Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മിസ്ഡ് കോളിൽ തുടങ്ങിയ വഴിവിട്ട ബന്ധം; മൂന്ന് തവണത്തെ ഒളിച്ചോട്ടം അറിഞ്ഞപ്പോൾ തലയൂരാൻ ശ്രമിച്ചു; സാമ്പത്തിക ഇടപാടുകളിൽ കുടുങ്ങി അമ്മയായ യുവതിയെ കെട്ടാമെന്ന് സമ്മതിച്ചു; നാലാമത്തെ പ്രണയം നൽകിയത് കൂട്ട പീഡനവും; പുനലൂരിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ

മിസ്ഡ് കോളിൽ തുടങ്ങിയ വഴിവിട്ട ബന്ധം; മൂന്ന് തവണത്തെ ഒളിച്ചോട്ടം അറിഞ്ഞപ്പോൾ തലയൂരാൻ ശ്രമിച്ചു; സാമ്പത്തിക ഇടപാടുകളിൽ കുടുങ്ങി അമ്മയായ യുവതിയെ കെട്ടാമെന്ന് സമ്മതിച്ചു; നാലാമത്തെ പ്രണയം നൽകിയത് കൂട്ട പീഡനവും; പുനലൂരിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ

കൊട്ടാരക്കര : മിസ്ഡ് കാളിൽ തുടങ്ങിയ പ്രണയം ചെന്നെത്തിയത് കൂട്ട ബലാൽസംഗത്തിൽ. പനവേലി അമ്പലക്കര ഇരുകുന്നം പ്രമോദ് ഭവനിൽ പ്രദീപ് കുമാറിന് (23) വെട്ടിക്കവല സ്വദേശിനിയായ ആ 22 കാരിയോട് പ്രണയമായിരുന്നു. എന്നാൽ പ്രണയിനിയുടെ കഥ അറിഞ്ഞപ്പോൾ ഞെട്ടി. പിന്നെ പ്രണയം പീഡനത്തിന് വഴിമാറി. സുഹൃത്തുക്കളേയും ഒപ്പം കൂട്ടിയുള്ള ലൈംഗികാതിക്രമം.

മിസ്ഡ് കോളാണ് എല്ലാത്തിനും തുടക്കം. പ്രണയം തുടങ്ങിയപ്പോൾ കൂടിക്കാഴ്ച തുടങ്ങി. പുനലൂരിലെ ബൈക്ക് ഷോറൂമിൽ മെക്കാനിക്കായി പോകുമ്പോൾ ആയിരുന്നു വഴിവക്കിലെ കണ്ടുമുട്ടൽ. രഹസ്യ കൂടിക്കാഴ്ചകളും പലപ്പോഴും നടന്നു. പിന്നെ കല്ല്യാണം കഴിക്കാൻ ധാരണായയി. അപ്പോഴാണ് ആരെയാണ് പ്രണയിച്ചതെന്ന് പ്രദീപ് അറിയുന്നത്. മൂന്ന് തവണ വീട്ടിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട് യുവതിയെന്ന് അന്വേഷണത്തിൽ മനസ്സിലാക്കി. ഒരു ഒളിച്ചോട്ടം വിവാഹമായി മാറി. അതിൽ ഒരു കുട്ടിയും ഉണ്ട്. കുട്ടി ഇപ്പോൾ അച്ഛന്റെ സംരക്ഷണയിലുമാണ്.

ഇതെല്ലാം കുട്ടുകാർ അറിഞ്ഞതോടെ പ്രദീപിൽ സമ്മർ്ദ്ദമായി. ഊരാക്കുടുക്കിൽ നിന്ന് തലയൂരണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതിനിടെയിൽസാമ്പത്തിക ഇടപാടുകളും ഇവർ തമ്മിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. യുവതിയുടെ നിർബന്ധത്തിൽ വിവാഹം കഴിക്കാമെന്ന് പ്രദീപ് ഉറപ്പ് കൊടുത്തു. കഴിഞ്ഞ 5ന് രാത്രി 7.30 ഓടെ പ്രദീപ് വാഹനവുമായി എത്തി. നാലാമത്തെ ഒളിച്ചോട്ടമായിരുന്നു യുവതി ലക്ഷ്യമിട്ടത്.

പുനലൂരിലും പരിസരങ്ങളിലുമായി ഇരുവരും ചുറ്റിക്കറങ്ങിയ ശേഷം രാത്രി 11.30 ഓടെ സദാനന്ദപുരം നിരപ്പിൽ ഭാഗത്തെ വിജനമായ സ്ഥലത്തെത്തി. സുഹൃത്തുക്കളായ അമ്പലക്കര ഇരുകുന്നം രഞ്ജിത്ത് വിലാസത്തിൽ രഞ്ജിത്ത് (35), ഇഞ്ചവിള ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് കുമാർ (24) എന്നിവരെ പ്രദീപ് ഫോണിൽ വിളിച്ച് വരുത്തി. പിന്നെ ക്രൂരതയുടെ ക്ലൈമാക്‌സ്.

ഇവിടെ വച്ച് സാമ്പത്തിക ഇടപാടുകളെ ചൊല്ലി തർക്കം മൂത്തു. പിന്നീട് മൂവരും ചേർന്ന് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമമായി. ബലപ്രയോഗത്തിൽ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഓടിയ യുവതി സമീപത്തെ ഒരു വീട്ടിൽ അഭയം പ്രാപിച്ചു. വീട്ടുകാർ ഇടപെട്ടതോടെ കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി. യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.

ഒളിവിൽ പോയ പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തു. മൂവരെയും കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു. കൊട്ടാരക്കര സി.ഐയുടെ ചുമതലയുള്ള ടി. ബിനുകുമാർ, എസ്.ഐ. സി.കെ. മനോജ്, അഡീഷണൽ എസ്.ഐ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP