Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്നാണ് ആർസിസി ഇനി സത്യം പറയുക? ഒമ്പത് വയസുകാരിക്ക് എച്ച്‌ഐവി അണുബാധ സ്ഥിരീകരിച്ചില്ലെന്ന സെന്ററിന്റെ വാദം പൊള്ളയോ? ചെന്നൈയിൽ നടത്തിയ ടെസ്റ്റിന് ആധികാരികതയില്ലെന്ന് ആക്ഷേപം; പ്രശ്‌നത്തിൽ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി; കുട്ടിക്ക് എആർടി ചികിൽസ ലഭ്യമാക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ ഇടപെടണമെന്നും കമ്മീഷൻ

എന്നാണ് ആർസിസി ഇനി സത്യം പറയുക? ഒമ്പത് വയസുകാരിക്ക് എച്ച്‌ഐവി അണുബാധ സ്ഥിരീകരിച്ചില്ലെന്ന സെന്ററിന്റെ വാദം പൊള്ളയോ?  ചെന്നൈയിൽ നടത്തിയ ടെസ്റ്റിന് ആധികാരികതയില്ലെന്ന് ആക്ഷേപം; പ്രശ്‌നത്തിൽ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി; കുട്ടിക്ക് എആർടി ചികിൽസ ലഭ്യമാക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ ഇടപെടണമെന്നും കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ കാൻസർ ചികിൽസയ്ക്കിടെ എച്ച്‌ഐവി അണുബാധയുണ്ടായതായി സംശയിക്കുന്ന 9 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചില്ലെന്ന അധികൃതരുടെ വാദം പൊള്ളയെന്ന് ആക്ഷേപം. ചെന്നൈയിലെ ആധികാരികതയില്ലാത്ത സ്ഥാപനത്തിലാണ് എച്ച്‌ഐവി ്‌സഥിരീകരിക്കാനുള്ള പരിശോധന നടത്തിയതെന്നും പരിശോധനാ റിപ്പോർട്ടിന് വിശ്വാസ്യത കുറവാണെന്നും പരാതിയുണ്ട്.

ആർസിസി അധികൃതർ മുൻകൈയടുത്ത് നടത്തിയ മൂന്ന് ടെസ്റ്റുകളിൽ എല്ലാ ഫലങ്ങളും പോസിറ്റീവായിരുന്നു. ഇക്കാര്യത്തിൽ സംശയം തീർക്കാൻ പിന്നീട് ആശ്രയിക്കേണ്ടത് ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന വെല്ലൂർ സിഎംസിയെയാണ്. എന്നാൽ ആർസിസി ഇക്കാര്യത്തിൽ ദുരൂഹമായ സമീപനമാണ് സ്വീകരിക്കുന്നത്.

ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ചതിലെ പിഴവ് മൂലമാണ് കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായതായി സംശയമുയർന്നത്.ഇതുമായി ബന്ധപ്പെട്ട് എലിസ, വെസ്റ്റേൺ ബ്ലോട്ട്, ഡിഎൻഎ പിസിആർ എന്നീ പരിശോധനകൾ നടത്തിയാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. കുട്ടിയുടെ രോഗപ്രതിരോധശേഷി നന്നേ കുറഞ്ഞതോടെ, ഉയർന്ന അളവിലുള്ള ആന്റിബയോട്ടിക് നൽകിവരികയായിരുന്നു

രോഗസംശയം ഉയരുകയോ സ്ഥീരീകരിക്കുകയോ ചെയ്യുമ്പോഴെങ്കിലും കുട്ടിക്ക് എആർടി ചികിൽസ ആരംഭിക്കേണ്ടതായിരുന്നെങ്കിലും ആർസിസി അധികൃതർ ഇക്കാര്യത്തിൽ വീഴ്ച വരുത്തി.ഒക്ടോബർ 9 ന് നടത്തിയ ആർഎംഎ പിസിആർ ടെസ്റ്റിൽ, ടാർജറ്റ് നോട്ട് ഡിറ്റക്റ്റഡ് എന്ന പരിശോധനാഫലം പ്രയോജനപ്പെടുത്തി കുട്ടിക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല എന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം.എന്നാൽ, ആർഎംഎ പിസിആർ എച്ച്‌ഐവി അണുബാധ സ്ഥിരീകരിക്കാനുള്ള പരിശോധന അല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

ഈ പശ്ചാത്തലത്തിൽ, കായംകുളം സ്വദേശിയായ ഒമ്പത്വയസുകാരിയെ ബാധിച്ച രക്താർബുദം മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയുകയുള്ളു എന്ന് കുട്ടിയുടെ അച്ഛനെ ധരിപ്പിച്ച ശേഷം സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാർജ് എന്ന് എഴുതി വാങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപം.

ഈ വർഷം ഓഗസ്റ്റ് 19 ന് കുട്ടിക്ക് എച്ച്‌ഐവി അണുബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ എആർടി ചികിൽസ തുടങ്ങേണ്ടതായിരുന്നുവെന്നും, നാളിതുവരെ ചികിൽസ നൽകാത്തത് ജീവിക്കാനുള്ള അവകാശലംഘനമാണെന്നുമാണ് സ്‌റ്റേറ്റ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ പോലെയുള്ള മനുഷ്യാവകാശ സംഘടനകളുടെ നിലപാട്.

പരാതി ലഭിച്ചതിനെ തുടർന്ന് സംഭവം അന്വേഷിച്ച് മൂന്നാഴ്ചയ്ക്ക്കം റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിക്കും, ആർസിസി ഡയറക്ടർക്കും ഈ മാസം 13 ന് ഉത്തരവിട്ടു.കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ ഡയറക്ടർ സ്വീകരിക്കണമെന്നും ആരോപണങ്ങൾ അന്വേഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഇതിനിടെ കുട്ടിയുടെ പിതാവ് ചികിൽസ നൽകാൻ വിമുഖത കാട്ടുന്നതായ വിവരം ലഭിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലാ കളക്ടർ അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നും, എആർടി ചികിൽസ നൽകാൻ ഇടപെടണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഈ മാസം 15 ന് ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം ആലപ്പുഴ ജില്ലാ കളക്ടർ റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഏതായാലും, കുട്ടിക്ക് എച്ച് ഐവി ബാധയുണ്ടോയെന്ന് സംശയാതീതമായി സ്ഥിരീകരിക്കാൻ ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന അക്രഡിറ്റഡ് സ്ഥാപനത്തിലെ പരിശോധന അനിവാര്യമായി വന്നിരിക്കുകയാണ്. ഒപ്പം ആർസിസി അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചകളെ കുറിച്ച് സമഗ്രമായ ഒരന്വേഷണത്തിനും സമയം അതിക്രമിച്ചിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP