Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാദിയയും ഷെഫീൻ ജെഹാനും ഇപ്പോൾ സുഖമായി ജീവിക്കുന്നു; കോടതി വിധിക്കെതിരെ തെരുവിൽ ഇറങ്ങിയവർ ഒന്നൊന്നായി അഴിക്കുള്ളിലേക്ക്ും; ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ കേസിൽ ഇന്നലെ ആറു പേരെ കൂടി പിടിച്ചപ്പോൾ അകത്തായത് അമ്പതിലധികം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ; അഭിമന്യുവധക്കേസിന്റെ പശ്ചാത്തലത്തിൽ 3000 പോപ്പുലർ ഫ്രണ്ടുകാരെ ഹാദിയ കേസിന്റെ പേരിൽ കരുതൽ തടങ്കലിൽ ആക്കാൻ നീക്കം

ഹാദിയയും ഷെഫീൻ ജെഹാനും ഇപ്പോൾ സുഖമായി ജീവിക്കുന്നു; കോടതി വിധിക്കെതിരെ തെരുവിൽ ഇറങ്ങിയവർ ഒന്നൊന്നായി അഴിക്കുള്ളിലേക്ക്ും; ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ കേസിൽ ഇന്നലെ ആറു പേരെ കൂടി പിടിച്ചപ്പോൾ അകത്തായത് അമ്പതിലധികം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ; അഭിമന്യുവധക്കേസിന്റെ പശ്ചാത്തലത്തിൽ 3000 പോപ്പുലർ ഫ്രണ്ടുകാരെ ഹാദിയ കേസിന്റെ പേരിൽ കരുതൽ തടങ്കലിൽ ആക്കാൻ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : എറണാകുളം മഹാരാജാസിലെ അഭിമന്യുവിന്റെ വധം പോപ്പുലർ ഫ്രണ്ടിനെ വെട്ടിലാക്കുകയാണ്. കേരളത്തിലുട നീളം പോപ്പുലർ ഫ്രണ്ട് നേതാക്കളേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. അതിന് വേണ്ടി പഴയ ഹാദിയ കേസും പൊടി തട്ടിയെടുക്കുകയാണ്. അഭിമന്യുവെന്ന എസ് എഫ് ഐക്കാരനെ കൊല്ലാൻ വലിയ ഗൂഢാലോചന എസ് ഡി പി ഐയും പോപ്പുലർ ഫ്രണ്ടും നടത്തിയെന്നാണ് പൊലീസ് നിഗമനം. ഇതോടെ ഇടത് സർക്കാരും പോപ്പുലർ ഫ്രണ്ടിന് എതിരാവുകയായിരുന്നു. ഇവരുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ എല്ലാ വഴിയും നോക്കാൻ പൊലീസിന് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തുടനീളം അറസ്റ്റ് തുടങ്ങിയത്.

ഹാദിയ കേസ് വിധിയിൽ പ്രതിഷേധിച്ചു 2017 മെയ്‌ 29 നു കേരളാ ഹൈക്കോടതിയിലേക്കു മാർച്ച് നടത്തിയ സംഭവത്തിൽ ആറു പോപ്പുലർ ഫ്രണ്ട് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും സർക്കാർ നിർദ്ദേശ പ്രകാരമാണ്. കഴിഞ്ഞ ദിവസം എടവനക്കാട് കിഴക്കേ വീട്ടിൽ മുഹമ്മദ് ഷമീർ (30), ആലുവ നൊച്ചിമ എൻഎഡി കല്ലുങ്കൽ പറമ്പ് കെ.എം. ലത്തീഫ് (30), കോമ്പാറ ചന്ത്രത്തിൽ ഹനീഫ ഇസ്മയിൽ (38), വെങ്ങോല പോഞ്ഞാശേരി കണ്ണേമ്പിള്ളി നൗഷാദ് സുലൈമാൻ (44), മാറമ്പിള്ളി കൈപ്പൂറ്റിക്കര കൊറ്റോളി അബ്ദുൽ അസീസ് (46), ആലുവ എടത്തല കുഞ്ചാട്ടുകര തൈക്കണ്ടത്തിൽ നൗഫൽ യൂസഫ് (46) എന്നിവരാണ് അറസ്റ്റിലായത്. ഇതുവരെ 50ലേറെ പേരെ ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജഡ്ജിമാരെ ഭീഷണിപ്പെടുത്തി, പൊതുസമാധാനം തകർത്തു, മതസ്പർധ വളർത്തുന്ന മുദ്രാവാക്യം വിളിച്ചു, ബാനർജി റോഡിൽ കാൽനടക്കാർക്കും വാഹനങ്ങൾക്കും മാർഗതടസ്സമുണ്ടാക്കി, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കേസിൽ 3,000 പേർ പ്രതികളാണ്. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി അസി. കമ്മിഷണർ കെ. ലാൽജി പറഞ്ഞു. മതസ്പർധ കുറ്റം ആരോപിക്കുന്നതുകൊണ്ട് തന്നെ ആർക്കും ഉടനൊന്നും ജാമ്യം കിട്ടില്ല. ഹൈക്കോടതിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നതും ജാമ്യം കിട്ടാതിരിക്കാൻ കാരണമായി മാറും.

ഹാദിയ കേസിൽ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു മാർച്ച്. പിന്നീട് ഈ വിധി ഹൈക്കോടതിയും റദ്ദാക്കി. അങ്ങനെ ഷെഫീൻ ജെഹാനും ഹാദിയയും കുടുംബ ജീവിതവും തുടങ്ങി. ഇവരുടെ ജീവിത പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുകയും ചെയ്തു. എന്നാൽ ഇപ്പോഴും ഇതിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടുകാർ ജയിലിൽ പോവുകയാണ്. ഇതിനെ അഭിമന്യു വധത്തിലെ പ്രതികാരമായാണ് എസ് ഡി പി ഐ കാണുന്നത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ അജ്ഞാതനെ ഇനിയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അഭിമന്യു കൊലക്കേസിലെ മുഖ്യ പ്രതിയായ മുഹമ്മദിന് പോലും ഒറ്റക്കുത്തിൽ അഭിമന്യുവിനെ വകവരുത്തിയ ആളിനെ തിരിച്ചറിയാനായിട്ടില്ല.

കാമ്പസ് ഫ്രണ്ട്' എന്ന മുസ്ലിം തീവ്രവാദ സംഘടനയുടെ ഭീകരമുഖം അനാവരണം ചെയ്യുന്നതാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു, കോളേജ് വളപ്പിൽ കൊല്ലപ്പെട്ട സംഭവമെന്ന് സിപിഎം വിലയിുത്തിയരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അഖിലേന്ത്യാ സംഘടനയായി മാറിയ 'പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ'യുടെ (പി.എഫ്.ഐ.) ആശയത്തണലിൽ, കേരളത്തിലെ ഏതാനും വിദ്യാലയങ്ങളിൽ സാന്നിധ്യമുള്ള 'കാമ്പസ് ഫ്രണ്ടി'ന്റെ തനിനിറം എന്താണെന്ന് പലർക്കും മനസ്സിലായിരുന്നില്ല. പോപ്പുലർ ഫ്രണ്ടും അവരുടെ രാഷ്ട്രീയപ്രസ്ഥാനമായ എസ്.ഡി.പി. ഐ.യും മുസ്ലിങ്ങളിൽ ഒരു വിഭാഗത്തെ സ്വാധീനിച്ച് തീവ്രവാദസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന കൃത്യമാണ് നടത്തുന്നതെന്നും സിപിഎം ആരോപിച്ചിരുന്നു.

നാഷണൽ ഡെവലപ്പ്മെന്റ് ഫ്രണ്ടിന്റെ (എൻ.ഡി.എഫ്.) പിൻഗാമിയായിട്ടാണ് 2006-ൽ പി.എഫ്.ഐ. പിറവിയെടുത്തത്. കേരളത്തിലെ എൻ.ഡി.എഫ്. തമിഴ്‌നാട്ടിലെ 'മനിത നീതിപസരൈ', 'കർണാടക ഫോറം ഫോർ ഡിഗ്നിറ്റി' (കെ.എഫ്.ഡി.) തുടങ്ങിയ തീവ്രവാദ സംഘടനകൾ ചേർന്നാണ് പി.എഫ്.ഐ. രൂപവത്കരിച്ചത്. സാമൂഹികനീതി, മനുഷ്യാവകാശസംരക്ഷണം തുടങ്ങിയ പ്രശ്‌നങ്ങളുയർത്തിയാണ് ഈ സംഘടന രംഗത്തുവന്നത്. പോപ്പുലർ ഫ്രണ്ടിന് വിവിധ പോഷകസംഘടനകളുണ്ട്. അതിലൊന്നാണ് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ. പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനം ഡൽഹിക്കടുത്ത നോയ്ഡയാണ്.

ഇസ്ലാം എന്നാൽ സമാധാനം എന്നാണർഥം. എന്നാൽ, പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെ, ഒരു മുസ്ലിം തീവ്രവാദസംഘടനയും ആ ഇസ്ലാമിനെ അംഗീകരിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടും കൂട്ടാളികളും അവരുടെ ബീഭത്സമുഖം മറച്ചുപിടിക്കാനും സംരക്ഷണത്തിനുമായി മനുഷ്യാവകാശസംരക്ഷണത്തിന്റെ മറ കെട്ടി ഉയർത്തും. സംഘപരിവാറിന്റെ അതിക്രമങ്ങളുടെ 'ഇര' എന്ന പരിവേഷം ചാർത്തി ചില ശുദ്ധാത്മാക്കളെ തങ്ങൾക്കുചുറ്റും അണിനിരത്തും. ചില 'ബുദ്ധിജീവി'കളെ വിലയ്‌ക്കെടുക്കും. അവർ നടത്തുന്ന പത്രസ്ഥാപനങ്ങളുടെയും മറ്റും തലപ്പത്തിരുത്തി ഉയർന്ന പ്രതിഫലം നൽകും.

ഈ തീവ്രവാദ സംഘം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ചും പൊലീസ് നടപടി ഉണ്ടായാൽ 'മനുഷ്യാവകാശ' പ്രവർത്തകരായ ചിലരെ കവചമാക്കും. ഇതെല്ലാം ബോധപൂർവമായ തിരക്കഥയനുസരിച്ചാണെന്ന് സിപിഎം നേതാവ് എളമരം കരിം വിശദീകരിച്ചിരുന്നു. സിപിഎം നിലപാടും പോപ്പുലർ ഫ്രണ്ടിന് എതിരായതോടെയാണ് പൊലീസ് കർശന നടപടികളിലേക്ക് കടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP