Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലതാ നായരെ കുറിച്ച് സംസാരിക്കുമ്പോൾ പെൺകുട്ടി പലപ്പോഴും വികാരത്തള്ളിച്ചയിൽ വിറച്ചിരുന്നു; കൈയിൽ മുറുകെ പിടിച്ച് അവളെ കിട്ടിയാൽ തനിക്ക് വേണ്ടി രണ്ടടി കൊടുക്കണമെന്ന് പറഞ്ഞു; ചോദ്യം ചെയ്യലിനിടെ ലതാ നായരെ നിയന്ത്രണം വിട്ട് അടിച്ചു; ഒറ്റയടിക്ക് അവർ താഴെ വീണു: കിളിരൂർ കേസിലെ സംഭവങ്ങൾ വിവരിച്ച്‌ ഡിജിപി ശ്രീലേഖ

ലതാ നായരെ കുറിച്ച് സംസാരിക്കുമ്പോൾ പെൺകുട്ടി പലപ്പോഴും വികാരത്തള്ളിച്ചയിൽ വിറച്ചിരുന്നു; കൈയിൽ മുറുകെ പിടിച്ച് അവളെ കിട്ടിയാൽ തനിക്ക് വേണ്ടി രണ്ടടി കൊടുക്കണമെന്ന് പറഞ്ഞു; ചോദ്യം ചെയ്യലിനിടെ ലതാ നായരെ നിയന്ത്രണം വിട്ട് അടിച്ചു; ഒറ്റയടിക്ക് അവർ താഴെ വീണു: കിളിരൂർ കേസിലെ സംഭവങ്ങൾ വിവരിച്ച്‌ ഡിജിപി ശ്രീലേഖ

തിരുവനന്തപുരം: കിളിരൂർ കേസിൽ പ്രതിയായിരുന്ന ലതാ നായരെ ചോദ്യം ചെയ്യുന്നതിനിടെ താൻ നിയന്ത്രണം വിട്ട് അവരെ അടിച്ചതായും ഒറ്റയടിക്ക് ലതാനായർ താഴെ വീണതായും ഡിജിപി ആർ ശ്രീലേഖ. കേസിൽ മൊഴിയെടുക്കുന്നതിനിടെ ആശുപത്രി കിടക്കയിൽ വെച്ച് പെൺകുട്ടി ലതാനായരെ കിട്ടിയാൽ തനിക്ക് വേണ്ടി രണ്ടടി കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായും ശ്രീലേഖ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കിളിരൂർ കേസിലെ മുഖ്യപ്രതിയായിരുന്നു ലതാ നായർ. കിളിരൂർ സ്വദേശിയായ ശാരി എസ് നായർ എന്ന പെൺകുട്ടിയെ സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ൽ ഓഗസ്റ്റ് മുതൽ ഒരു വർഷത്തോളം വിവിധ സ്ഥലങ്ങളിലായി ശാരി പീഡിപ്പിക്കപ്പെട്ടു. ഗർഭിണിയായ പെൺകുട്ടി 2004 ആഗസ്റ്റിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

പ്രസവശേഷം അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ശാരി നവംബർ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. ശാരിയുടെ മരണം നടന്നിട്ട് പതിമൂന്ന് വർഷം പൂർത്തിയാകാൻ ഒരു മാസത്തോളം ഉള്ളപ്പോഴാണ് കേസന്വേഷണ ചുമതല ഉണ്ടായിരുന്ന ആർ ശ്രീലേഖ അന്നത്തെ സംഭവങ്ങൾ മാസികയിൽ വിവരിക്കുന്നത്.

കിളിരൂർ കേസിലെ പ്രതിയായിരുന്ന ലതാ നായരെ ചോദ്യം ചെയ്യലിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് അടിച്ചതായാണ് വെളിപ്പെടുത്തൽ. ആശുപത്രി കിടക്കിയിൽ വെച്ച് പെൺകുട്ടി ലതായനായരെ കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും വികാരത്തള്ളിച്ചയിൽ വിറച്ചിരുന്നു. ഒരിക്കൽ ശ്രീലേഖയുടെ കൈയിൽ മുറുക്കെ പിടിച്ച് ലതാനായരെ കിട്ടിയാൽ തനിക്ക് വേണ്ടി രണ്ടടി കൊടുക്കണമെന്നും, ഒരു പാവം പെൺകുട്ടിയോട് എന്തിനിങ്ങനെ ചെയ്തുവെന്ന് ചോദിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു.

പിന്നീട് ലതാ നായരെ ചോദ്യം ചെയ്യാൻ അവസരം ലഭിച്ചു. സംസാരിക്കുന്നതിനിടയിൽ അവർ പ്രകോപിതയായപ്പോൾ താൻ സർവ്വശക്തിയുമെടുത്ത് അടിക്കുകയായിരുന്നുവെന്നും ഒറ്റ അടിയിൽ അവർ വീണുപോയെന്നും ഇപ്പോൾ ജയിൽ ഡിജിപിയായ ശ്രീലേഖ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP