Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വൈദിക വിദ്യാർത്ഥിയുൾപ്പെടെ മൂന്നു കുട്ടികളെ പീഡിപ്പിച്ച വൈദികനെ പിടികൂടാതെ ഒളിച്ചുകളിച്ച് പുത്തൂർ പൊലീസ്; പീഡനം നടന്നത് കോട്ടത്തല സെന്റ് മേരീസ് പള്ളിയുടെ മുകളിലെ നിലയിൽവച്ച്; പരാതി കിട്ടിയെന്ന് സമ്മതിച്ച പുത്തൂർ പൊലീസ് ആദ്യം പറഞ്ഞത് അങ്ങനെയൊരു സെമിനാരി എവിടെയാണെന്ന് കണ്ടെത്താൻ ആയില്ലെന്ന്; വൈദികൻ തോമസ് പാറക്കുഴിയെ രക്ഷിക്കാൻ ശക്തമായ സമ്മർദ്ദമുണ്ടെന്നും സംശയം

വൈദിക വിദ്യാർത്ഥിയുൾപ്പെടെ മൂന്നു കുട്ടികളെ പീഡിപ്പിച്ച വൈദികനെ പിടികൂടാതെ ഒളിച്ചുകളിച്ച് പുത്തൂർ പൊലീസ്; പീഡനം നടന്നത് കോട്ടത്തല സെന്റ് മേരീസ് പള്ളിയുടെ മുകളിലെ നിലയിൽവച്ച്; പരാതി കിട്ടിയെന്ന് സമ്മതിച്ച പുത്തൂർ പൊലീസ് ആദ്യം പറഞ്ഞത് അങ്ങനെയൊരു സെമിനാരി എവിടെയാണെന്ന് കണ്ടെത്താൻ ആയില്ലെന്ന്; വൈദികൻ തോമസ് പാറക്കുഴിയെ രക്ഷിക്കാൻ ശക്തമായ സമ്മർദ്ദമുണ്ടെന്നും സംശയം

അരുൺ ജയകുമാർ

തിരുവനന്തപുരം: കാഞ്ഞിരംകുളം സ്വദേശിയായ വൈദിക വിദ്യാർത്ഥിയുൾപ്പെടെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയിട്ടും കൊട്ടാരക്കര കോട്ടത്തല സെന്റ് മേരീസ് പള്ളി വികാരി തോമസ് പാറക്കുഴിയെ പിടികൂടാനാകാത്തത് പൊലീസിന്റെ ഭാഗത്തുണ്ടായ അലംഭാവത്തെ തുടർന്ന്. സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമിച്ചിട്ടില്ല. വൈദികനായതിനാൽ കുറ്റവാളിയെ രക്ഷിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നതായാണ് ആക്ഷേപം ഇതോടെ ശക്തമാകുകയാണ്.

കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത് തിരുവനന്തപുരം കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലാണ്. എന്നാൽ സംഭവം നടന്ന പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അങ്ങോട്ട് കൈമാറിയെങ്കിലും കൃത്യമായ് കേസ് ഏറ്റെടുക്കുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്യാതെ പീഡകന് രക്ഷപ്പെടാൻ വഴിയൊരുക്കുകയായിരുന്നു പുത്തൂർ പൊലീസെന്നാണ് ആക്ഷേപം.

പോകോസ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്താവുന്ന കേസ് ഇത്രയും അലംഭാവത്തോടെ കൈകാര്യം ചെയ്തത് പ്രതിക്ക് ഒളിവിൽപോകാൻ അവസരമൊരുക്കാനാണെന്നും പരാതി ഉയർന്നിട്ടുണ്ട്.

ഇന്നലെ പൊലീസ് പിടികൂടാനെത്തിയെപ്പോൾ വൈദികൻ തോമസ് പാറക്കുഴി ഓടി രക്ഷപ്പെട്ടുവെന്ന് വാർത്തകൾ വന്നിരുന്നു.വൈദികനെ പിടികൂടാത്തതിനെക്കുറിച്ച് ചോദിക്കുമ്പോൾ സംഭവം നടന്ന പുത്തൂർ പൊലീസിനോ അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർക്കോ വ്യക്തമായ മറുപടിയില്ല. തങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതികരണം.

വൈദികനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ അയാൾ ഓടി രക്ഷപ്പെട്ടെന്ന വാർത്ത സ്ഥിരീകരിക്കാനായി പുത്തൂർ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടിയാകട്ടെ തിരുവനന്തപുരം പൂവാർ സർക്കിളാണ് പിടികൂടാനെത്തിയതെന്നും തങ്ങൾക്ക് അതിനെക്കുറിച്ച് വിവരമില്ലെന്നുമാണ്.

ശനിയാഴ്ച ഉച്ചയോടെയാണ് ചൈൽഡ് ലൈനിൽ നിന്നും കുട്ടിയെ വൈദികൻ പീഡിപ്പിച്ചെന്ന പരാതി ലഭിക്കുന്നത്. കാഞ്ഞിരംകുളം സ്വദേശിയായ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതും ലോക്കൽ പൊലീസ് സ്റ്റേഷനായ കാഞ്ഞിരംകുളത്ത് തന്നെ. ഇതനുസരിച്ച് കാഞ്ഞിരംകുളം പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. പോക്സോ നിയമ പ്രകാരമുള്ള കേസായതിനാൽ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ ഉൾപ്പെടുന്ന പൂവാർ സർക്കിളാണ് മൊഴി രേഖപ്പെടുത്തിയത്.

കോട്ടത്തല സെന്റ് മേരീസ് പള്ളി വികാരിയാണ് തോമസ് പാറക്കുഴി തന്നെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി നൽകിയ മൊഴി. കാഞ്ഞിരംകുളത്താണ് കുട്ടി പത്താം ക്ലാസ് വരെ പഠിച്ചതും. പിന്നീടാണ് വൈദിക പഠനത്തിനായി റോമൻ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സെന്റ്മേരീസ് പള്ളിയിലും സഭയുടെ കീഴിലുള്ള വിദ്യാലയത്തിലുമായിരുന്നു പഠനം. പള്ളിക്ക് കുറച്ച് അകലെയുള്ള ഒരു വീട്ടിലാണ് വൈദിക വിദ്യാർത്ഥികൾ താമസിച്ചിരുന്നത്.

കഴിഞ്ഞ അഞ്ച് മാസമായി വൈദികൻ പീഡിപ്പിക്കാറുണ്ടെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.കോട്ടത്തല സെന്റ്മേരീസ് പള്ളിയുടെ മുകളിലത്തെ നിലയിലാണ് വൈദികൻ താമസിക്കുന്നത്. ഇവിടെവച്ചാണ് കുട്ടിയെ വൈദികൻ പീഡിപ്പിച്ചിരുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് കൈമാറിയിട്ടും പുത്തൂർ പൊലീസോ കൊട്ടാരക്കര സർക്കിളോ കേസ് സമയത്ത് ഏറ്റെടുത്തില്ല. കേസ് കൈമാറിയപ്പോൾ തന്നെ അത് പുത്തൂർ പൊലീസ് ഏറ്റെടുത്ത് പ്രതിയെ പിടികൂടാൻ ചെന്നിരുന്നെങ്കിൽ പ്രതി ഇതിനോടകം പിടിയിലാകുമായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിന് ബന്ധപ്പെട്ടപ്പോൾ ലഭിച്ച ആദ്യത്തെ മറുപടി തന്നെ കേസ് അന്വേഷിക്കുന്നത് കാഞ്ഞിരംകുളം പൊലീസ് ആണെന്നാണ്. എന്നാൽ സംഭവം നടന്ന പുത്തൂർ സ്റ്റേഷൻ പരിധിയിലേക്ക് കേസ് കൈമാറിയെന്ന് പൂവാർ സിഐമറുനാടൻ മലയാളിയോട് പറഞ്ഞു. വീണ്ടും പുത്തൂർ പൊലീസ് സ്റ്റേഷനിൽ സംഭവം നടന്ന സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരമാകട്ടെ അങ്ങനെയൊരു സെമിനാരി എവിടെയാണെന്ന് പോലും കണ്ടെത്തനായില്ലെന്നാണ്.

സംഭവത്തിൽ പരാതി നൽകിയിട്ടും പ്രതി പിടിയിലാകാതെ വന്നതോടെ കുട്ടിയുടെ രക്ഷിതാക്കൾ വീണ്ടും പൊലീസുമായി ബന്ധപ്പെട്ടു. കേസ് പുത്തൂർ പൊലീസ് ഏറ്റെടുത്തില്ലെന്നറിഞ്ഞ പൂവാർ സിഐ കുട്ടിക്കും രക്ഷകർത്താക്കൾക്കുമൊപ്പം പുത്തൂർ സ്റ്റേഷനിലേക്ക് പോവുകയും പിന്നീട് പീഡനം നടന്ന സ്ഥലം നേരിട്ട് പോയി മഹസർ തയ്യാറാക്കുകയുമായിരുന്നു. പള്ളി പൂട്ടിക്കിടക്കുകയായിരുന്നുവെന്നും കപ്യാരെ പള്ളിയിലേക്ക് വിളിച്ച് വരുത്തിയാണ് മഹസർ തയ്യാറാക്കിയതെന്നും സിഐ പറയുന്നു. പുത്തൂർ പേലീസ് കേസ് ഏറ്റെടുത്തിട്ടില്ലെന്നുള്ളവിവരം ഡിവൈഎസ്‌പിയെ അറിയിച്ചിരുന്നു തുടർന്ന് അദ്ദേഹം നിർദ്ദേശിച്ച പ്രകാരമാണ് നേരിട്ട് പുത്തൂരെത്തി കേസ് മഹസർ ഉൾപ്പെടെ തയ്യാറാക്കി കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP