Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൾസർ ബൈക്കിലെത്തി മാലമോഷണം ഇഷ്ട തൊഴിൽ; ഇടപ്പള്ളിയിൽ വാടക വീട്ടിൽ ചെറുകിട ക്വട്ടേഷനും എടുക്കും; 86 മാല മോഷണങ്ങളിലൂടെ മോഷ്ടിച്ചത് 100 പവനോളം സ്വർണം; ദിലീപിനും നാദിർഷായ്ക്കും കാക്കനാട്ടെ ജയിലിലുള്ള പൾസർ സുനിയുടെ കത്ത് കൈമാറിയ വിഷ്ണു കൊച്ചിയിലെ കായംകുളം കൊച്ചുണ്ണി

പൾസർ ബൈക്കിലെത്തി മാലമോഷണം ഇഷ്ട തൊഴിൽ; ഇടപ്പള്ളിയിൽ വാടക വീട്ടിൽ ചെറുകിട ക്വട്ടേഷനും എടുക്കും; 86 മാല മോഷണങ്ങളിലൂടെ മോഷ്ടിച്ചത് 100 പവനോളം സ്വർണം; ദിലീപിനും നാദിർഷായ്ക്കും കാക്കനാട്ടെ ജയിലിലുള്ള പൾസർ സുനിയുടെ കത്ത് കൈമാറിയ വിഷ്ണു കൊച്ചിയിലെ കായംകുളം കൊച്ചുണ്ണി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നടൻ ദിലീപിനോട് പണം ആവശ്യപ്പെട്ട് കത്ത് എത്തിച്ച വിഷ്ണുവിനും സ്‌നേഹം പൾസറിനോട്. പൾസർ സുനിയെ പോലെ പൾസറിൽ കറക്കമാണ് ഇഷ്ടം. മോഷണമാണ് ജോലി. ഇതിനും പൾസർ തന്നെയാണ് കൂട്ട്. കൊച്ചിയിൽ മാത്രം 86 മാലമോഷണക്കേസിലെ പ്രതി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്. 100 പവനോളം സ്വർണമാണ് വിവിധ ജ്വലറികളിൽ നിന്നായി കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇയാൾതന്നെയാണ് നടനും സംവിധായകനുമായ നാദിർഷയെ വിളിച്ച് ഒന്നരക്കോടി ആവശ്യപ്പെട്ടതെന്നും സൂചനയുണ്ട്.

പൾസർ ബൈക്കിലെത്തി മാല പൊട്ടിക്കുകയായിരുന്നു ഇയാളുടെ രീതി. പൾസർ ബൈക്കുകൾ മോഷ്ടിച്ചാണ് സുനിയും പ്രശസ്തനായത്. ഇരുവരുടേയും പൾസർ പ്രേമം ഈ കേസിലെ ശ്രദ്ധേയമാക്കുന്നത്. സുനിക്ക് ജയിലിന് പുറത്തുനിന്നും സഹായം ലഭിച്ചതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് പൊലീസ് ചില അഭിഭാഷകരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തിറങ്ങിയ ഇയാൾ ജയിലിൽ കഴിഞ്ഞത് കേസിലെ പ്രധാനപ്രതിയായ പൾസർ സുനിക്കൊപ്പം ഒരുസെല്ലിലായതെന്നാണ് സൂചന. ഇങ്ങനെയാണ് ഇവർ തമ്മിൽ ഇത്തരത്തിലാണ് പരിചയത്തിലായത്. എന്നാൽ സുനിയെഴുതിയത് എന്ന് പറഞ്ഞ് ദിലീപിന് ലഭിച്ചത് അയാൾ തന്നെ എഴുതിയതാണെന്ന് പൊലീസ് കരുതുന്നില്ല.

കൊച്ചി നഗരത്തിൽ മാലമോഷണം പെരുകിയതോടെ, അന്നു ഷാഡോ എസ്‌ഐ ആയിരുന്ന വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. വിഷ്ണു അടക്കമുള്ള ആറംഗ സംഘത്തെ 2015 ഡിസംബറിൽ കൊച്ചിയിൽ പിടിച്ചത് ഇവരാണ്. കഴിഞ്ഞ ഏപ്രിലിൽ ജാമ്യം ലഭിച്ചു കാക്കനാട് ജില്ലാ ജയിലിൽനിന്നു പുറത്തിറങ്ങി. ഇടപ്പള്ളിയിലെ വാടക വീട്ടിലാണു താമസം. ചില ചെറുകിട ക്വട്ടേഷൻ ഇടപാടുകളും ഇയാൾ നടത്തിയിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. സിനിമാ മേഖലയിലും ചില അടുപ്പക്കാരുള്ള വിഷ്ണുവിന്, പൾസർ സുനിയുമായി ജയിലിലെത്തുന്നതിനു മുൻപേ പരിചയമുണ്ടായിരുന്നതായും സൂചനയുണ്ട്.

കേസിലെ പ്രതി പൾസർ സുനി നടൻ ദിലീപിന് അയച്ചുവെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് വ്യക്തമായി. പൊലീസ് പീഡിപ്പിച്ചെന്നാരോപിച്ച് പൾസർ സുനി അങ്കമാലി കോടതിയിൽ നേരിട്ട് എഴുതി നൽകിയ പരാതിയിലെ കയ്യക്ഷരവും ഇപ്പോഴത്തെ കത്തിലേതും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. കയ്യക്ഷരം സുനിയുടേതല്ലന്ന് വ്യക്തമായതോടെ കത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ പുകമറയിലായി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കേസിലെ ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കുന്നുവെന്ന് പൾസർ സുനി പരാതിപ്പെട്ടത് രണ്ടുമാസം മുൻപാണ്. അങ്കമാലി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇത്. തുടർന്ന് കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് അവിടെ വച്ചുതന്നെ ആറുപേജുകളിലായി പരാതി എഴുതി തയ്യാറാക്കി. ഈ പരാതി മൂന്ന് കേസുകളായി കോടതി പരിഗണിക്കുന്നുമുണ്ട്.

ഇതിലെ കയ്യക്ഷരവും, ദിലീപിന് കൊടുത്തയച്ചതായി പറയുന്ന പുതിയ കത്തിലെ കയ്യക്ഷരവും തമ്മിലുള്ള വ്യത്യാസം ഒറ്റനോട്ടത്തിൽ പ്രകടമാകും. പുറമെ, ദിലീപിനുള്ള കത്തിൽ ഉപയോഗിച്ചിട്ടുള്ള ഭാഷയും ശൈലിയും പരിശോധിച്ചാലും പ്രകടമായ പൊരുത്തക്കേടുണ്ട്. ഇനി, തനിക്ക് പറയാനുള്ള കാര്യങ്ങൾ മറ്റൊരാളെക്കൊണ്ട് സുനി എഴുതിച്ചതാണെന്ന് പറഞ്ഞാലും പ്രശ്‌നമാകും. കയ്യക്ഷരമോ കത്തിന്റെ ശൈലിയോ സുനിയുടേതല്ല എന്നാണ് അഭിഭാഷകന്റെ നിഗമനം. അതേസമയം, പൾസർ സുനി ബ്ലാക്ക്‌മെയിൽ ചെയ്തുവെന്ന പരാതിയിൽ നടൻ ദിലീപിന്റെയും സംവിധായകൻ നാദിർഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാൻ തീരുമാനിച്ചു.

ദിലീപിനോടു പറയാനുള്ള കാര്യങ്ങൾ അറിയിക്കാൻ നാദിർഷയുടെ ഫോണിലേക്കാണു വിളികൾ വരുന്നത്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ഫോണിലും വിളി വന്നു. എല്ലാം റിക്കോർഡ് ചെയ്തു രണ്ടു മാസം മുൻപുതന്നെ ഡിജിപിക്കു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP