Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണിപ്പൊയിൽ ബാബുവിനെ കൊന്നവരെ പുതുച്ചേരി പൊലീസ് അറസ്റ്റുചെയ്തപ്പോഴും ഷമേജിന്റെ ഘാതകരെ കണ്ടെത്താതെ കേരള പൊലീസ്; 'അഡ്ജസ്റ്റ്‌മെന്റ് അറസ്റ്റ്' നടത്താൻ സിപിഎമ്മിനൊപ്പം പൊലീസ് ഒത്തുകളിക്കുന്നെന്ന ആക്ഷേപവുമായി ബിജെപി; കേസ് അട്ടിമറി നീക്കത്തിനെതിരെ പ്രത്യക്ഷ സമരം തുടങ്ങുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്

കണ്ണിപ്പൊയിൽ ബാബുവിനെ കൊന്നവരെ പുതുച്ചേരി പൊലീസ് അറസ്റ്റുചെയ്തപ്പോഴും ഷമേജിന്റെ ഘാതകരെ കണ്ടെത്താതെ കേരള പൊലീസ്; 'അഡ്ജസ്റ്റ്‌മെന്റ് അറസ്റ്റ്' നടത്താൻ സിപിഎമ്മിനൊപ്പം പൊലീസ് ഒത്തുകളിക്കുന്നെന്ന ആക്ഷേപവുമായി ബിജെപി; കേസ് അട്ടിമറി നീക്കത്തിനെതിരെ പ്രത്യക്ഷ സമരം തുടങ്ങുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്

രഞ്ജിത് ബാബു

കണ്ണൂർ: ന്യൂമാഹിയിലെ ആർ.എസ്. എസ്. പ്രവർത്തകൻ ഷമേജ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ സിപിഎമ്മുകാരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബിജെപി. പ്രത്യക്ഷ സമര പരിപാടികൾക്ക് ഒരുങ്ങുന്നു. കേസിൽ ഒരു പ്രതിയെപോലും അറസ്റ്റ് ചെയ്യാൻ കഴിയാത്ത പൊലീസ് സംവിധാനം തികഞ്ഞ അനാസ്ഥയാണെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് 'മറുനാടൻ മലയാളിയോട് ' പറഞ്ഞു.

സിപിഎം. ഓഫീസിൽ നിന്നും പറയുന്ന ആളുകളെ 'അഡ്ജസ്റ്റ്മെന്റ് അറസ്റ്റ് 'നടത്താനാണ് പൊലീസ് ശ്രമിക്കുന്നത്. അന്വേഷണം ശരിയായ ദിശയിലല്ലാത്തതിനാൽ യഥാർത്ഥ പ്രതികളെ പിടികൂടാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണിതിന് പിന്നിലെന്ന് ബിജെപി. സംശയിക്കുന്നു. പ്രത്യേക ടീമിനെ കേസന്വേഷണത്തിന് ഏൽപ്പിക്കുകയോ അല്ലെങ്കിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് വിശദമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കുകയോ ചെയ്യണം- സത്യപ്രകാശ് പറയുന്നു.

എന്നാൽ ഷമേജിനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഴുവൻ പ്രതികളെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് ആവർത്തിക്കുന്നു. പക്ഷേ ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഷമേജിന്റെ കൊലപാതകത്തിന് കാരണം സിപിഎം. നേതാവ് ബാബു കണ്ണിപ്പൊയിൽ കൊല്ലപ്പെട്ടതാണ്. എന്നാൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നാല് ബിജെപി. ക്കാരെ പോണ്ടിച്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാബുവിന്റെ കൊല നടന്ന് 21 ാം മിനുട്ടിലാണ് ആർ.എസ്. എസ്. പ്രവർത്തകനായ ഷമേജ് കൊലപ്പെടുന്നത്. ഷമേജ് കൊലക്കേസിൽ കേരളാ പൊലീസിന് ഒരാളെപോലും അറസ്റ്റ് ചെയ്യാനാവാത്തതാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിന് കാരണമാകുന്നത്. ബാബു വധക്കേസിൽ പ്രതികളെ പിടികൂടാൻ പോണ്ടിച്ചേരി പൊലീസിനെ സഹായിക്കാനിറങ്ങിയ കേരളാ പൊലീസ് ഷമേജ് വധ കേസിലെ പ്രതികളെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ്.

ഷമേജിനെ കൊലപ്പെടുത്തിയ കേസിൽ ഒരു സിപിഎം. പ്രവർത്തകൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാൾ കൊല നടത്തിയ സംഘത്തിലുണ്ടെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുക്കപ്പെട്ടത്. എന്നാൽ സാക്ഷി മൊഴിയിൽ പറഞ്ഞ ഇയാൾ സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലെന്ന നിലപാടിലാണ് പൊലീസ്. ഷമേജ് കൊല്ലപ്പെടുന്നതിന് മുമ്പ് സമീപത്തെ ഒരു ഹോട്ടലിൽ തമ്പടിച്ച സംഘത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അവിടെനിന്നും സി.സി. ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോയിട്ടില്ല. ഏറ്റവും ഒടുവിൽ പ്രതികൾ കർണ്ണാടകത്തിൽ മുങ്ങിയെന്ന നിഗമനത്തിലാണ് പൊലീസ്. ബംഗളൂരുവിൽ നടത്തിയ തിരച്ചിലിലാണ് ഇപ്പോൾ കസ്റ്റഡിയിലുള്ള ആളെ കണ്ടെത്തിയത്. എന്നാൽ ഇയാൾക്ക് കൊലപാതകത്തിൽ ബന്ധമുണ്ടെന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഷമേജിന്റെ കൊലയാളികൾ കർണാടകയിലേക്ക് മുങ്ങി എന്ന വിവരത്തെ തുടർന്ന് അന്വേഷണ സംഘം ബംഗലൂരുവിൽ നടത്തിയ തെരച്ചിലിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. കൃത്യം നടന്നയുടനെ പ്രദേശത്തെ നിരവധി സിപിഎം പ്രവർത്തകരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫിലായിരുന്നു. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനും കേസ് അന്വേഷണം നീട്ടി വഴിതെറ്റിക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

എന്നാൽ കൊലയാളികളെ പൊലീസിന് കൃത്യമായി അറിയാമെന്നും സ്ഥലം എംഎ‍ൽഎ അടക്കമുള്ള സിപിഎം നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി പൊലീസ് കൊലയാളികളെ അറസ്റ്റ് ചെയ്യാതിരിക്കുകയുമാണെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ ആരോപണം. കൊല നടക്കുമ്പോൾ അതുവഴി വന്ന കാറിലെ യാത്രികർ കൊല നേരിൽ കണ്ടിട്ടുണ്ടെന്നും ഇവരാണ് കല്ലായി അങ്ങാടിയിലെത്തി ഷമേജിന്റെ സുഹൃത്തുക്കളോട് വിവരം പറഞ്ഞതെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP