Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റാന്നിക്കാരിയുടെ ലൗജിഹാദ് ആരോപണം നിഷേധിച്ച് റിയാസ്; ഐസിസ് വേരുകൾ തേടിയുള്ള അന്വേഷണത്തിൽ അറസ്റ്റ് നിർണ്ണായകമെന്ന് സൂചിപ്പിച്ച് എൻഐഎ; സൗദിയിൽ നിന്ന് മാഹിക്കാരൻ ചെന്നൈയിൽ പറന്നെത്തിയത് ഇൻർപോൾ അറസ്റ്റ് ഭയന്ന്; യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്തിയ കേസിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ ദേശീയ അന്വേഷണ ഏജൻസി

റാന്നിക്കാരിയുടെ ലൗജിഹാദ് ആരോപണം നിഷേധിച്ച് റിയാസ്; ഐസിസ് വേരുകൾ തേടിയുള്ള അന്വേഷണത്തിൽ അറസ്റ്റ് നിർണ്ണായകമെന്ന് സൂചിപ്പിച്ച് എൻഐഎ; സൗദിയിൽ നിന്ന് മാഹിക്കാരൻ ചെന്നൈയിൽ പറന്നെത്തിയത് ഇൻർപോൾ അറസ്റ്റ് ഭയന്ന്; യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്തിയ കേസിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ ദേശീയ അന്വേഷണ ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: പത്തനംതിട്ട സ്വദേശിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി മതം മാറ്റി സിറിയയിലേക്ക് കടത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി മാഹി പരിമടം സ്വദേശി മുഹമ്മദ് റിയാസ് (26) ചെന്നൈയിലെത്തിയത് രഹസ്യ കേന്ദ്രത്തിലേക്ക് ഒളിത്താവളം മാറ്റാൻ. സൗദിയിലെ ഒളിയിടം പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് ഇയാൾ ഇന്ത്യയിലേക്ക് തിരിച്ചത്. ഇന്റർ പോളിന്റെ അറസ്റ്റ് ഭീഷണിയും ഇതിന് കാരണമായി. ചെന്നൈ വിമാനത്താവളത്തിലാണ് റിയാസ് അറസ്റ്റിലായത്. കേസ് എൻ.ഐ.എ ഏറ്റെടുത്തതിനാൽ പ്രതിയെ കൊച്ചി എൻ.ഐ.എ യൂണിറ്റിന് കൈമാറി. തനിക്ക് ഐസിസുമായി ബന്ധമില്ലെന്നാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറയുന്നത്.

ഇന്നലെ രാവിലെ ജിദ്ദയിൽ നിന്നും ചെന്നൈ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ കേരള പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ് പ്രകാരമാണ് എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതിസ്ഥാനത്തുള്ള റിയാസിന്റെ മാതാവ് സീനത്ത് ഇപ്പോഴും ജിദ്ദയിലാണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. റിയാസിനും യുവതിക്കും പറവൂർ മാഞ്ഞാലിയിൽ താമസ സൗകര്യം ഒരുക്കിയ പറവൂർ പെരുവാരം മന്ദിയേടത്ത് വീട്ടിൽ ഫയാസ് ജമാൽ, മാഞ്ഞാലി തലക്കാട്ട് വീട്ടിൽ സിയാദ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യദ്രോഹകുറ്റം, മനുഷ്യക്കടത്ത്, വ്യാജ രേഖ ചമക്കൽ കുറ്റങ്ങൾ ചുമത്തപ്പെട്ട പ്രതികൾ ആലുവ സബ് ജയിലിൽ ഇപ്പോഴും റിമാൻഡിലാണ്.

ബംഗളുരുവിൽ അനിമേഷൻ വിദ്യാർത്ഥിനിയായിരിക്കെയാണ് യുവതിയെ സഹപാഠി മുഹമ്മദ് റിയാസ് പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി മതം മാറ്റി സിറിയയിലേക്ക് കടത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ജിദ്ദയിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ട യുവതി നാട്ടിൽ തിരിച്ചെത്തി കോടതിയെയും പൊലീസിനെയും സമീപിക്കുകയായിരുന്നു. റിയാസും മാതാവും ഉൾപ്പെടെ 11 പേരാണ് പൊലീസിന്റെ പ്രതിപ്പട്ടികയിൽ. എൻ.ഐ.എ കേസിൽ ഒൻപത് പേരാണ് പ്രതികൾ. ഗുജറാത്ത് ജാംനഗറിൽ താമസിക്കുന്ന റാന്നി സ്വദേശിനിയെ മതംമാറ്റി വിവാഹംചെയ്ത് സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ ഇന്റർപോളിന്റെ സഹായം തേടാൻ എൻഐഎയുടെ തീരുമാനിച്ചിരുന്നു.

ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിനിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശിച്ചാൽ അന്വേഷിക്കാമെന്ന് എൻ.ഐ.എ. ഹൈക്കോടതിയെ അറിയിച്ചിരുന്നു. തന്നെ വിവാഹംചെയ്ത ന്യൂ മാഹി പെരിങ്ങണ്ടി സ്വദേശി മുഹമ്മദ് റിയാസിനെതിരെയാണ് യുവതി പരാതി നൽകിയത്. ഗൾഫിലുള്ള കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണ് ഫയാസ് ജമാൽ. മാഞ്ഞാലിയിൽ യുവതിയെ താമസിപ്പിക്കുന്നതടക്കമുള്ള സഹായം നൽകിയത് സിയാദാണ്. ഹിന്ദു മതത്തിൽ നിന്നു നിർബന്ധിച്ച് മാറ്റിയശേഷം വ്യാജവിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്കു കൊണ്ടുപോകുകയും അവിടെ വച്ച് സിറിയയിലേക്ക് കടത്താൻ ശ്രമിക്കുകയുമായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം ഒരാഴ്ച മുമ്പ് പറവൂർ സബ് ഇൻസ്‌പെക്ടർ ഗുജറാത്തിൽ പോയി യുവതിയുടെ മൊഴിയെടുത്തിരുന്നു. ബംഗളൂരുവിലെ ഒരു സ്ത്രീയും രണ്ട് അഭിഭാഷകരും കേസിലുൾപ്പെടുന്നു. കണ്ണൂർ സ്വദേശികളായ നാലു പേരെയും പിടികൂടാൻ സാധിച്ചിട്ടില്ല. 2014 ൽ ബെംഗളൂരുവിൽ അനിമേഷൻ കോഴ്‌സ് പഠിക്കുന്ന സമയത്താണ് മുഹമ്മദ് റിയാസിനുമായി യുവതി പ്രണയത്തിലായത്. 2015 നവംബറിൽ റിയാസ് ശാരീരിക ബന്ധം പുലർത്തിയെന്നും ഇതു ചിത്രീകരിച്ചത് കാണിച്ച് ഭീഷണിപ്പെടുത്തി മതം മാറ്റിയാണ് വിവാഹം കഴിച്ചതെന്നും പരാതിയിൽ പറയുന്നു.

മതം മാറിയതോടെ മുസ്ലിം പേര് സ്വീകരിച്ചു. വ്യാജ രേഖ ചമച്ച് ആധാർ കാർഡ് ഉണ്ടാക്കി 2016 മെയ് 21 ന് റിയാസ് വിവാഹം രജിസ്റ്റർ ചെയ്തു. പിന്നീട് ഹർജിക്കാരിയെ സൗദിയിലേക്കും സിറിയയിലേക്കും കൊണ്ടുപോകാനായി പാസ്‌പോർട്ട് എടുപ്പിച്ചു. സക്കീർ നായിക്കിന്റെ മതപ്രഭാഷണമനുസരിച്ച് പർദ ധരിക്കാനും ഐസിസിനെ പിന്തുണയ്ക്കാനും പറഞ്ഞു. റിയാസിനെ ഭയന്ന് 2016 ഒക്ടോബർ 15 ന് ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയെന്നും യുവതി ആരോപിക്കുന്നു. എന്നാൽ യുവതിയെ പിതാവ് തടങ്കലിലാക്കിയെന്നാരോപിച്ച് റിയാസ് നൽകിയ ഹർജിയിൽ തനിക്ക് റിയാസിനൊപ്പം പോകാൻ ഇഷ്ടമാണെന്ന് അവർ പറഞ്ഞിരുന്നു. തുടർന്ന് 2017 ജനുവരി 23 ന് റിയാസിനൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി ഉത്തരവായി. ഇതിനുശേഷം താൻ റിയാസിന്റെയും മാതാപിതാക്കളുടെയും നിയന്ത്രണത്തിലായെന്നും മാതാപിതാക്കളെ ഫോണിൽ വിളിക്കാൻ പോലും അനുവദിച്ചില്ലെന്നും പെൺകുട്ടി ആരോപിക്കുന്നു.

റിയാസും മാതാപിതാക്കളും ചേർന്ന് തന്നെ ജിദ്ദയിലേക്ക് കൊണ്ടുപോയി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. സിറിയയിലേക്ക് കടത്താൻ നീക്കമുണ്ടെന്ന് അറിഞ്ഞതോടെ രക്ഷപ്പെട്ട് ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിലെത്തിയെന്നും വിശദീകരിക്കുന്നു. സൗദിയിലെ അച്ഛന്റെ സുഹൃത്താണ് രക്ഷകനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP