Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിവർത്തിയില്ലാത്തതിനാൽ സഹായം തേടി ചിട്ടിക്കമ്പിനി മുതലാളിക്ക് അടുത്തെത്തി; അവഗണിച്ച് ഭക്തവൽസലൻ ബൈക്ക് എടുത്ത് പോയത് പ്രകോപനമായി; ദമ്പതികളെ തീയിട്ട് കൊന്നതെന്ന വാദം തള്ളി പൊലീസ്; ആത്മഹത്യാ പ്രേരണക്കുറ്റത്തിന് സുരേഷ് അറസ്റ്റിൽ

നിവർത്തിയില്ലാത്തതിനാൽ സഹായം തേടി ചിട്ടിക്കമ്പിനി മുതലാളിക്ക് അടുത്തെത്തി; അവഗണിച്ച് ഭക്തവൽസലൻ ബൈക്ക് എടുത്ത് പോയത് പ്രകോപനമായി; ദമ്പതികളെ തീയിട്ട് കൊന്നതെന്ന വാദം തള്ളി പൊലീസ്; ആത്മഹത്യാ പ്രേരണക്കുറ്റത്തിന് സുരേഷ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

അമ്പലപ്പുഴ: ചിട്ടി ഉടമയുടെ വീട്ടുമുറ്റത്തു ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചിട്ടി ഉടമ തങ്ങളെ പെട്രോൾ ഒഴിച്ചു കത്തിച്ചെന്ന ദമ്പതികളുടെ മരണമൊഴി സ്ഥിരീകരിക്കാൻ അനുബന്ധ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ആത്മഹത്യ സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മറ്റു സാക്ഷികളിൽനിന്നു ശേഖരിച്ച തെളിവുകളും ആത്മഹത്യയാണെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണെന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലും ബി ആൻഡ് ബി ചിറ്റ്‌സ് ഉടമ സുരേഷ് കുമാറിനെ (സുരേഷ് ഭക്തവത്സലൻ) പൊലീസ് അറസ്റ്റ് ചെയ്തു.

സുരേഷിന് വൈദ്യ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സുരേഷിന്റെ ദേഹത്ത് പൊള്ളലോ പാടുകളോ ഒന്നും തന്നെ കണ്ടെത്താനായില്ല. സാഹചര്യ തെളിവുകളും പരിസരവാസികളുടെ മൊഴികളും മരണം ആത്മഹത്യ എന്ന നിഗമനത്തിലെത്തിയിരിക്കുകയാണ്. വേണുവിന്റെ അധിക സാമ്പത്തിക ബാദ്ധ്യത ആണ് ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വേണുവും സുമയും അമ്പലപ്പുഴ എത്തിയ കാറിൽ ഇൻഡക്ഷൻ കുക്കറും പാത്രങ്ങളും ഉണ്ടായിരുന്നു. സുരേഷ് നൽകാനുള്ള പണം കിട്ടാതെ വന്നാൽ ഇയാളുടെ വീടിനു മുന്നിൽ പാചകം ചെയ്ത് പ്രതിഷേധിക്കാനുള്ള തീരുമാനത്തിലാണ് ഇവർ എത്തിയതെന്നു കരുതുന്നു.എന്നാൽ പ്രതീക്ഷിച്ചതുപോലെ പണം കിട്ടാതെ വന്നപ്പോൾ ഭീഷണിയെന്ന രൂപത്തിൽ ഒരു വരും പെട്രോളൊഴിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ എത്തിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണു സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇടുക്കി കഞ്ഞിക്കുഴി കുമരംകുന്നേൽ കെ.കെ. വേണു (57), ഭാര്യ സുമ (52) എന്നിവരാണു ശനിയാഴ്ച സുരേഷിന്റെ വീട്ടിൽ പൊള്ളലേറ്റു മരിച്ചത്. ദമ്പതികൾ വീട്ടിലെത്തിയപ്പോൾ സുരേഷിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു. ബന്ധുവിന്റെ മകളുടെ വിവാഹത്തിനു നൽകാനുള്ള സ്വർണം വാങ്ങാൻ സുരേഷ്‌കുമാർ തരാനുള്ള ചിട്ടിത്തുക വാങ്ങാനാണു ദമ്പതികൾ അമ്പലപ്പുഴയിലെത്തിയത്.

നിവൃത്തിയില്ലാത്തതിനാൽ സഹായിക്കണമെന്നു വേണുവും സുമയും പറഞ്ഞു. എന്നാൽ, കൂട്ടാക്കാതെ സുരേഷ് ബൈക്കിൽ പുറത്തേക്കു പോയത് ഇവരെ നിരാശരാക്കി. സുരേഷിന്റെ മകൻ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. പണം കിട്ടില്ലെന്ന് ഉറപ്പായ വേണു കൈയിൽ കരുതിയിരുന്ന കുപ്പിയിലെ പെട്രോൾ ദേഹത്തും സുമയുടെ ശരീരത്തിലും ഒഴിച്ച ശേഷം ലൈറ്റർ ഉപയോഗിച്ചു തീ കൊളുത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുന്നത്.

സുരേഷിന്റെ മകനും അയൽവാസികളും ചേർന്നു വെള്ളം ഒഴിച്ചെങ്കിലും മാരകമായി പൊള്ളലേറ്റു. മകൻ വിളിച്ചു പറഞ്ഞതു പ്രകാരം സുരേഷ് വീട്ടിലെത്തി. തൊട്ടുപിന്നാലെ എത്തിയ അമ്പലപ്പുഴ പൊലീസ് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും ദമ്പതികളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇതിനെല്ലാം വ്യക്തമായ തെളിവും സാക്ഷികളും ഉണ്ട്. അതുകൊണ്ട്
തന്നെ സുരേഷ് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന മരണമൊഴി നിലനിൽക്കില്ല. സംഭവസമയത്തു സുരേഷ് നീർക്കുന്നത്തും ഭാര്യ വളഞ്ഞവഴിയിലുമായിരുന്നെന്നു മൊബൈൽ ടവർ പരിശോധനയിൽ തെളിഞ്ഞു.

വേണുവിന്റെ സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള പൊലീസ് അന്വേഷണത്തിൽ ഇയാൾക്കു 48 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി കണ്ടെത്തി. ഇടുക്കിയിലെ അഞ്ചു ബാങ്കുകളിലും രണ്ടു വ്യക്തികൾക്കുമായാണ് ഇത്രയും പണം കൊടുക്കാനുള്ളത്. വീടും സ്ഥലവും കോടതി ഉത്തവു പ്രകാരം ജപ്തി ചെയ്തതായി പൊലീസ് കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP