Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ ഓടയിൽ എറിഞ്ഞെന്ന് ആദ്യം; ഓട തപ്പി മടുത്തപ്പോൾ പുഴയിൽ എറിഞ്ഞെന്ന്: പൾസർ സുനിയുടെ നുണക്കൊപ്പം ഓടി പൊലീസ്; വേറെ നടിമാരുടെ ദൃശ്യങ്ങളും സുനി പകർത്തിയിട്ടുള്ളതായി സൂചന

നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ ഓടയിൽ എറിഞ്ഞെന്ന് ആദ്യം; ഓട തപ്പി മടുത്തപ്പോൾ പുഴയിൽ എറിഞ്ഞെന്ന്: പൾസർ സുനിയുടെ നുണക്കൊപ്പം ഓടി പൊലീസ്; വേറെ നടിമാരുടെ ദൃശ്യങ്ങളും സുനി പകർത്തിയിട്ടുള്ളതായി സൂചന

ആലുവ: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയും സംഘവും ഉപയോഗിച്ച ഫോൺ തേടി പൊലീസ്. സുനിയുടെ മൊഴിയെ അടിസ്ഥാനമാക്കി ദൃശ്യങ്ങൾ പകർത്തിയ ഫോണിനായി പൊലീസ് പലയിടത്തും തിരഞ്ഞെങ്കിലും അതൊന്നും കണ്ടെത്താൻ സാധിച്ചില്ല. പ്രതിയായ സുനി പറഞ്ഞ സ്ഥലങ്ങളിലാണ് പൊലീസ് തിരച്ചിൽ നടത്തിയത്. അപമാനിച്ചു ദൃശ്യങ്ങളെടുത്ത മൊബൈൽ ഫോൺ വെള്ളത്തിലെറിഞ്ഞെന്നാണ് സുനി ആദ്യം മൊഴി നൽകിയത്. ഓടയിൽ എറിഞ്ഞെന്നായിരുന്നു ആദ്യം മൊഴി പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഇതിന് ശേഷമാണ് പ്രതി വീണ്ടും മൊഴി മാറ്റിയത്. പുഴയിൽ എറിഞ്ഞെന്ന വിധത്തിലുള്ള മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഇത് പ്രകാരം ഫോൺ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. അതേസമയം, ബ്ലാക്ക് മെയിൽ കെണിയിൽ കൂടുതൽ താരങ്ങൾ കുടുങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. മറ്റു നടിമാരുടെ നഗ്‌നദൃശ്യങ്ങൾ സുനി പകർത്തിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നാണു സുനിയുടെ മൊഴി.

എന്നാൽ ഇതു പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അതേസമയം, സുനിയുമായി പൊലീസ് തെളിവെടുപ്പു നടത്തി. നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെയായിരുന്നു തെളിവെടുപ്പ്. പുലർച്ചെ നടത്തിയ തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു. കോടതി പരിസരത്തും നടിയെ ഇറക്കിവിട്ട സ്ഥലത്തും പരിശോധന നടത്തി.

അതിനിടെ, ഇന്നലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ സുഹൃത്തിനെ കാണാൻ പോയതിന്റേതാണെന്നു സുനി മൊഴി നൽകി. ലഹരിയിലായിരുന്ന സുഹൃത്തു വാതിൽ തുറന്നില്ലെന്നുമാണു മൊഴി. എന്നാൽ വാതിൽ തുറന്നില്ലെങ്കിൽ പിന്നെ 20 മിനിറ്റ് വൈകി തിരിച്ചെത്തിയതെന്തിനാണെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നലെയാണ് കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും വിജീഷിനെയും പൊലീസ് അറസ്റ്റു ചെയ്തത്. കോടതി മുറിയിൽനിന്നു ബലപ്രയോഗത്തിലൂടെയായിരുന്നു അറസ്റ്റ്. പ്രതികൾ ബൈക്കിൽ കോടതി സമുച്ചയത്തിനുപിന്നിലുള്ള ക്ഷേത്രത്തിനു സമീപമെത്തി മതിൽചാടിക്കടന്നു കോടതിമുറിക്കുള്ളിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ ഉച്ചഭക്ഷണത്തിനു കോടതി പിരിഞ്ഞ സമയമായതിനാൽ പ്രതികൾക്കു കീഴടങ്ങാനായില്ല. ഈ അവസരം പ്രയോജനപ്പെടുത്തി സെൻട്രൽ സിഐ എ. അനന്തലാലും സംഘവും ഇരുവരെയും അറസ്റ്റ് ചെയ്തു. തുടർന്ന് ആലുവ പൊലീസ് ക്ലബിലെത്തിച്ച ഇരുവരെയും ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഇവരെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP