Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂക്കോട് കോഴി വേസ്റ്റിൽ നിന്നും ഡീസൽ നിർമ്മിക്കുന്ന സ്ഥാപനം കണ്ടേ മതിയാകൂവെന്ന് പറഞ്ഞ് മാനജർമാരെ കാറിൽ കയറ്റി; ശരീര ഭാഗങ്ങളിൽ തൊട്ടും അശ്ലീലം പറഞ്ഞും സെൽഫിയെടുത്തും യാത്ര തുടർന്നു; മുറിയിൽ പൂട്ടിയിട്ടും മാനസിക പീഡനം; ചേലാട് മിനിപ്പടിയിൽ ആർ ജെ കാപ്പൻസ് ഉടമയെ വെട്ടിലാക്കി ഹൈക്കോടതി വിധിയും; രജിത്ത് സി കാപ്പൻ കുടുങ്ങിയത് ഇങ്ങനെ

പൂക്കോട് കോഴി വേസ്റ്റിൽ നിന്നും ഡീസൽ നിർമ്മിക്കുന്ന സ്ഥാപനം കണ്ടേ മതിയാകൂവെന്ന് പറഞ്ഞ് മാനജർമാരെ കാറിൽ കയറ്റി; ശരീര ഭാഗങ്ങളിൽ തൊട്ടും അശ്ലീലം പറഞ്ഞും സെൽഫിയെടുത്തും യാത്ര തുടർന്നു; മുറിയിൽ പൂട്ടിയിട്ടും മാനസിക പീഡനം; ചേലാട് മിനിപ്പടിയിൽ ആർ ജെ കാപ്പൻസ് ഉടമയെ വെട്ടിലാക്കി ഹൈക്കോടതി വിധിയും; രജിത്ത് സി കാപ്പൻ കുടുങ്ങിയത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:പീഡനക്കേസിൽ ഒളിവിലുള്ള എൻ സി പി നേതാവ് മാണി സി കാപ്പന്റെ ബന്ധു രജിത്ത് സി കാപ്പൻ ഊരാക്കുടുക്കിൽ. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രജിത്തനെ തേടി പൊലീസ് വീണ്ടും അന്വേഷണം തുടങ്ങി. ഇയാൾ ഉടൻ കീഴടങ്ങുമെന്നും സൂചനയുണ്ട്. പൊലീസിന് മുമ്പിൽ ഹാജരാകണമെന്ന ഹൈക്കോടതി നിർദ്ദേശമാണ് ഇതിന് കാരണം. നേരത്തെ രജിത്തിനെത്തേടി പൊലീസ് രണ്ടുവട്ടം ആലത്തൂരിലെ താമസ സ്ഥലത്തെത്തിയെങ്കിലും തന്ത്രപരമായി ഇയാൾ രക്ഷപെട്ടുകയായിരുന്നു.

രണ്ടുതവണയും വലിയ വളർത്തുപട്ടികളെ അഴിച്ചുവിട്ട് പൊലീസിനെ അകറ്റിയാണ് ഇയാൾ രക്ഷപെട്ടത്. ദീർഘകാലം ഒളിവിൽക്കഴിയുന്നതിന് ഇയാളെ സഹായിച്ചത് രാഷ്ട്രീയ- സാമ്പത്തിക ഇടപെടലാണെന്നാണ് സൂചന. ഈ വർഷം ഏപ്രിലിൽ 24 ഉം 23 ഉം വയസുള്ള യുവതികൾ നൽകിയ പാരാതിയെത്തുടർന്ന് കോതമംഗലം പൊലീസ് രജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പൈങ്ങോട്ടൂർ സ്വദേശിനിയും കോതമംഗലം സ്വദേശിനിയുമാണ് പൊലീസിനെ സമീപിച്ചത്. ഐ പി സി 366 (തട്ടിക്കൊണ്ടുപോകൽ)354(സ്ത്രീകൾക്കെതിരെയുള്ള മര്യാദ ലംഘനം) എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരുന്നത്.

ഇതേത്തുടർന്ന് ഒളിവിലായ ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഈ ഹർജി പരിഗണിക്കവേയാണ് രജിത്തിനോട് കോതമംഗലം പൊലീസിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഇന്നലെ ഇയാൾ പൊലീസിൽ ഹാജരാവുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. ഇന്ന് എത്തുമെന്ന് അഭിഭാഷകൻ സ്‌റ്റേഷനിലെത്തി അറിയിച്ചിട്ടുണ്ടെന്ന് എസ് ഐ ബേസിൽ തോമസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

ഇയാൾ അടുത്തിടെ ചേലാട് മിനിപ്പടിയിൽ ആർ ജെ കാപ്പൻസ് എന്ന പേരിൽ ക്ലീനിങ് ലോഷിനുകൾ നിർമ്മിക്കുന്ന സ്ഥാപനം തുറന്നിരുന്നു. കമ്പിനിയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരികളായ യുവതികളെ ജോലിക്കെടുത്തത്. ഇരുവരും ബിരുദധാരികളായിരുന്നു. ജോലിക്കെടുത്ത് ദിവസങ്ങൾക്കുള്ളിൽത്തന്നേ വയനാട് പൂക്കോട് കോഴി വേസ്റ്റിൽ നിന്നും ഡീസൽ നിർമ്മിക്കുന്ന സ്ഥാപനം കാണമെന്നും ഇക്കാര്യത്തിൽ ഇവിടെ പരിശീനം നേടണമെന്നും ഇയാൾ യുവതികളെ ധരിപ്പിച്ചു.ചേലാടും ഇത്തരത്തിലുള്ള കമ്പിനി തുടങ്ങുന്നതിന് ലക്ഷ്യമിട്ടിട്ടുണ്ടെന്നും ബോദ്ധ്യപ്പെടുത്തി.

ഒറ്റയ്ക്ക് പരിശിലത്തിന് വരില്ലന്ന് യുവതികളിൽ ഒരാൾ അറയിച്ചപ്പോൾ ഇരവരും പരിശീനത്തിന് എത്തണമെന്ന് ഇയാൾ നിർദ്ദേശിച്ചു. ഇതുപ്രകാരം ഏപ്രിൽ 19-ന് യുവതികൾ കോതമംഗലത്തുനിന്നും ബസ്സിൽ അങ്കമാലിയിൽ എത്തി. ഇവിടെ കാറുമായി കാത്തുനിൽക്കുമെന്നായിരുന്നു ഇയാൾ യുവതികളെ അറിയിച്ചിരുന്നത്. അങ്കമാലിയിൽ നിന്നും കാർയാത്ര തുടങ്ങി ഏറെ താമസിയാതെ തന്നെ വഴിയിൽ നിന്നും ഒരാളെ കയറ്റി. പിന്നീട് കാർ ഓടിച്ചത് ഇയാളായിരുന്നു. തുടർന്ന് യുവതികൾക്കൊപ്പം ഇരുപ്പറപ്പിച്ച രജിത്ത്് ഇവരുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചും അശ്ലീലം പറഞ്ഞും ശല്യപ്പെടുത്തി. എതിർത്തിട്ടും വകവച്ചില്ല.പ്രതിഷേധം വകവയ്ക്കാതെ യുവതികൾക്കൊപ്പം സെൽഫിയെടുത്തു. സെൽഫി ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ആലത്തൂരിലെത്തിയപ്പോൾ കാർ ഇയാളുടെ ഇവിടുത്തെ വിജനമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലേയ്ക്ക് തിരിച്ചുവിട്ടു. ഇവിടെ എത്തിയപ്പോൾ അപകടം മണത്ത യുവതികൾ മുറിയിൽക്കയറിയപാടെ കുറ്റിയിട്ടു. ഏറെ നേരം മുട്ടിയിട്ടും തുറക്കാത്തതിനാൽ തൽക്കാലം ഇയാൾ പിൻവാങ്ങി. 20-ന് പുലർച്ചെ ജോലിക്കാരെത്തിയെന്ന് ഉറപ്പായപ്പോൾ യുവതികൾ മുറിതുറന്നു. ഇവിടെ നിന്നും വീണ്ടും കാറിൽ യാത്ര തുടർന്നു. ബത്തേരിയിൽ എത്തിയപ്പോൾ തങ്ങളെ ഇവിടെ ഇറക്കണമെന്നാവശ്യപ്പെട്ട് യുവതികൾ ബഹളം കൂട്ടി. രംഗം പന്തിയല്ലന്ന് കണ്ട് രജിത്ത് ഇവരെ ഇവടെ ഇറക്കി. ഒരു വിധത്തിൽ യുവതികൾ നാട്ടിലെത്തി. സ്ഥാപനത്തിൽ ഏൽപ്പിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ തിരികെ ചോദിച്ചപ്പോൾ നൽകാൻ രജിത്ത് വിസമ്മതിച്ചു.

വിവരമറിഞ്ഞ യുവതികളുടെ ബന്ധുക്കൾ സംഘം ചേർന്ന് മിനിപ്പടിയിലെ സ്ഥാപനത്തിലെത്തി സാമാന്യം ഭേദപ്പെട്ട രീതിയിൽ ഇയാളെ കൈകാര്യം ചെയ്തു. ഈ സംഭവത്തിൽ രജിത്തിന്റെ പരാതിയിൽ യുവതിയുടെ ബന്ധുക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പിന്നീട് പൊലീസിനെ സമീപിച്ച് പെൺകുട്ടികൾ നടന്നതെല്ലാം വിവരിച്ച് മൊഴി നൽകി. ഇതേത്തുടർന്ന് ഇയാളെ കണ്ടെത്താൻ അന്വേഷണം നടത്തിയെങ്കിലും വിഫലമായി. ആലത്തൂർ പൊലീസിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. പാലാ സ്വദേശിയാണെങ്കിലും ഇപ്പോൾ കുടുംബസമേതം നെടുംമ്പാശേരിയിലാണ് താമസം. ജോസ് സി കാപ്പന്റെ മകനാണ് 40 കാരനായ രജിത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP