Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിക്കെതിരെ പെരുമ്പാവൂരിൽ പ്രതിഷേധം; 'പ്രകോപനപരമായ' ചോദ്യം ചോദിച്ചതിന് കോൺഗ്രസുകാർ ചാനൽ പ്രവർത്തകരെ തല്ലി; 'മകളെ തരൂ..വെന്ന് അലറിക്കരഞ്ഞ മാതാവിന് മുന്നിൽ ഉത്തരംമുട്ടി ഉമ്മൻ ചാണ്ടി; പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് വി എസ്

മുഖ്യമന്ത്രിക്കെതിരെ പെരുമ്പാവൂരിൽ പ്രതിഷേധം; 'പ്രകോപനപരമായ' ചോദ്യം ചോദിച്ചതിന് കോൺഗ്രസുകാർ ചാനൽ പ്രവർത്തകരെ തല്ലി; 'മകളെ തരൂ..വെന്ന് അലറിക്കരഞ്ഞ മാതാവിന് മുന്നിൽ ഉത്തരംമുട്ടി ഉമ്മൻ ചാണ്ടി; പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് വി എസ്

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: മുഖ്യമന്ത്രിയുടെ പെരുമ്പാവൂർ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കുനേരെ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധം. ഇന്ന് രാവിലെ 8 മണിയോടെയാണ് മുഖ്യമന്ത്രി പെരുംമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികത്സയിൽ കഴിയുന്ന ജിഷയുടെ മാതാവ് രാജേശ്വരിയെക്കാണാൻ എത്തിയത്.

ആശുപത്രിയിൽ രാജേശ്വരിയെക്കണ്ട് പുറത്തുവന്ന ഉമ്മൻ ചാണ്ടിയെക്കണ്ട് പ്രതികരണങ്ങൾപ്പോഴാണ് മാദ്ധ്യമപ്രവർത്തകർക്കുനേരെ കോൺഗ്രസ്സ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ശക്തമായ ചെറുത്തുനിൽപ്പുണ്ടായത്. ദ്യശ്യമാദ്ധ്യമപ്രവർത്തകരുടെ മൈക്കും ക്യാമറയും പിടിച്ചുവാങ്ങാനും സ്ഥലത്തുനിന്നും തള്ളിമാറാറാനും നീക്കം നടന്നു. പോസ്റ്റുമോർട്ടം നടത്തിയത് പി ജി വിദ്യർത്ഥിനിയാണെന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് ചോദ്യമുയർന്ന ഉടനെയായിരുന്നു കോൺഗ്രസ്സ് പ്രവർത്തകരുടെ ഭാഗത്തുനിന്നും മാദ്ധ്യപ്രവർകർക്കുനേരെ പ്രതിഷേധവുമായി എത്തിയത്.

ഉന്തിലും തള്ളിലും നിലതെറ്റിയ മാദ്ധ്യമപ്രവർത്തകരിൽ പലരും ശക്തമായ മുന്നേറ്റത്തിന് മുതിർന്നെങ്കിലും കൂട്ടംചേർന്നുള്ള കോൺഗ്രസ്സ് പ്രവർത്തകരുടെ നീക്കംമൂലം ഇത് വിഫലമായി .ഇതിനിടയിൽ ഒരു ചാനലിന്റെ പ്രവർത്തകരെ പ്രവർത്തകർ തിരഞ്ഞുപിടിച്ച് കൈകാര്യം ചെയ്യുകയുമുണ്ടായി. തെറ്റായ വാർത്ത കൊടുത്തെന്നാരോപിച്ചായിരുന്നു ഇവർക്കുനേരെ കോൺഗ്രസ്സ് പ്രവർത്തകരുടെ ആക്രമണം. നിഷങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി സ്ഥലംവിട്ടു.ഇതോടെ കോൺഗ്രസ്സ് പ്രവർത്തകരും സ്ഥലം വിട്ടു.പ്രശ്‌നത്തിൽ ഇടപെടാത്ത പൊലീസ് നടപടിക്കെതിരെ മാദ്ധ്യമപ്രവർത്തകരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മകളെ തരൂ എന്ന് അലറിവിളിച്ചുള്ള വയോധികമാതാവിന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി മുഖ്യമന്ത്രി. ദൃശ്യങ്ങൾ പകർത്തിയ മാദ്ധ്യമങ്ങളെ പുറത്താക്കി. മുഖ്യമന്ത്രിയെ കണ്ടയുടൻ ജിഷയുടെ മാതാവ് എന്റെ മകളെ തരൂ എന്ന് അലമുറയോടെ കയ്യിൽ പിടിക്കുകയായിരുന്നു പ്രതികരിക്കാനാവാതെ പകച്ചുനിന്ന മുഖ്യമന്ത്രി ഉടൻ മാദ്ധ്യമപ്രവർത്തകരോട് മുറിക്ക് പുറത്തുപോകാൻ ആവശൃപ്പെടുകയായിരുന്നു.ജിഷയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും സഹോദരിക്ക് ജോലി നൽകുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിതേടുമെന്നും മുഖ്യമന്ത്രി പിന്നീട് മാദ്ധ്യമപ്രവർത്തകരെ അറിയിച്ചു.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും കനത്തവീഴ്ചയുണ്ടായതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി പോയതിന് പിന്നാലെ ആശുപത്രിയിൽ ജിഷയുടെ മാതാവിനെ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയ അവസരത്തിൽ മാദ്ധ്യമപ്രവർത്തകർരുടെ ചോദ്യത്തിനുമറുപിടിയായിട്ടാണ് വി എസ് സംഭവത്തിൽ നിലപാട് വ്യക്തമാക്കിയത്. സംഭവത്തെ രാഷ്ട്രീയമായി കാണുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതിലെന്താണ് കുഴപ്പമെന്നായിരുന്നു വി എസി ന്റെ മറുചോദ്യം. കഴിവുകെട്ട ഭരണ നേതൃത്വമുള്ള സംസ്ഥനത്ത് ഇതല്ല ഇതിലപ്പുറവും നടക്കുമെന്നും വി എസ് മുന്നറിപ്പ് നൽകി. പുതിയ ടീമിനെ വച്ച് കേസ്സ് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

അതേസമയം ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ പിടിയിലായ അയൽവാസിക്ക് സംഭവവുമായി ബന്ധമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇയാളെ പെരുമ്പാവൂരിലെത്തിക്കില്ല. പ്രതിയെന്നു ഉറപ്പിക്കാതെ പെരുമ്പാവൂരിൽ എത്തിക്കേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഇയാളെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു വരുകയാണ്. ചോദ്യം ചെയ്യലിൽ പ്രതിയെന്നു ഉറപ്പിച്ചാൽ മാത്രം പെരുമ്പാവൂരിൽ എത്തിക്കുകയുള്ളുവെന്ന് ഡിവൈഎസ്‌പി യതീഷ് ചന്ദ്ര പറഞ്ഞു. പിടിയിലായ ആൾക്ക് പൊലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുണ്ടെന്നാണ് സൂചന. ഇന്നലെ വൈകുന്നേരമാണ് ഇയാളെ കണ്ണൂരിലെ ഹോട്ടലിൽ നിന്ന് പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട് പലരെയും കസ്റ്റഡിയിൽ ഉണ്ടെന്നു എഡിജിപി പത്മകുമാർ പറഞ്ഞു. നിലവിൽ 5 പേരാണ് വിവിധ സ്റ്റേഷനുകളിലായി കസ്റ്റഡിയിൽ കഴിയുന്നത്. വൈകാതെ പ്രതികളുടെ രേഖാചിത്രം പുറത്തുവിടുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ എത്രപേർ കൊലപാതകത്തിൽ പങ്കെടുത്തു എന്നും എത്ര പ്രതികൾ ഉണ്ടെന്നുള്ള കാര്യവും പൊലീസ് വ്യക്തമാക്കിയേക്കും. ജിഷയുടെ അയൽപക്കക്കാരനായ പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിയാണ് ഇപ്പോൾ കണ്ണൂരിൽ നിന്ന് പിടിയിലായിട്ടുള്ളത്.

ഇന്നലെ വൈകുന്നേരമാണ് ഇയാളെ കണ്ണൂരിൽ നിന്ന് പിടിയിലായത്. കണ്ണൂരിലെ ഒരു ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. രണ്ടുദിവസം മുമ്പാണ് ഇയാൾ കണ്ണൂരിലെ ഹോട്ടലിൽ പാചകക്കാരനായി ജോലിക്ക് കയറിയത്. കണ്ണൂർ പൊലീസ് പിടികൂടിയ ഇയാളെ പെരുമ്പാവൂർ പൊലീസിന് കൈമാറിയിരുന്നു. പെരുമ്പാവൂരിൽ കൊണ്ടുവരാനായിരുന്നു ആദ്യം തീരുമാനം. പിന്നീടാണ് പ്രതിയെന്ന് ഉറപ്പിച്ച ശേഷം മാത്രം എത്തിച്ചാൽ മതിയെന്ന് തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP