Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൊക്കേഷനിലെത്തിയാൽ കാര്യസ്ഥനെപ്പോലെ; സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നത് നടന്മാരുടെ വീക്ക്നെസുകൾ തിരിച്ചറിഞ്ഞ്; പ്രമുഖ നടന്മാരും സംവിധായകരുടെ ഭാര്യമാർ അടക്കമുള്ള നടിമാരും സുനിയുടെ വലയിൽ കുടുങ്ങിയെന്നു സൂചന; പുറത്തിറങ്ങിയാൽ എല്ലാം വിളിച്ചുപറയുമോയെന്ന ഭീതിയിൽ നെഞ്ചിൽ തീയുമായി നടന്മാരും നടിമാരും

ലൊക്കേഷനിലെത്തിയാൽ കാര്യസ്ഥനെപ്പോലെ; സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നത് നടന്മാരുടെ വീക്ക്നെസുകൾ തിരിച്ചറിഞ്ഞ്; പ്രമുഖ നടന്മാരും സംവിധായകരുടെ ഭാര്യമാർ അടക്കമുള്ള നടിമാരും സുനിയുടെ വലയിൽ കുടുങ്ങിയെന്നു സൂചന; പുറത്തിറങ്ങിയാൽ എല്ലാം വിളിച്ചുപറയുമോയെന്ന ഭീതിയിൽ നെഞ്ചിൽ തീയുമായി നടന്മാരും നടിമാരും

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വലയിൽ മലയാള സിനിമയിലെ പ്രമുഖ നടന്മാരും സംവിധായകരുടെ ഭാര്യമാർ അടക്കമുള്ള നടിമാരും കുടുങ്ങിയതായി റിപ്പോർട്ട്. ചില നടന്മാരുടെ രഹസ്യസംഗമങ്ങൾ സുനി വീഡിയോയിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

നടന്മാരുടെ വീക്ക്‌നെസ് തിരിച്ചറിഞ്ഞ സുനി ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. തുടർന്നാണ് രഹസ്യ കൂടിക്കാഴ്ചകളും മറ്റും വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തുന്നത്. ലൊക്കേഷനിൽ മദ്യം കഞ്ചാവും തുടങ്ങി ഇവർക്ക് ആവശ്യമുള്ള എല്ലാം സുനി എത്തിച്ചുനൽകിയിരുന്നു.

എല്ലാം അറിഞ്ഞ് പെരുമാറുന്ന സുനിയുടെ വലയിൽ നടന്മാർക്ക് പുറമെ ചില നടിമാരും കുടുങ്ങിയതായാണ് വിവരങ്ങൾ. പ്രമുഖ സംവിധായകരുടെ ഭാര്യമാർ അടക്കം അഞ്ചുനടിമാരും സുനിയുടെ ബ്ലാക്ക്മെയിലിങ് കെണിയിൽ കുടുങ്ങിയെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. മാനഹാനി ഭയന്ന് ഇവർ സുനിക്ക് ലക്ഷങ്ങൾ നൽകി രക്ഷപ്പെടുകയായിരുന്നുവെന്ന് ദീപിക പത്രം റിപ്പോർട്ട് ചെയ്യുന്നു.

ചോദ്യംചെയ്യലിൽ ഇക്കാര്യങ്ങളും സുനി പുറത്തു പറയുമോ എന്ന ആശങ്കയിലാണ് നടീനടന്മാർ. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കടുത്ത ഭാഷയിലുള്ള പ്രതികരണത്തിന് സിനിമാ മേഖലയിലെ പലരും ഭയപ്പെട്ടതിനു കാരണം ഇതാണ്. ജാമ്യം ലഭിച്ച് പുറത്തെത്തിയാൽ എല്ലാ സത്യങ്ങളും വിളിച്ചു പറയുമെന്ന സുനിയുടെ വെല്ലുവിളി സിനിമാരംഗത്തെ പലരുടെയും നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ്.

കേവലം ഡ്രൈവറാണെങ്കിലും സിനിമാ ലൊക്കേഷനിൽ എത്തിയാൽസുനി ഒരു കാര്യസ്ഥനാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെ ലൈറ്റ് ബോയ് മുതൽ സംവിധായകനെ വരെ കൈയിലെടുക്കാനുള്ള മിടുക്കാണ് സിനിമ ചിത്രീകരണ രംഗത്ത് ഇയാളെ പ്രിയങ്കരനാക്കിയത്.

സ്ത്രീ വിഷയങ്ങളിൽ കമ്പമുള്ള നടന്മാരോടായിരുന്നു സുനി കൂടുതലും ചങ്ങാത്തം കൂടിയിരുന്നത്. ഇത്തരക്കാർക്ക് വേണ്ട സൗകര്യം ഒരുക്കികൊടുത്തിരുന്നതും സുനി തന്നെയായിരുന്നതായി പറയുന്നു. എന്നാൽ, സഹായിയെന്ന വ്യാജേന അടുത്തുകൂടുന്ന സുനി പല നടന്മാരുടെയും രഹസ്യസംഗമങ്ങൾ വീഡിയോയിൽ പകർത്തി അവരെയും ബ്ലാക്ക്‌മെയിലിങ് ചെയ്തതായിട്ടാണ് വിവരം.

അതേസമയം, കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ സുനിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിയതാണ് സിനിമാ മേഖലയിലെ അവിശുദ്ധ ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തെത്താൻ സഹായകമായത്. മുൻകാല സംഭവങ്ങളിലെ നടിമാരെടുത്ത നിലപാട് തന്നെയായിരിക്കും കൊച്ചിയിൽ ഉപദ്രവത്തിനിരയായ നടിയും സ്വീകരിക്കുക എന്ന സുനിയുടെ കണക്കുകൂട്ടലുകളാണ് പിഴച്ചത്.

അതേസമയം, കൊച്ചിയിലെ നടിയുടെ ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച ഫോൺ കണ്ടെത്തുന്നതിനായി പൊലീസ് ഗോശ്രീ പാലത്തിന് അടിയിലെ കായലിൽ പരിശോധന തുടരുകയാണ്. ഫോൺ വലിച്ചെറിഞ്ഞു എന്ന് സുനി പറഞ്ഞ സ്ഥലത്ത് നാവികസേന മുങ്ങൽ വിദഗ്ധരെ എത്തിച്ചാണ് തിരച്ചിൽ നടത്തുന്നത്. സംഭവം നടന്ന രാത്രി ഫോൺ നശിപ്പിക്കുന്നതിനായി ഗോശ്രീ പാലത്തിനു മുകളിൽനിന്ന് ഫോൺ താഴേയ്ക്ക് എറിഞ്ഞെന്നാണ് സുനിയുടെ മൊഴി. ഫോൺ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ നിർണായകമാകാവുന്ന െതളിവുകളായ പെൻഡ്രൈവും മെമ്മറി കാർഡും പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്. ആലപ്പുഴ അമ്പലപ്പുഴ കക്കാഴം സ്വദേശി മനുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഒരു മെമ്മറി കാർഡും പെൻഡ്രൈവും പൊലീസ് കണ്ടെത്തിയത്. കേസിൽ പിടിയിലായ പൾസർ സുനിയുടെ അടുത്ത സുഹൃത്താണ് മനു.

ഇന്നലെ അഭിഭാഷകന്റെ കൈയിൽനിന്നു കിട്ടിയ മെമ്മറി കാർഡിൽ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുണ്ടെന്നു സൂചനയുണ്ടായിരുന്നു. ഈ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സുനി ഒന്നിലേറെ ഫോണുകൾ ഉപയോഗിച്ചിരുന്നതായാണു വിവരം. ഫോൺ ഗോശ്രീ പാലത്തിനു ചുവട്ടിൽ കായലിൽ കളഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നു രാവിലെ ഇവിടെ പൊലീസ് പരിശോധന നടത്തിയിരുന്നു.

നടിയെ ഉപദ്രവിച്ചശേഷം കൊച്ചിയിൽനിന്നു മുങ്ങിയ സുനി പുതിയ ഫോൺ വാങ്ങിയിരുന്നു. കൊച്ചിയിൽനിന്നു സംഭവദിവസം രാത്രി ആലപ്പുഴയിലേക്കാണുപോയത്. ആലപ്പുഴയിലെ സുഹൃത്തിന്റെ കൈയിൽനിന്നു പണം വാങ്ങാനായിരുന്നു യാത്ര. അതിനിടെയാണു മെമ്മറികാർഡും പെൻഡ്രൈവും അവിടെ ഉപേക്ഷിച്ചതെന്നു കരുതുന്നു. അവിടെനിന്നു കൊയമ്പത്തൂരിലേക്കു പോകും വഴി കൊച്ചിയിൽനിന്നു സുനി പുതിയ ഫോൺ വാങ്ങിയിരുന്നു. പുതിയ നമ്പരുമാണ് ഉപയോഗിച്ചത്.

കളമശ്ശേരിയിലെ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നു വ്യക്തമായി. ഇതിന്റെ തെളിവുകളും കടക്കാരന്റെ മൊഴിയും അടക്കം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ വരവിൽ അഭിഭാഷകനെ കണ്ടപ്പോൾ ഫോണും മെമ്മറി കാർഡും അഭിഭാഷകനെ സുനി ഏൽപിക്കുകയായിരുന്നു.

17നു രാത്രിയാണ് സുനിയും കൂട്ടരും നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്. അന്നു രാത്രി ആദ്യം ആലപ്പുഴയിലെത്തിയ സുനിയും വിജേഷും മണികണ്ഠനും 19നാണ് കൊച്ചിയിൽ എത്തിയത്. അഭിഭാഷകനെ കണ്ടു മുൻകൂർ ജാമ്യത്തിനു ശ്രമം നടത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശം. സുരക്ഷിതമായ ഒളിയിടം കണ്ടെത്താനും കൂടിയാണ് പ്രതികൾ കൊച്ചിയിൽ എത്തിയത്. അഭിഭാഷകനെ കണ്ട സുനിൽകുമാർ ഒരു മൊബൈൽ ഫോൺ കൈമാറി. ഇതിനുശേഷമാണു കളമശേരിയിലെ കടയിൽ കയറി ഫോൺ വാങ്ങിയത്.

2000 രൂപയിൽ താഴെ വിലവരുന്ന ഫോൺ ആണ് വാങ്ങിയത്. പ്രത്യേകിച്ച് ഏതെങ്കിലും മോഡൽ തിരക്കിയല്ല വന്നതെന്നും ധൃതിയിൽ ഒരു ഫോൺ എടുത്ത് പണം നൽകി പോകുകയായിരുന്നുവെന്നുമാണു കടയുടമയുടെ മൊഴി. ഈ ഫോണിന്റെ ഐഎംഇഐ നമ്പർ കടയുടമവഴി പൊലീസിനു ലഭിച്ചിരുന്നു.

എന്നാൽ, പൊലീസിന്റെ നിരീക്ഷണത്തിലുള്ള ആരെയും ഈ ഫോൺ ഉപയോഗിച്ചു സുനിൽകുമാർ വിളിക്കാതിരുന്നതിനാൽ ടവർ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരേസമയം പത്തിലേറെ സിം കാർഡുകൾ കൈവശം വയ്ക്കുന്ന ശീലമുള്ള സുനിൽകുമാർ ഏതു സിം ആണ് ഈ ഫോണിൽ ഉപയോഗിച്ചതെന്നും ആ ഘട്ടത്തിൽ പൊലീസിനു വ്യക്തതയില്ലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP