Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണക്കുറ്റം തെളിയിക്കാൻ കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മർദിച്ചു; കോടതിയിൽ വച്ച് പ്രതി മർദന വിവരം മജിസ്‌ട്രേറ്റിനോട് പറഞ്ഞപ്പോൾ ജയിലിലേക്ക് കൊണ്ടുപോകാതെ സ്റ്റേഷനിൽ എത്തിച്ച് വീണ്ടും മർദിച്ചു: യുവാവിന്റെ വെളിപ്പെടുത്തതിൽ കോടതി പൊലീസിനെതിരേ സ്വമേധയാ കേസെടുത്തു: കുടുങ്ങിയത് റാന്നി സിഐയും എസ്‌ഐയും

മോഷണക്കുറ്റം തെളിയിക്കാൻ കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മർദിച്ചു; കോടതിയിൽ വച്ച് പ്രതി മർദന വിവരം മജിസ്‌ട്രേറ്റിനോട് പറഞ്ഞപ്പോൾ ജയിലിലേക്ക് കൊണ്ടുപോകാതെ സ്റ്റേഷനിൽ എത്തിച്ച് വീണ്ടും മർദിച്ചു: യുവാവിന്റെ വെളിപ്പെടുത്തതിൽ കോടതി പൊലീസിനെതിരേ സ്വമേധയാ കേസെടുത്തു: കുടുങ്ങിയത് റാന്നി സിഐയും എസ്‌ഐയും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചു. സിഐയും എസ്‌ഐയും അടക്കം അഞ്ചു പൊലീസുകാർക്കെതിരേ സ്വമേധയാ കേസെടുത്ത കോടതി പ്രതിക്കു വേണ്ടി കേസ് നടത്താൻ അഭിഭാഷകനേയും അനുവദിച്ചു. കേസ് ഫയലിൽ സ്വീകരിച്ച് പ്രതികൾക്കെതിരെ സമൻസ് അയക്കാനും ഉത്തരവിട്ടു.

റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റാന്നി സിഐ നുമാൻ, എസ്‌ഐ ശ്രീജിത്ത്, ഷാഡോ പൊലീസിലെ ബിജു മാത്യു, സിപിഒ മാരായ ഷെമീർ ഷെമീൻ, മാത്യു എന്നിവർക്കെതിരെ കേസെടുക്കാൻ ഉത്തരവായത്. വയലത്തല മണ്ണിൽ മേമുറിയിൽ ഗോപിയുടെ മകൻ വിജയന്റെ(25) മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്‌ട്രേറ്റ് എ. സമീർ കേസ് എടുത്തത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഡിസംബർ 14ന് വിജയൻ സ്വമേധയാ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

പിറ്റേ ദിവസവും വിജയൻ വീട്ടിൽ മടങ്ങിയെത്താതിരുന്നപ്പോൾ ഭാര്യ പ്രീത, ഭാര്യാ മാതാവ്, സഹോദരി, സഹോദരീ ഭർത്താവ് മനോഹരൻ എന്നിവർ വിജയനെ അനേ്വഷിച്ച് സ്റ്റേഷനിൽ ചെന്നു. വിജയനെ തെളിവെടുപ്പിനു കൊണ്ടു പോയതാണെന്ന് പൊലീസ് അറിയിച്ചു. ഉച്ചയോടെ വിജയനെ തിരിച്ചു കൊണ്ടു വന്നു. ഈ സമയം ഇയാളുടെ കണ്ണു ചുവന്നും മുഖം നീരു വച്ചും കിടക്കുകയായിരുന്നുവത്രേ. വിജയൻ കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ വാങ്ങി നൽകുന്നത് എസ്‌ഐ തടഞ്ഞു. മറ്റൊരു കേസിൽ ഉൾപ്പെട്ടുവെന്ന് പറഞ്ഞ് അളിയൻ മനോഹരനെ സ്റ്റേഷനിൽ പിടിച്ചിരുത്തുകയും ചെയ്തു.

16 ന് രാത്രി പത്തിനാണ് വിജയനെ റാന്നി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. അപ്പോൾ തന്നെ ഇയാൾ തനിക്ക് കസ്റ്റഡിയിൽ നേരിടേണ്ടി വന്ന പീഡനം അറിയിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണം, കോടതി റിമാൻഡ് ചെയ്ത വിജയനെ സബ് ജയിലിലേക്ക് കൊണ്ടു പോകാതെ വീണ്ടും സ്റ്റേഷനിൽ എത്തിച്ച് ഭീകരമായി മർദ്ദിച്ചതായാണ് പരാതി. ഇതിന് സ്റ്റേഷനിലുണ്ടായിരുന്ന മനോഹരൻ സാക്ഷിയാണ്. പിന്നീട് പത്തനംതിട്ട സബ് ജയിലിൽ പ്രതിയെ എത്തിച്ചത് രാത്രി 11.55 നാണ്.

റിമാൻഡ് കാലാവധിക്കു ശേഷം വീണ്ടും റാന്നി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വിജയൻ തനിക്കു നേരിട്ട പീഡനത്തെപ്പറ്റി മജിസ്‌ട്രേറ്റിനോടു പറഞ്ഞത്. ഇയാൾക്കു നിയമസഹായം ആവശ്യമുണ്ടെന്ന് പറഞ്ഞതനുസരിച്ച് കഴിഞ്ഞ ഒമ്പതിന് അഭിഭാഷകനായ ടിഎസ് സജിയെ കോടതി ചുമതല ഏൽപ്പിക്കുകയായിരുന്നു. 13ന് കേസുമായി ബന്ധപ്പെട്ട സാക്ഷികളെ കോടതിയിൽ വരുത്തി മൊഴി സ്വീകരിച്ചു. ഇതിനെ തുടർന്നാണ് കേസ് ഫയലിൽ സ്വീകരിച്ച് പ്രതികൾക്കെതിരെ സമൻസ് അയയ്ക്കാൻ തീരുമാനമായത്. വിജയന്റെ ഭാര്യ പ്രീത, സഹോദരീ ഭർത്താവ് മനോഹരൻ, റാന്നി കോടതിയിലേയും പത്തനംതിട്ട സബ് ജയിലിലേയും ജീവനക്കാർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP