1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
17
Wednesday

ബാങ്കിങ് മേഖലയിലെ കൊള്ളകൾക്കെതിരെ പടവാളുയർത്തിയ ട്രേഡ് യൂണിയൻ നേതാവിനെ യൂണിയൻ പോലും തള്ളിയപ്പോൾ ആത്മഹത്യ ചെയ്ത സംഭവം ഗൗരവത്തോടെ എടുത്ത് പൊലീസ്; കമ്മത്തിന്റെ ആത്മഹത്യയുടെ പിന്നാമ്പുറ കഥ തേടി അന്വേഷണം

December 16, 2017 | 09:05 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ട ശേഷം മരിച്ചനിലയിൽ കാണപ്പെട്ട ബാങ്ക് ട്രേഡ് യൂണിയൻ മുൻ നേതാവ് വി.പി. കമ്മത്തിന്റെ അസ്വാഭാവിക മരണത്തിൽ എളമക്കര പൊലീസ് കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി 12.40നാണ് 'അന്ത്യയാത്ര' എന്ന പേരിലെഴുതിയ സന്ദേശം സുഹൃത്തുക്കൾക്കു ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മൊഴിയെടുക്കും.

അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസെടുത്തതെങ്കിലും സന്ദേശം എഴുതിയതു കമ്മത്തു തന്നെയാണെന്നു ബോധ്യപ്പെട്ടാൽ കൂടുതൽ ഗൗരവമുള്ള വകുപ്പുകൾ ഉൾപ്പെടുത്തും. ട്രേഡ് യൂണിയൻ രംഗത്തു നിന്നുണ്ടായ അസ്വസ്ഥതകളാണു മരണത്തിനു കാരണമെന്നാണു കത്തിലെ സൂചന. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനു കീഴിലുള്ള ലോർഡ് കൃഷ്ണ ബാങ്ക് എപ്ലോയീസ് യൂണിയന്റെ നേതാവായിരുന്ന വി.പി. കമ്മത്തിനെ ബാങ്കിൽ നിന്നു പുറത്താക്കുകയായിരുന്നു. മാറാട് കലാപവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ പോലും കമ്മത്ത് നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ സന്ദേശം വിശദമായി പരിശോധിച്ച ശേഷം ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

പൊതുനന്മയ്ക്കായി സ്വജീവിതം ഹോമിച്ച് പോരാടിയ പോരാളിയായിരുന്നു ലോഡ് കൃഷ്ണാ ബാങ്ക് മുൻ ജീവനക്കാരനും ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിൽ അഫിലിയേഷനുള്ള ലോഡ് കൃഷ്ണാ ബാങ്ക് ജീവനക്കാരുടെ സംഘടനയായ എ.കെ.ബി.ഇ.എഫ്. സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി. പ്രേമചന്ദ്ര കമ്മത്ത്. നിർദ്ദയം അവഹേളനപരമായി അപഹസിച്ചിം അവഗണിച്ചും തള്ളിയ സമൂഹത്തിനെ തുറന്നു കാട്ടിയായിരുന്നു അദ്ദേഹം യാത്രയായത്. ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ട ശേഷം ബാങ്ക് സംഘടനാ മുൻനേതാവ് ജീവനൊടുക്കിയത്. കൊച്ചി എളമക്കര കൃഷ്ണ ലെയ്‌നിൽ വെൺ ചന്ദ്രഹൗസിലെ കമ്മത്തിനെ സംഘടനാപ്രവർത്തനം നടത്തിയതിന്റെ പേരിൽ 2002- ൽ ബാങ്കിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സംഘടനയ്ക്കുവേണ്ടി തൊഴിൽ നഷ്ടപ്പെടുത്തിയിട്ടും ആരും സഹായിച്ചില്ല. സംഘടന മുഖം തിരിച്ചു. നടപടിക്കു വിധേയനായി പുറത്തുപോകേണ്ടിവന്നതോടെ ബാങ്ക് ആനുകൂല്യങ്ങളും നിഷേധിച്ചു.

തുടർന്ന് വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടത്തി. അതും ഫലം കണ്ടില്ല. സർവീസിൽനിന്നു വിരമിക്കാൻ വർഷങ്ങൾ മാത്രം അവശേഷിക്കേയാണു നടപടിയുണ്ടായത്. ഇതോടെ, പെൻഷനും കിട്ടാതെയായി. കടം കേറി ജീവിതം കഷ്ടത്തിലായി. അപ്പോഴും ജീവനക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം നടത്തിവന്നിരുന്നു. എന്നാൽ, യൂണിയനും നേതാക്കളും ഇദ്ദേഹത്തോടു മുഖംതിരിച്ചു. ശത്രുക്കളും കൂടി. ജീവിത സായാന്തനത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിട്ടു. ഇതേത്തുടർന്നാണ് മുൻകൂട്ടി അറിയിച്ചതിനുശേഷം കമ്മത്ത് ജീവനൊടുക്കിയത്. ചെറുസഹായം ചെയ്തവർക്കുപോലും പോസറ്റിൽ നന്ദി പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ അന്ത്യസന്ദേശം ചുവടെ:
അന്ത്യ യാത്ര....

എന്നെ മനസ്സിലാക്കാത്തവരുടെ ലോകത്തു നിന്നും, ഞാൻ മനസ്സിലാക്കാത്ത ലോകത്തിലേക്ക്... !

സാമാന്യ സാമൂഹിക സദാചാര മര്യാദകൾ നിത്യജീവിതത്തിൽ പരിപാലിക്കപ്പെടണം എന്ന വാശിയാണ്, എന്റ്റെ ജീവിതം ദുഷ്‌ക്കരം ആക്കിയത്.

സത്യസന്ധതയും നീതിയും നിയമങ്ങളും അതിന്റെ അക്ഷരാർത്ഥത്തിൽ പുലരുന്ന ഒരു സമൂഹം ആണ് എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതു.

ആ ഒരു ലോകസൃഷ്ടിക്ക് തന്നാലാവത് ശ്രമിക്കുക എന്റെ ലക്ഷ്യവും ആയി. ആ ശ്രമകരമായ ദൗത്യ നിർവഹണം, പക്ഷെ, മിത്രങ്ങളെക്കാൾ ഏറെ ശത്രുക്കളെയാണ് എനിക്ക് സമ്മാനിച്ചത്.

ഇന്നത്തെ അളിഞ്ഞ കക്ഷി രാഷ്ട്രീയ കുടില തന്ത്രങ്ങളിൽപെട്ട് മാലീമാസമായ ട്രേഡ് യൂണിയൻ പ്രവർത്തനതോടും എനിക്ക് പുച്ഛമാണ്. പറയുന്നത് ചെയ്യാനും, ചെയ്യുന്നത് പറയാനും ഉള്ള സുതാര്യത പാർട്ടിയിലും ട്രേഡ് യൂണിയനിലും യഥാർഥ്യമാക്കാൻ, തൊഴിലാളി /യൂണിയൻ അംഗങ്ങളുടെ കൂട്ടായ്മ ശ്രദ്ധയോടെ പ്രവർത്തിച്ചാൽ സാധിക്കും. സ്വന്തം അനുഭവങ്ങളിലൂടെ സമർഥിക്കാനും ഒന്നര പതിറ്റാണ്ട് നേതൃനിരയിൽ നിന്ന്ള്ള പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുമുണ്ട്.

ലോകോത്തരമെന്ന് ഖ്യാതിയുള്ള, ഇന്ത്യയിലെ ബാങ്കജീവനക്കാരുടെ ദേശീയ സംഘടനയായ AIBEA ൽ AKBEF ലൂടെ അഫിലിയേഷൻ ഉണ്ടായിട്ടും, ലോർഡ് കൃഷ്ണ ബാങ്കിൽ യൂണിയൻ പ്രവർത്തനം ക്ലച് പിടിക്കാതിരുന്ന ഒരു ദുർഘട മുഹൂർത്തത്തിലാണ്, അതിനെ നയിക്കാനുള്ള ഉത്തരവാദിത്തം എന്റെ ചുമലിൽ വന്ന്പെട്ടത്. ഈശ്വരനുഗ്രഹം കൊണ്ട്, ക്രമേണ സ്വയം സംഘടയെ അച്ചടക്കമുള്ളതാക്കി മാറ്റിക്കൊണ്ട് മുന്നേറ്റത്തിനു വേദി ഒരുക്കി.

ബാങ്കിനെ പറ്റിയും, അതിന്റെ ശക്തി ദൗർബല്യങ്ങളെപ്പറ്റിയും നന്നായി പഠിച്ചു. പലരോടും സംശയനിവാരണം വരുത്തി, ബാങ്കിന്റെ ആരോഗ്യവും വരുമാനവര്ധനവിനുള്ള ഉപാധികളും കണ്ടെത്തി, അവ കർക്കശ രൂപത്തിൽ പ്രാവർത്തികമാക്കാൻ ജീവനക്കാരുടെ ഒത്തൊരുമ ഒരുക്കി, കൂട്ടായ പ്രവർത്തനം നടത്തി. ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ മാന്യമായി തരുന്നില്ലെങ്കിൽ,സംഘടിത ശക്തി ഉപയോഗിച്ചും നിയമപോരാട്ടങ്ങളിലൂടേയും അര്ഹമായവ നേടാൻ കഴിയും എന്ന് ആത്മധൈര്യത്തോടെ പ്രഖ്യാപിക്കാനുള്ള ശേഷി LKBEU നേടുന്നത്, ആ കാലഘട്ടത്തിൽ ആണ്.

EPF ആക്ടിന്റെ പരിധിയിൽ ആയിരിക്കെ, നിയമം സൗകര്യപൂർവ്വം മറികടന്നു ജീവനക്കാർക്ക് നീതി നിഷേധിച്ചു വന്ന LKB മാനേജ്മെന്റുനെതിരെ 22ലക്ഷം രൂപ PF കോണ്ട്രിബൂഷൻ വീഴ്ച വരുത്തിയതിനു ബാങ്ക് ജപ്തി നടപടി ഉണ്ടായതു ഇന്ത്യൻ ബാങ്കിങ് ചരിത്രത്തിൽ ആദ്യമാണ്.

മറ്റ് ബാങ്ക് ജീവനക്കാരുടെ ശമ്പളവും ആയി തട്ടിച്ചു നോക്കാൻ പോലും പറ്റാത്തത്ര കുറഞ്ഞവേതനം പറ്റി ജീവിച്ചു വന്ന LKB ക്കാരെ പ്രോത്സാഹിപ്പിച്ചു, ബാങ്ക് നിക്ഷേപ വർധനക്ക് സ്വയമേവ മുന്നിട്ടിറങ്ങി പ്രവർത്തിച്ച്.

1940മുതൽ 1980 വരെ 40കൊല്ലം കൊണ്ട് നേടിയ 12. 5 കോടിരൂപയുടെ സ്ഥാനത്തു,വെറും 4, വർഷത്തെ ജീവനക്കാരുടെ ശ്രമഫലമായി 26. 5 കോടിരൂപയിൽ എത്തിച്ചു. LKB യെ ' A ' ക്ലാസ്സ് ബാങ്ക് ആക്കി ഉയർത്തി. ജീവനക്കാർക്ക് മറ്റ് ബാങ്ക്കാർക്ക് ലഭ്യമായ സേവന വേതന വ്യവസ്ഥക്ക് അർഹരാക്കാൻ, ഒരു പതിറ്റാണ്ടു നടത്തിയ പഠന നിരീക്ഷണ പ്രവർത്തനങ്ങളെ മറ്റുള്ളവർക്ക് മനസിലാക്കാൻ കഴിയാതെ പോയത് അവരുടെ സ്വാർത്ഥത ഒന്നുകൊണ്ടുമാത്രം.

ഗ്രാറ്റുവിറ്റി വെട്ടിപ്പ് തടഞ്ഞതും, വെറും 5 രൂപ മാത്രം പ്രതിഫലം നൽകി വര്ഷങ്ങളോളം ദിവസവേതനക്കരെ ചൂഷണം ചെയ്യുന്നതും, മിനിമം വേജസ്സും മിനിമം ബോണസും വര്ഷങ്ങളോളം നിഷേധിച്ചിരുന്നത,് തുടങ്ങി പലതും നിയമ പോരാട്ടങ്ങളിലൂടെ അർഹതയുള്ളവർക്ക് നേടിക്കൊടുക്കാൻ LKBEU (AIBEA)വിനു സാധിക്കുന്നതും ആ കാലഘട്ടത്തിൽ ആണ്.

അത് എന്റെ മാത്രം കഴിവല്ല ; എന്നാൽ എന്ത് വന്നാലും നേരിടാൻ തയ്യാറുള്ള നേതൃത്വം ഇല്ലാതെ അവ നേടാൻ കഴിയുമായിരുന്നെങ്കിൽ, എനിക്ക് മുന്നേ ആ വിഷയം പരിഹരിക്കാൻ കഴിഞ്ഞേനല്ലോ ?അല്ലെ ?

ബാങ്ക്കളുടെ ആരോഗ്യസംരക്ഷണം :

1960ൽ ബാങ്കിങ് മേഖലയിൽ ഉണ്ടായ അനിശ്ചിതത്വം, വീണ്ടും 1980ൽ =ബാങ്ക് ഓഫ് കൊച്ചിന്റെയും മറ്റും തകർച്ചകളാണ് AIBEA യെ ഗൗരവത്തിൽ ബാങ്കുകളുടെ ആരോഗ്യ സംരക്ഷണം പരമപ്രധാന അജണ്ടയാക്കാനും, ബാങ്ക് തല യൂണിയനുകൾക്ക് അതിന്റെ ഉത്തരവാദിത്തം പ്രത്യേകമായി ഏൽപ്പിക്കാനും നിർബന്ധിതരാക്കിയത്. ദൗര്ഭാഗ്യവശാൽ AIBEA ഏൽപ്പിച്ച ഉത്തരവാദിത്തം, അ തിന്റെ എല്ലാ അർത്ഥത്തിലും വ്യാപ്തിയിലും നടപ്പാക്കിയ ഒരേഒരു ബാങ്ക്തല യൂണിയൻ, LKBEU മാത്രമായി ചുരുങ്ങിയതാണ്, അതിനു നേതൃത്വം കൊടുത്തതിന്റെ പേരിൽ നോട്ടപ്പുള്ളിയാകാൻ ഇടയാക്കിയത്.

02-05-2003ൽ AIBEA യുടെ അനിഷേദ്യ നേതാവ് ശ്രീ. താരകേശ്വർ ചക്രബർത്തി അകാല ചരമം പ്രാപിച്ചതോടെ AIBEA ഉയർത്തിപ്പിടിച്ചുവന്ന ഉന്നത മൂല്യങ്ങൾ എല്ലാം അദ്ദേഹത്തോടൊപ്പം കുഴിച്ചുമൂടപ്പെടുന്ന സ്ഥിതി രൂക്ഷമായി.

ബാങ്കിലെ അഴിമതികളും പകൽക്കൊള്ളകളും തെളിവുകൾ സഹിതം -LKBEU സ്പെഷ്യൽ ജനറൽ മീറ്റിങ്-ചേർത്തല 21-10-2001എന്നെ പ്രത്യേകം അധികാരപ്പെടുത്തിയത്, അന്ന് AIBEA യുടെ കൂടി അനുമതി തേടിക്കൊണ്ട്, RBI ക്കും മറ്റും അയച്ചതിന്റെ പേരിലാണ് എന്നെ, 28-10-2002 ൽ LKB ഡിസ്മിസ് ചെയ്തത്.

താരകേശ്വറിന്റെ മരണത്തോടെ AIBEA ജെനെറൽ സെക്രട്ടറിയായി വന്ന ശ്രീ. C. H. വെങ്കടാചലം പക്ഷെ, അഴിമതിക്കാർക്ക് ഗുണകരമായ നയസമീപങ്ങൾ സ്വീകരിച്ചതോടെ ഞാനും എന്റെ കുടുംബവും പെരുവഴിയിലായി. ബാങ്കിങ് മേഖലയുടെ മൊത്തം തകർച്ചക്കും ആക്കം കൂട്ടുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അദ്ദേഹത്തിനു ഒഴിഞ്ഞു മാറാൻ ആവില്ല. 28-10-2016ന് അയച്ച കത്ത് ഇത് വിശദമാക്കും

ആപത്തുകാലത്തു സഹായിച്ചുസഹകരിക്കേണ്ട ബാധ്യത ഉള്ള യൂണിയൻ നേതൃത്വമാകട്ടെ, സർക്കുലറുകളിലൂടെ വാഗ്ദാനങ്ങൾ നല്കിയതല്ലാതെ, സഹായിച്ചില്ല. എന്ന് മാത്രമല്ല വഞ്ചിച്ചു. അനോണിമസ് ലെറ്ററുകളും മറ്റും പ്രചരിപ്പിച്ചും വീട്ടിലേക്കയച്ചും കൂടാതെ ഫോണിലൂടെ വീട്ടുകാരെ നിരന്തരം ഭീഷണി പ്പെടുത്തിയും പീഡിപ്പിച്ചു ദ്രോഹിച്ചു. ഈ ഘട്ടത്തിലും സംഘടന എന്നെ വിശ്വസിച്ചു ഏൽപ്പിച്ച ബാങ്ക് സംരക്ഷണം, പലരോടും ഫല് ത്തിൽ ഭിക്ഷ തെണ്ടിക്കൊണ്ട് നടത്തി ഞാൻ മുന്നേറി.

1999-2000 ൽ മുംബയിൽ നിന്നും കേരളത്തിലേക്ക് ഒഴുകിയ, മാറാട് കലാപത്തിന്റ്റെ ധന സ്രോതസ്സ് എന്ന് ആരോപണം ഉള്ള HAWALA പണത്തിൽ, 336ൽ 229 കോടിരൂപയും വന്നത് LKB വഴിക്കായിരുന്നു. അതിന്റെ തെളിവുകൾ സഹിതം പാർലമെന്റിൽ Prof. A. K. Premajam M. P. വഴി എത്തിച്ചു. CBI, ED, Income -Tax dept. അന്വേഷണം തുടങ്ങിയതുമാണ്. 2000-2005 കാലത്തു കേരളത്തിൽ കർഷക ആത്മഹത്യകാൾ വളരെയേറെ കൂടിയിരുന്നു. NABRD കാർഷിക മേഖലയിൽ നൽകാൻ KSCARD Bank -കാർഷിക വികസന ബാങ്ക്നെ ഏൽപ്പിച്ച ഫണ്ട് വകമാറ്റി സ്വകാര്യ ലാഭം ലക്ഷ്യം വെച്ച് KSCARD ബാങ്ക് അധികാരികൾ (കോൺഗ്രസ് ഭരണം, )LKB ൽ രഹസ്യമായി നിക്ഷേപിച്ചു സ്വാർത്ഥനേട്ടം നടത്തുന്നതു കണ്ടെത്തി, RBI വഴിയും കേരള സർക്കാർ ( LDF മന്ത്രി ശ്രീ സുധാകരൻ )വഴിയും അന്വേഷണം നടത്തിയതോടെ യാണ് ആ കള്ള രഹസ്യ കച്ചവടം പൊളിച്ചുകൊണ്ട് വീടും കർഷകരിലേക്ക് വായ്‌പ്പാ സഹായം ലഭ്യമാക്കിയത്. അതോടെ ആത്മഹത്യകൾക്ക് വിരാമമിടാനും കഴിഞ്ഞു.

LKB ജീവനക്കാർക്ക് LIC annuity വഴി പെൻഷൻ ഉറപ്പാക്കാൻ അന്ന് LKB 7ൽ പരം കോടിരൂപ മുടക്കേണ്ടിയിരുന്നു. ഒരു വശത്തു സാവകാശം ചോദിക്കലും, മറുവശത്തു, കൊള്ളയടിക്കു ശേഷം ബാക്കി വന്നLKB ചണ്ടി ഏതെങ്കിലും വിധത്തിൽ മറ്റ് ബാങ്കിന്റ്റെ തലയിൽ തള്ളി, പത്ത് കാശു കൂടുതൽ അടിച്ചു മാറ്റാൻ പ്രൊമോട്ടർ പുരി RBI ഉന്നതരുമായി ധാരണ എത്തി, LIC പ്രൊവിഷൻ വെക്കുന്നത് 2006വരെ സമയം നീട്ടി മേടിച്ചിരുന്നു. MP മാർ തക്കസമയത്ത് സഹായിച്ചതുകൊണ്ട്, 2005ലെ ബാലൻസ് ഷീറ്റിൽ തന്നെ പ്രൊവിഷൻ വെപ്പിക്കാൻ സമ്മർദ്ദം ചെലുത്താൻ സാധിച്ചു. എന്നാലും പുരിയോടുള്ള RBI ഉന്നതരുടെ കള്ളക്കളിയാണ് 2005 ഒക്ടോബർ 6ന് അരങ്ങേറിയ LKB യെ ഫെഡറൽ ബാങ്കിൽ ലയിപ്പിച്ചു 450 കോടിരൂപ കൂടി പുരിക്ക് നേടിക്കൊടുക്കാനുള്ള RBI യുടെ രഹസ്യനീക്കം.

ശ്രീ. V. S. അച്യുതാനന്ദൻ അവർകളുടെ സന്നർബോച്ചിത ഇടപെടലോടെ ആ നീക്കം ഒരു മാസത്തിനുള്ളിൽ പൊളിച്ചടുക്കാൻ BEFI യുടെ FBSU എന്നെ സഹായിച്ചു.

2005-2006 കാലത്തു യഥാർഥ്യ ങ്ങൾ മറച്ചുവെച്ചു, LKB യെ HDFC ൽ പിന്നെ,ICICI ബാങ്കിലും ലയിപ്പിക്കാനുള്ള RBI രഹസ്യ പദ്ധതി തകർക്കാൻ എനിക്ക് സാധിച്ചതാണ് ബാങ്ക് മാനേജ്മെന്റിനും, RBI ഉന്നതർക്കും, യൂണിയൻ നേതാക്കളായ ശ്രീ. S. S. പിള്ളക്കും, സംസ്ഥാന / ദേശീയ AIBEA നേതാക്കൾക്കും എന്നോട് വൈരാഗ്യം വരാൻ കാരണം.

ബാങ്കിലെ നിക്ഷേപം 880 ൽ പരം കോടി രൂപ കൊള്ളയടിച്ച ഡൽഹിയിലെ പുരി ഗ്രൂപ്പിന്റെ ഔദാര്യം പറ്റിക്കൊണ്ട്, ബാങ്കിനെയും നിക്ഷേപകാരെയും കൊള്ളയടിച്ചവരെ സംരക്ഷിക്കാൻ ഇക്കൂട്ടർ കാട്ടുന്ന അതേആവേശം, AIBEA ആഹ് വാനങ്ങൾ പ്രാവർത്തികമാക്കിയിരുന്നെങ്കിൽ ഇന്ന് ഇന്ത്യൻ ബാങ്കിങ് മേഖല ഇത്ര ശോച്യാവസ്ഥയിൽ പതിക്കുമായിരുന്നോ ?

ഇല്ല, ഇല്ലാ ഇല്ലേ ഇല്ല. എന്ന് തറപ്പിച്ചു പറയാൻ എനിക്ക് സാദിക്കും.

എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും, നേരത്തെ ചൂടിക്കാട്ടിയതു കൂടാതെ, 300ൽ പരം കോടിരൂപ എനിക്ക് LKB ക്ക് നഷ്ടംവരുത്താതെ നോക്കാൻ കഴിഞ്ഞെങ്കിൽ, AIBEA യും നേതാക്കളും ഒപ്പമുണ്ടായിരുന്നങ്കിൽ ഒരൊറ്റ പൈസ പോലും ബാങ്കിന് ബാങ്കിന് നഷ്ടപെടാതെ നോക്കാൻ സാധിച്ചെന് ല്ലോ ?

അങ്ങനെ എങ്കിൽ ബാങ്കുകളിൽ AIBEA പ്രതിനിധികളായി വർക്മെൻ ഡയറക്ടർമാർ കൂടിയുള്ള ബാങ്ക് തല സംഘടനകൾ എന്തുകൊണ്ട് ബാങ്ക് ധനം -പൊതുജനനിക്ഷേപങ്ങൾ കൊള്ളയടി തുടരുന്നത് ചെറുക്കുന്നതിൽ പരാജയപ്പെട്ടു എന്നറിയാൻ പൊതുജനങ്ങൾക്ക് അവകാശം ഇല്ലേ? ഒത്തുകളി തുടരുന്നതാണ്, ബാങ്കിങ് മേഖലയിലെ സർ വ നാശങ്ങൾക്കും കാരണമെന്ന് തറപ്പിച്ചു പറയാൻ എനിക്ക് ആകും. ഈ വസ്തുതകൾ പറയേണ്ട വേദികളിൽ തുറന്നു പറയാൻ ഞാൻ ധൈര്യം കാട്ടിയതു മുതലാണ് ഞാൻ പല നേതാക്കളുടെയും കണ്ണിലെ കരടായതും, അവർ എന്നെ ഒറ്റപ്പെടുത്തി പീഡിപ്പിക്കാനും, എന്നെ AIBEA വിരുദ്ധൻ, റിബൽ തുടങ്ങി പലപല വിശേഷണങ്ങൾ ചാർത്തി, പട്ടിണിക്കിടാൻപോലും തയ്യാർ ആയതും.
ഈശ്വര കൃപ ഒന്ന്കൊണ്ട് ഇതുവരെ പിടിച്ചുനിന്നു.
നീണ്ട 16കൊല്ലം ഞാനും എന്റെ കുടുംബവും ഇവർ കാട്ടിക്കൂട്ടിയ എല്ല മനുഷ്യാവകാശ ലംഘനങ്ങളും സഹിച്ചത് പോരെ ?
മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുത്തിട്ടുണ്ട്.

ജീവിക്കാനും ബാങ്കിന്റെ ആരോഗ്യ് സംരക്ഷണദൗത്യം നിര്വഹിക്കാനുമായി ഇതിനകം പലരോടായി ഇരന്നു മേടിച്ച 16 ലക്ഷതിലധികം തുക അവർക്ക് തിരികെ നൽകാൻ ഞാനും ബാധ്യധ്യസ്ഥനാണു.

LKBEU 2002ൽ നൽകിയ വാഗ്ദാനം അനുസരിച്ച് റിട്ടയർമെന്റ് വരെ പൂർണ ശമ്പളവും (28-10-2002 മുതൽ 31-01-2010, വരെ ) അതിനു ശേഷം പെൻഷൻ തുകക്ക് തുല്യമായതും LKBEU എനിക്ക് തരാൻ ബാധ്യസ്ഥർ ആണ്. LKB തകർന്നപ്പോൾ CBoP ൽ ലയിപ്പിച്ചു. LKBEU അങ്ങനെ CBoPEU ആയി. ഇപ്പോൾ HDFCBEU ആണ്. AIBEA/AKBEF ഉൾപ്പെടെ നേതാക്കളോട് നേരിട്ടും ജസ്റ്റിസ്. V. R. കൃഷ്ണയ്യർ ഉൾപ്പെടെ പലരും ഉപദേശിച്ചെങ്കിലും, നേതാക്കളുടെ മനസ്സലിഞ്ഞില്ല.
അവർ ക്രൂരത തുടർന്നു.

AIBEA ജനറൽ സെക്രട്ടറി ആകട്ടെ AIBEA എംബ്ലം LKBEU വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും എന്റെ യൂണിയൻ ലെറ്റർ ഹെഡിൽ ഉപയോഗിക്കുന്നതും തടഞ്ഞിരുന്നു.

വ്യക്തിപരമായി അഴിമതിക്കെതിരെ പ്രവർത്തിച്ചാലും കാമത്തു വിജയിക്കും. അന്ന് കമ്മത്തിന്റ്റെ ഫോട്ടോയിൽ മാലചാർത്താൻ (റീത്ത് ) അദ്ദേഹത്തിനു സന്തോഷമേയുള്ളു എന്ന് പറഞ്ഞത്, AKBEF കോട്ടയം സമ്മേളനഹാളിൽ 20ൽ പരം നേതാക്കളുടെ സാന്നിധ്യത്തിലും ആണ്.

ശ്രീ C. H. വെങ്കടാചലം അവർകളുടെ ആഗ്രഹം സാധിക്കാൻ സ്വാഭാവിക മരണം ഇകാലമത്രയും ഞാനും കാത്തിരുന്നു. പക്ഷെ, ദൈവം അനുഗ്രഹിച്ചില്ല. അതുകൊണ്ട്, സ്വന്തമായി അതിനു ശ്രമിക്കുകയാണ്. പരാജിതനാകാതിരിക്കാൻ, ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

എന്റെ സഹധർമിണി ഗീത, മക്കൾ, പേരക്കുട്ടികൾ ബന്ധുക്കൾ ആത്മസുഹൃത്ക്കൾ ഏവരോടും മാപ്പ് യാചിക്കുന്നു.

ഭാര്യയോടും മക്കളോടും പേരക്കുട്ടികളോടും അവർ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഭത്താവോ, അച്ഛനോ, അപ്പൂപ്പനോ ആകാൻ എന്റെ മാനസിക അവസ്ഥയും ഉത്തരവാദിത്തബാഹുല്യവും നിമിത്തം എനിക്ക് കഴിയാതെ വന്നിട്ടുണ്ട്. അതിനു എന്തുതന്നെ പ്രായശ്ചിത്തം ചെയ്താലും മതിയാവില്ല. എന്നോട് ക്ഷിമിക്കുക എന്ന് വിനീതമായി ഓരോരുത്തരോടും യാചിക്കുന്നു.

കടപ്പാട് :
തീർത്താൽ തീരാത്തത്ര കടപ്പാടുകൾ പലരോടും ഉണ്ട്. സാമ്പത്തികമായും അല്ലാതെയും മറ്റു പല രൂപത്തിലും സഹായിച്ചു സഹകരിച്ചാവകാരോടെല്ലാം എന്റെ ആത്മാവിൽതട്ടിയുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

ജോലിയും കൂലിയും ഒന്നും ഇല്ലാതിരുന്ന കാലത്ത്, എന്നെയും കുടുംബത്തെയും ജീവൻ നിലനിർത്താൻ സ്വന്തം പെൻഷൻ തുകയും കൂടാതെ ഭർത്താവിന്റെ വരുമാനത്തിൽ നിന്നുപോലും സാമ്പത്തിക സഹായം, 6 വർഷത്തോളം തന്നത്, എന്റെ ഇളയ സഹോദരി പള്ളുരുത്തിയിലെ വനജ വിജയേന്ദ്ര നായ്ക് ആണ്.

2010 ൽ പരിചയപ്പെടുന്നത്വരെ, ബാങ്കിലെ കേസിൽ എല്ലാം നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ചു, ആശ നഷ്ടപെട്ടിരിക്കുകയായിരുന്നു, ഞാൻ. പക്ഷെ, Adv. K. K. അഷ്‌കർ കടന്നു വന്നതോടെ കഥയാകെ മാറി. നിരവധി മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കാനും തിരുത്തൽ നടപടികൾ എടുപ്പിക്കാനും സാധിച്ചു. HDFC ബാങ്കിന്റ്റെ ബാലൻസ് ഷീറ്റിലെ വഞ്ചനാപരമായ അക്കൗണ്ടിങ് സമ്പന്തിച്ചു ശക്തമായ നിലപാട് എടുത്തു, തെറ്റ് തെറ്റുതിരുത്തൽ ശ്രമങ്ങൾ ബാങ്കിൽ സ്വീകരിക്കേണ്ട നിർബന്ധം സാഹചര്യം സൃഷ്ടിക്കാൻ സാധിച്ചു. ഇൻകം ടാക്സു (TDS ) പിടിച്ചത്പോലും സർക്കാറിലേക്ക് അടക്കാതെ തിരിമറി നടത്തിയതിനു HDFC. Bank MD നേരിട്ട് ADDL. CJM കോടതിയിൽ ഹാജരാകാൻ സമൻസ് ആയി.
Adv. അഷ്‌കർ എടുത്ത മാസങ്ങൾ നീണ്ട അത്യധ്വാനത്തിനു അനുസരിച്ച്ഉള്ള അഡ്വക്കേറ്റ് ഫീസ് കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.

Adv. ജോൺ ജോസഫ്.
വഴിയാണ് Adv. പ്രശാന്ത് ഭൂഷൺ മായി ബന്ധപെടുന്നതും ബാങ്ക് അഴിമതികൾക്കെതിരെ സുപ്രീം കോർട്ടിൽ കേസ് ഫയൽ ചെയ്യാൻ നീക്കം നടന്ന്നതും.

ചുരുങ്ങിയതു രണ്ട് ആഴ്ച ഡൽഹിയിൽ താമസിച്ചു, അഡ്വക്കേറ്റ്മാരെ കേസിന്റെ വിശദാംശങ്ങൾ പഠിപ്പിക്കണം എന്ന് വന്നപ്പോൾ ഞാൻ കുഴങ്ങി. സാമ്പത്തികവും ആരോഗ്യസ്ഥിതിയും പ്രശ്നമായി. ബ്രഹുത്തായ ഡോക്യുമെന്റ് ശേഖരം എല്ലാം സ്‌കാൻ ചെയ്തും ഹാർഡ് കോപ്പികൾ പ്രത്യേകം ഫയലുകൾ ആക്കിയും സ്പീഡ് പോസ്റ്റ് വഴി അയച്ചു കഴിഞ്ഞു. എന്നാൽ മറ്റു അസൗകര്യങ്ങൾ പ്രതിബന്ധമുണ്ടാക്കി.

ശ്രീ. B. T. ജോർജ്.
യാദിർശ്ചികമായി BTH ൽ 2014ന് കണ്ടുമുട്ടിയത് മുതൽ എന്നെ ഏറെ സഹായിച്ചുവരുന്ന വ്യക്തിയാണ്. ഇതുവരെ ഞാൻ എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പല ദിക്കിലും വിതരണം ചെയ്തു സഹായിച്ചുവരുന്നു. ബാക്കി യുള്ളവയും വിറ്റുതീർത്തു, കോര്പറേഷൻ ബാങ്കലെ എന്റെ പേരിലുള്ള (ഒരു ലക്ഷത്തോളം )ലോൺ തീർക്കാൻ സഹായിക്കാൻ അപേക്ഷ. Adv. ജോൺ ജോസഫ് എനിക്ക് തരാനുള്ള തുകയും ഈ ലോൺ ക്ലോസ് ചെയ്യാൻ ഉപയോഗിക്കാൻ അപേക്ഷ.

പ്രിന്റിങ് നടത്തിയും അദ്ദേഹത്തിന്റെ പഴയ മൊബൈൽ തന്ന് എ്ന്നെയും സോഷ്യൽ മീഡിയ യുടെ ഭാഗമാകാൻ സഹായിച്ചു സഹകരിച്ച ശ്രീ കൃഷ്ണ കുമാർ (prism prints ), മൊബൈൽ ഉപയോഗവും മറ്റും കഷ്ടപ്പെട്ട് എന്നെ പഠിപ്പിക്കാൻ സന്മനസ്സ് കാട്ടിയ മൊബൈൽ ടെക് എക്സ്പേർട് ശ്രീ സലാഹുമുഹമ്മദ് (Adv.ജോൺ ജോസഫ്ന്റ്റെ വോട്ടേഴ്‌സ് അലൈൻസിൽ ജോലി) തുടങ്ങിയവർക്കെല്ലാം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള കൃതഞ്ഞത.

' ലോക സമസ്ത :
സുഖിനോ ഭവന്തു :'
എന്ന പ്രാർത്ഥനയോടെ,
ഏവരോടും ക്ഷമയാചിച്ചുകൊണ്ട് വിട പറയുന്നു.

നന്ദി, നമസ്‌കാരം !
V. P. Kamath.
13-12-2017

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇവിടെത്തെ മാവിൽ മാങ്ങയുണ്ട്; അണ്ടിയിലെല്ലാം വണ്ടും; വണ്ടിനെ ബന്ധിച്ചിട്ടേ അച്ഛൻ പോകാവൂവെന്ന് മദർ; ഒരാഴ്ച കഴിഞ്ഞപ്പോൾ ഇത്രോം പവറുള്ള പ്രാർത്ഥനായാണെന്ന് അറിഞ്ഞില്ലെന്ന് കത്തുമെത്തി; ആലുവ മിണ്ടാമഠത്തിലെ വണ്ടുകൾക്ക് സംഭവിച്ചത് എന്ത്? ഫാ ജോസഫ് പുത്തൻപുരയ്ക്കലിന്റെ വചനപ്രഘോഷണം സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
ജോലിക്ക് താൽപ്പര്യമുള്ളവർ മാന്യമായ വസ്ത്രധാരണത്തോട് കൂടി വരിക; ബുച്ചർ മുതൽ സെക്യൂരിറ്റിക്കാർക്ക് വരെ വേണ്ടത് രണ്ട് കൊല്ലത്തെ പരിചയം; സെയിൽസ്മാന്മാർക്കും അവസരം; ലുലു ഗ്രൂപ്പിന്റെ നാട്ടികയിലെ റിക്രൂട്മെന്റ് റാലി 27നും 28നും; യജമാന-തൊഴിലാളി കാലത്തെ അടിമചന്ത വ്യാപാരമെന്ന് ആക്ഷേപിച്ച് സോഷ്യൽ മീഡിയ; എല്ലാം നാടിന് വേണ്ടിയെന്ന വാദത്തിൽ ഉറച്ച് യൂസഫലിയും
നീയെന്നെ ചതിക്കരുതെന്ന് നടി സുനിയോട് പറയുന്നത് കേട്ടു; നിന്നെ ഏൽപ്പിച്ചയാളെ എനിക്ക് പൂർണ്ണ വിശ്വാസമാണെന്നും; ആക്രമണം ഒത്തുകളിയെന്ന് മാർട്ടിൻ മൊഴി നൽകിയെന്ന് റിപ്പോർട്ട്; നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേർന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നെന്നും ഉള്ള വെളിപ്പെടുത്തൽ രണ്ടാം പ്രതിയുടെ മൊഴിയോ? ദിലീപിനെ രക്ഷിക്കാനുള്ള കള്ളക്കളിയെന്ന് പൊലീസും; മലയാളി ഏറെ ചർച്ച ചെയ്ത വിവിഐപി കേസിൽ വീണ്ടും ട്വിസ്റ്റ്
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
മകളെ ഇടനിലക്കാരിക്കൊപ്പം പറഞ്ഞു വിട്ടത് അച്ഛൻ തന്നെ; പകരം കിട്ടിയത് നാലു വീലുള്ള തട്ടുകടയ്ക്കുള്ള പണവും; ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കുടുങ്ങിയേക്കും; ആലപ്പുഴയിലെ 'സൂര്യനെല്ലിയിൽ' കള്ളക്കളി പാടില്ലെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; പതിനാറുകാരിയെ ഉന്നതർക്ക് കാഴ്ച വച്ചത് കുടുംബത്തിലെ സാമ്പത്തിക പരാധീനതകൾ മുതലെടുത്ത് തന്നെ
സഭയോട് എന്നും അടുത്തു നിന്നു; 20 കൊല്ലം വിശുദ്ധ അൾത്താര ബാലനായി; പ്രാർത്ഥനാലയം തുടങ്ങാൻ സ്ഥലം സൗജന്യമായി കൊടുത്തു; സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമത്തെ പ്രതിരോധിച്ചപ്പോൾ ഞങ്ങൾ രൂപതയിലെ ഏറ്റവും മോശമായ സ്ത്രീയും ഭർത്താവും; അതിന് ശേഷം വലിയ അട്ടഹാസവും; മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ ആക്ഷേപത്തിൽ ഉള്ളു നീറി ഡോക്ടർ ജോസ് ജോർജ്ജും ഭാര്യയും; സഭയുടെ മോഹന വാഗ്ദാനങ്ങളിൽ വീണ് വഞ്ചിതരായ വാഴക്കുളത്തെ കുടുംബത്തിന്റെ കഥ
സത്യം എത്ര മറച്ചു വച്ചാലും ഒരു നാൾ അത് പുകമറ നീക്കി പുറത്തു വരും..; അതിനു ദൈവം എന്തെങ്കിലും ഒരു അടയാളം ബാക്കി വെച്ചിട്ടുണ്ടാകുമെന്ന് ഫാൻസ് പേജ്; ഓടുന്ന വാഹനത്തിൽ അല്ല പീഡനം നടന്നതെന്ന് ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തം; മെമ്മറി കാർഡിൽ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നുവെന്ന് നടനും; വമ്പൻ സ്രാവിനേയും മാഡത്തേയും രക്ഷിക്കാൻ ഗൂഡ ശ്രമമോ? മകൾ മീനാക്ഷിയെ സാക്ഷിയാക്കില്ലെന്ന് തീരുമാനിച്ച് ദിലീപ്
ആരെയും പറഞ്ഞ് മയക്കാൻ മിടുക്കി; ആയുർവേദ മസാജിങ്ങാണ് ജോലിയെന്ന് നാട്ടുകാർ ചോദിച്ചാൽ മറുപടി; റിസോർട്ടിൽ പോകുമ്പോൾ സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടും; പൊലീസ് ഉന്നതരുമായി ബന്ധം സ്ഥാപിച്ചതോടെ നാട്ടുകാരോടും പുച്ഛം; ആലപ്പുഴയിൽ നടന്ന സൂര്യനെല്ലി മോഡൽ പെൺവാണിഭത്തിലെ ഇടനിലക്കാരിയായ ആതിരയുടെ കൗശലങ്ങൾ ഇങ്ങനെ
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
വർഗീസ് ആലുക്കയുടെ മക്കളിലെ പതിനൊന്നാമൻ അതിവേഗം വളർന്നത് തൊട്ടതെല്ലാം പൊന്നാക്കി; അബുദാബിയിൽ തുടങ്ങിയ ജോയ് ആലുക്ക ഗ്രൂപ്പ് ആഗോള ബ്രാൻഡായപ്പോൾ ഫോബ്സ് സമ്പന്നപ്പട്ടികയിലെ ശതകോടീശ്വരന്മാരുടെ ലിസ്റ്റിൽ ഇടംപിടിച്ചു; നോട്ട് നിരോധനത്തിന് പിന്നാലെ വൻതോതിൽ സ്വർണം വിറ്റുപോയതോടെ കേന്ദ്ര ഏജൻസികളുടെ നോട്ടപ്പുള്ളിയായി; നികുതി വെട്ടിപ്പ് സംശയത്തിൽ ഇഷ്ട ജുവല്ലറിക്ക് മേൽ ഇൻകം ടാക്‌സിന്റെ പിടിവീണപ്പോൾ മലയാളികൾക്ക് ഞെട്ടൽ
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
രാജ്യവ്യാപകമായി ജോയ് ആലുക്കാസ് ജുവല്ലറികളിൽ ഇൻകം ടാക്‌സ് റെയ്ഡ്; ഏഴു സംസ്ഥാനങ്ങളിലെ 130 ഷോറൂമുകളിലും കോർപ്പറേറ്റ് ഓഫീസുകളിലും അനേകം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന പരിശോധന; റെയ്ഡ് ആരംഭിച്ചത് സ്വർണക്കട മുതലാളിയുടെ കൈയിൽ കണക്കിൽ പെടാത്ത കോടികളുണ്ടെന്ന സൂചനയെ തുടർന്ന്; നോട്ട് നിരോധനത്തിന് ശേഷം പരസ്യം പോലും നൽകാതിരുന്ന ജുവല്ലറി വീണ്ടും സജീവമായപ്പോൾ സംശയമുദിച്ചു
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ