Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പെൺ വാണിഭ കേസിലെ കൂട്ടാളികൾ ഓരോന്നായി അറസ്റ്റിലായപ്പോഴും ഒളിവിലിരുന്ന് പ്രദീപ് ഓൺലൈനിലൂടെ പടുത്തുയർത്തിയത് കൂറ്റൻ രതിസാമ്രാജ്യം; പെൺവാണിഭ സംഘത്തിലെ സ്ത്രീയുടെ സഹൃദത്തിൽ നിന്നും പ്രദീപ് വാണിഭ സാമ്രാജ്യം പടുത്തുയർത്തിയത് ബുദ്ധിപരമായി കരുക്കൾ നീക്കി: പിടിയിലായത് തലസ്ഥാനത്തെ ആദ്യത്തെ ഓൺലൈൻ പെൺവാണിഭ സംഘത്തലവൻ

പെൺ വാണിഭ കേസിലെ കൂട്ടാളികൾ ഓരോന്നായി അറസ്റ്റിലായപ്പോഴും ഒളിവിലിരുന്ന് പ്രദീപ് ഓൺലൈനിലൂടെ പടുത്തുയർത്തിയത് കൂറ്റൻ രതിസാമ്രാജ്യം; പെൺവാണിഭ സംഘത്തിലെ സ്ത്രീയുടെ സഹൃദത്തിൽ നിന്നും പ്രദീപ് വാണിഭ സാമ്രാജ്യം പടുത്തുയർത്തിയത് ബുദ്ധിപരമായി കരുക്കൾ നീക്കി: പിടിയിലായത് തലസ്ഥാനത്തെ ആദ്യത്തെ ഓൺലൈൻ പെൺവാണിഭ സംഘത്തലവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നലെ തലസ്ഥാനത്ത് നിന്നും പൊലീസ് വലയിലാക്കിയത് തലസ്ഥാനത്തെ ആദ്യത്തെ ഓൺലൈൻ പെൺവാണിഭ സംഘത്തലവനെ. കൂട്ടാളികളിൽ പലരും അറസ്റ്റിലായപ്പോഴും തിരുമല സ്വദേശി പ്രദീപ് വളരെ കരുതലോടെ ചുവടുകൾ വച്ചാണ് തിരുവനന്തപുരം നഗരത്തിൽ മാംസക്കച്ചവടത്തെ സജീവമാക്കി നിർത്തിയതും കൂറ്റൻ രതിസാമ്രാജ്യം കെട്ടിപ്പൊക്കിയതും.

പേരും നമ്പരും മാറ്റി ആകർഷകമായ പ്രൊഫൈൽ ചിത്രങ്ങളും ചൂടൻ വാചകങ്ങളുമായി അശ്ലീല സൈറ്റുകളിലൂടെയായിരുന്നു ഇടപാട്. ഇടപാടിനെത്തുന്നവർക്ക് ബാംഗ്ലൂരിൽ നിന്നും ഗോവയിൽ നിന്നും കൊൽക്കത്തയിൽ നിന്നും അതി സുന്ദരികളായ സ്ത്രീകളെ എത്തിച്ചു കൊടുക്കാൻ മാത്രം വലിപ്പത്തിൽ പ്രദീപിന്റെ ബന്ധവും വളർന്നിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ തലസ്ഥാനത്ത് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായപ്പോഴാണ് രണ്ടുവർഷത്തെ ഒളിവ് ജീവിതത്തിൽ നടത്തിയ ഓൺലൈൻ പെൺവാണിഭ ഇടപാടുകൾ പുറത്തായത്.

വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാരെ വരെ കച്ചവടം ചെയ്ത് ഇതിലൂടെ ലക്ഷങ്ങളാണ് ഇയാൾ സമ്പാദിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമായിരുന്നു ഒളിവ് ജീവിതം. ഓൺലൈൻ പെൺവാണിഭ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ പലരേയും പ്രദീപ് ഇടപാടിൽ പാർട്ണർമാരാക്കി. വർഷങ്ങൾക്ക് മുമ്പ് നഗരത്തിൽ പെൺവാണിഭ സംഘത്തിൽ അംഗമായിരുന്ന ഒരു സ്ത്രീയുടെ സൗഹൃദത്തിലാണ് പ്രദീപ് ഈ രംഗത്ത് എത്തിയത്. ഇവരുടെ സഹായിയായി ഏറെനാൾ പ്രവർത്തിച്ചശേഷം ഈരംഗത്തെ ചില സ്ത്രീകളെ കൂട്ടുപിടിച്ച് സ്വന്തം നിലയിൽ ബിസിനസ് തുടങ്ങി. നഗരത്തിന്റെ ചില ഭാഗങ്ങളിൽ വീടുകൾ വാടകയ്‌ക്കെടുത്തായിരുന്നു പെൺവാണിഭം. കൂട്ടത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ചിലർ ഒറ്റികൊടുക്കാൻ ശ്രമിച്ചെങ്കിലും ഇയാളുടെ വൈദഗ്ദ്ധ്യത്തിന് മുന്നിൽ വിലപ്പോയില്ല.

വീടുകളും ഫ്‌ളാറ്റുകളും വാടകയ്‌ക്കെടുത്ത് നടത്തിയ വാണിഭം സുരക്ഷിതമല്ലെന്ന് കണ്ടാണ് ഓൺലൈനിലേക്ക് തിരിഞ്ഞത്. തലസ്ഥാനത്തെ ആദ്യത്തെ ഓൺലൈൻ പെൺവാണിഭ സംഘമായിരുന്നു പ്രദീപിന്റേത്. ആവശ്യക്കാരെ അനായാസേന പാട്ടിലാക്കാൻ ഇതിലൂടെ കഴിഞ്ഞു. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ മൂന്നുവർഷം മുമ്പ് ബിഗ് ഡാഡി ഓപ്പറേഷൻ നടക്കുമ്പോൾ പെൺവാണിഭ രംഗത്ത് സജീവമായിരുന്നു പ്രദീപ്.

വിവിധ പ്രായത്തിലുള്ള സ്ത്രീകളേയും കുട്ടികളേയും ബംഗളൂരുവിൽ നിന്നടക്കം തരപ്പെടുത്തുന്നതിൽ പ്രധാന ഇടനിലക്കാരനായിരുന്നു. ഇയാളെപ്പറ്റി കേസിലെ മറ്റ് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. കുപ്രസിദ്ധ പെൺവാണിഭ കേസുകളിൽ ഉൾപ്പെട്ട കൂട്ടാളി ജോഷിയും മകൻ ജോയ്‌സും പിടിക്കപ്പെട്ടപ്പോൾ കേരളം വിട്ടു. പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. കേസിലെ പ്രതികൾ ഓരോരുത്തരായി ജാമ്യത്തിലിറങ്ങുകയും ഓപ്പറേഷൻ ബിഗ് ഡാഡി സംഘം പലവഴിക്ക് പിരിയുകയും ചെയ്തുവെന്ന് ഉറപ്പാക്കിയാണ് പ്രദീപ് പഴയ താവളത്തിൽ വീണ്ടും ചുവടുറപ്പിച്ചത്.

ഓൺലൈൻ പെൺവാണിഭത്തിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പ്രമേഹ രോഗം കടുത്ത് ശരീരം ക്ഷീണിച്ചതോടെ ഒറ്റനോട്ടത്തിൽ ആർക്കും പ്രദീപിനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിടിക്കപ്പെടാതിരിക്കാൻ പഴയ ഫോൺ നമ്പറുകൾ ഒഴിവാക്കിയായിരുന്നു നഗരത്തിൽ ഇടപാട് നടത്തിയത്. കുറവൻകോണം, വഴുതയ്ക്കാട്, വെള്ളയമ്പലം എന്നിവിടങ്ങളിൽ ഫ്‌ളാറ്റുകൾ വാടകയ്‌ക്കെടുത്തായിരുന്നു ഇടപാട്.

പെൺവാണിഭം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി ലൊക്കാന്റോ ഉൾപ്പെടെ ഓൺലൈൻ സൈറ്റുകളിൽ തന്റെ ഫോൺ നമ്പരും യുട്യൂബിൽ വീഡിയോയും പരസ്യപ്പെടുത്തി. സീക്രട്ട് എസ്‌കോർട്ട് എന്ന പേരിലായിരുന്നു വീഡിയോ. അഡൾട്ട് എന്റർടെയിന്റ്‌മെന്റ; എന്ന മറ്റൊരു സൈറ്റ് സജീവമാക്കി. ഒരേ ഫോൺ നമ്പരാണ് എല്ലാത്തിലും നൽകിയിരുന്നത്. ഗുണ്ടയെന്ന് തോന്നിക്കുന്ന ഒരു യുവാവുമായാണ് ആഡംബര കാറുകളിൽ നഗരത്തിൽ സഞ്ചരിച്ചിരുന്നത്. ഓൺലൈൻ പെൺവാണിഭ കേസിൽ ആദ്യമായാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നിരവധി സ്ത്രീകൾ ഇയാളുടെ വാണിഭ സംഘത്തിലെ കണ്ണികളാണ്. വീടുവിട്ട് തൊഴിൽ തേടി തിരുവനന്തപുരത്തും മറ്റും എത്തിയ നിരവധി സ്ത്രീകളെയാണ് കെണിയിൽ പ്പെടുത്തി ഇയാൾ പെൺവാണിഭ സംഘത്തിൽ എത്തിച്ച് കച്ചവടം നടത്തിയത്. നരവധി ഇടനിലക്കാരും ഇയാളുടെ സംഘത്തിന് സഹായവുമായി ഉണ്ട്. വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഇവരുടെ ചതിക്കുഴിയിൽപ്പെട്ടവരിൽ പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP