൽ സ്‌കൂളിൽ പോകാതെ കറങ്ങി നടന്ന ഇവർ വൈകിയെത്തിയാൽ വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്നു. തുടർന്ന് പുന്നലത്ത് പടിയിലെ പാരിഷ് ഹാളിന്റെ പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു. പരിഭ്രാന്തി ഏറിയതോടെ കോന്നി സ്വദേശിയായ പെൺകുട്ടി തന്റെ കൈയിലുള്ള മൊബൈലിൽ രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങൽ ധരിരപ്പിച്ചു. ഇതോടെ മൊബൈൽ ടവർ ലോക്കേറ്റ് ചെയ്ത പൊലീസ് കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ തിരക്കി.

കോന്നിയിൽ മൂന്നു വർഷം മുൻപ് മൂന്നു പെൺകുട്ടികൾ ഇതേ പോലെ നാടുവിട്ടു പോയിരുന്നു. അന്ന് പൊലീസ് അന്വേഷണത്തിലെ അപാകത മൂലം ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മൂന്നു പേരെയും ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്നു പരാതി വന്നിട്ടും യഥാസമയം പൊലീസ് അന്വേഷണം നടത്തിയിരുന്നില്ല. പിന്നീട് പൊലീസ് ഉണർന്നു പ്രവർത്തിച്ചപ്പോഴേക്കും കുട്ടികളുടെ മൃതദേഹമാണ് കണ്ടു കിട്ടിയത്. അതിൽ നിന്ന് പാഠമുൾക്കൊണ്ടുള്ള പ്രവർത്തനമാണ് പൊലീസ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP