Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലപ്പെട്ട ഇതരസംസ്ഥാനക്കാരിയായ ഗർഭിണി കഴിഞ്ഞത് നിന്നു തിരിയാനിടമില്ലാത്ത മുറിയിൽ ഏഴു പേർക്കൊപ്പം; കൊലയ്ക്കു കാരണം കുടുംബവഴക്ക്; പൊലീസിന്റെ ഡേറ്റാ ബാങ്കിൽ ഇവരാരുമില്ല

കൊല്ലപ്പെട്ട ഇതരസംസ്ഥാനക്കാരിയായ ഗർഭിണി കഴിഞ്ഞത് നിന്നു തിരിയാനിടമില്ലാത്ത മുറിയിൽ ഏഴു പേർക്കൊപ്പം; കൊലയ്ക്കു കാരണം കുടുംബവഴക്ക്; പൊലീസിന്റെ ഡേറ്റാ ബാങ്കിൽ ഇവരാരുമില്ല

കോട്ടയം : ഏഴ് ഇതര സംസ്ഥാന തൊഴിലാളികളുമായി നിന്നുതിരിയാനിടയില്ലാത്ത വസതിയിൽ ഗർഭിണിയായ യുവതി. ഒടുവിൽ കൊലപാതകവും. ചങ്ങനാശേരിയിലെ ഗർഭിണിയായ ഇതരസംസ്ഥാന യുവതിയുടെ കൊലപാതകം സമാനതകളില്ലാത്തത്്. ഡാറ്റാ ബാങ്കും തലയെണ്ണലും ഉണ്ടെങ്കിലും പൊലീസിന് ഈ പൊറുതി കണ്ടെത്താനായില്ല.

താമസസ്ഥലത്ത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ബംഗാൾ മാൾഡ സ്വദേശി റൂഹുൽ (42) നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. മാർഡ രത്തുവ തെക്കന മജുരാക്കോട് തസ്ലീമ (22) യെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

തിങ്കളാഴ്ച രാവിലെ 10.30 ഓടെ ചങ്ങനാശേരി പായിപ്പാട് -മല്ലപ്പള്ളി റോഡിൽ വെള്ളാപ്പള്ളി കവലയ്ക്കു സമീപം കീഴടി ഭാഗത്തെ വാടകവീട്ടിലാണ് തസ്ലിമയെ കൊല്ലപ്പെട്ടതായി കണ്ടത്. കൊലപാതകത്തിനു ശേഷം ബംഗാളിലേയ്ക്കു കടക്കാൻ ശ്രമിച്ച റൂഹൂലിനെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപി.എഫ് പിടികൂടുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇയാൾക്ക് നാട്ടിൽ ഭാര്യയും മക്കളും ഉള്ളതായാണ്് പൊലീസിന് ലഭിച്ച സൂചന. തസ്ലീമയുടെ കഴുത്തിൽ പാടുണ്ട് എന്നാൽ ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ ഇല്ല. ഏതാനും മാസം മുമ്പാണ് തസ്ലിമ പായിപ്പാട് എത്തുന്നത്. റുഹൂലിനും മറ്റ് ആറ് ഇതര സംസ്ഥാന തൊഴിലാളികൾക്കുമൊപ്പമാണ് തസ്ലിമ വാടകവീട്ടിൽ താമസിച്ചിരുന്നത്.

തിങ്കളാഴ്ച രാവിലെ റൂഹുൽ പതിവു പോലെ ജോലിക്കു പോയി. ഒപ്പം താമസിച്ചിരുന്ന മറ്റുള്ളവരോട്് തസ്ലീമയ്ക്കു പനിയാണെന്നും താൻ മരുന്നു വാങ്ങിക്കുവാൻ പോവുകയാണെന്ന് പറഞ്ഞു. വീട്ടിലെത്തി യുവതിയെ നോക്കണമെന്നും ഫോണിൽ വിളിച്ചു സുഹൃത്തുക്കളോട് പറഞ്ഞു. ഇതേ തുടർന്ന് വീട്ടിലെത്തിയ സുഹൃത്തുക്കൾ കതകിൽ തട്ടി വിളിച്ചിട്ടു തുറക്കാതെ വന്നതിനെ തുടർന്ന് അകത്തുകയറി നോക്കിയപ്പോൾ യുവതി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്്്. ഇതേ തുടർന്ന് വീട്ടുടമയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എട്ടുമണിക്കൂറിനുള്ളിൽ പ്രതി പിടിയിലായത്.

തസ്ലിമയ്ക്കും റുഹൂലിനുമൊപ്പം ആറ് ഇതരസംസ്ഥാന തൊഴിലാളികളായ പുരുഷന്മാരും താമസിച്ചിരുന്നു. മാൾഡ സ്വദേശികളായ യാദവ്, സുമൻ, അനുപ്, കിഷൻ എന്നിവരാണ് ഇവർക്കൊപ്പം കഴിഞ്ഞിരുന്നത്. റോഡരികിലാണ് വീട് സ്ഥിതി ചെയ്യുന്നതെങ്കിലും വീടിന്റെ ഒരു ഭാഗത്ത് വിജനമായ റബർ തോട്ടവും വീടിനോടു ചേർന്നു നിർമ്മാണം നടന്നു വരുന്ന ഒരു വീടും മാത്രമാണ് ഉള്ളത്. നൂറു ചതുരശ്രയടിയിൽ താഴെ മാത്രം വിസ്തീർണമുള്ള വീടിന് അടച്ചുറപ്പുമില്ല. ഇവിടെ നിന്നും കുറച്ചുമാറിയാണ് വീടുകൾ ഉള്ളത്. രണ്ടരമാസം മുമ്പാണ് തസ്ലിമയെ ഇവിടെ കാണാൻ തുടങ്ങിയതെന്നും പലപ്പോഴും റുഹൂൽ ഇവരെ ഉപദ്രവിക്കുകയും ഇവരുടെ നിലവിളി കേൾക്കുകയും ചെയ്യുമായിരുന്നുവെന്നു സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരിൽ ചിലർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാസം തൃക്കൊടിത്താനം പൊലീസ് തയ്യാറാക്കിയ ഇതര സംസ്ഥാന തൊഴിലാളി ഡേറ്റാ ബാങ്കിലും ഇവരുടെ വിവരമില്ല. ആയിരക്കണക്കിന് അന്യസംസ്ഥാനത്തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലമാണ് പായിപ്പാട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP