Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടിയെ ആക്രമിച്ചതിൽ തനിക്ക് പങ്കില്ല; പൾസർ സുനിയെ ക്വട്ടേഷനും ഏൽപ്പിച്ചില്ല; മെമ്മറി കാർഡ് വാങ്ങിയതും താനല്ലെന്ന് റിമി ടോമി; ഗായികയെ പൊലീസ് ചോദ്യം ചെയ്തത് അതീവ രഹസ്യമായി; ദിലീപിന്റേയും കാവ്യയുടേയും റിമിയുടേയും മൊഴികളിൽ പൊരുത്തക്കേട്; സിനിമാക്കാരിയുടെ സാമ്പത്തിക ഇടപാട് കഥകൾ കേട്ട് ഞെട്ടി പൊലീസ്

നടിയെ ആക്രമിച്ചതിൽ തനിക്ക് പങ്കില്ല; പൾസർ സുനിയെ ക്വട്ടേഷനും ഏൽപ്പിച്ചില്ല; മെമ്മറി കാർഡ് വാങ്ങിയതും താനല്ലെന്ന് റിമി ടോമി; ഗായികയെ പൊലീസ് ചോദ്യം ചെയ്തത് അതീവ രഹസ്യമായി; ദിലീപിന്റേയും കാവ്യയുടേയും റിമിയുടേയും മൊഴികളിൽ പൊരുത്തക്കേട്; സിനിമാക്കാരിയുടെ സാമ്പത്തിക ഇടപാട് കഥകൾ കേട്ട് ഞെട്ടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിനും നാദിർഷായ്ക്കും കാവ്യാ മാധവനും പിന്നാലെ അന്വേഷണം റിമി ടോമിയിലേക്കും. നടിയെ ആക്രമിച്ച കേസിൽ ഗായികയും നടിയും ടിവി അവതാരകയുമായ റിമി ടോമിയേയും പൊലീസ് ചോദ്യം ചെയ്തു. എവിടെ വച്ചാണ് ചോദ്യം ചെയ്യലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ നടന്നുവെന്നാണ് സൂചന. കാവ്യാ മാധവനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് റിമിയേയും പൊലീസ് സംശയിക്കാൻ തുടങ്ങിയത്. നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ പങ്കില്ലെന്നാണ് നടി പൊലീസിന് നൽകിയ മൊഴി. എന്നാൽ നടി ആക്രമിക്കപ്പെട്ട ദിവസത്തെ ഫോൺ വിളികളിൽ വ്യക്തത വരുത്താൻ റിമിക്ക് കഴിഞ്ഞില്ല. ഇത് പൊലീസ് പരിശോധിക്കുന്നുണ്ട്. ദിലീപിനെ രക്ഷിക്കാനുള്ള കള്ളത്തരമാണോ ഇതെന്നാണ് പരിശോധന. അതിനിടെ ഫോണിലൂടെ പൊലീസ് ചോദ്യം ചെയ്തുവെന്ന കാര്യം റിമി സ്ഥിരീകരിച്ചു. ഈ കേസുമായി ബന്ധമില്ലെന്നും അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട ദിവസം കാവ്യയും ദിലീപും നിരന്തരമായി ബന്ധപ്പെട്ടത് റിമിയെയായിരുന്നു. എന്തിനായിരുന്നു ഈ അസ്വാഭാവിക വിളികൾ എന്നതാണ് ചോദ്യം. ഇത് തെളിയിക്കാൻ വേണ്ട ഫോൺ രേഖകൾ പൊലീസിന്റെ കൈയിലുണ്ട്. നടിയുടെ ആക്രമണം അറിഞ്ഞ ശേഷമാണോ സംസാരിച്ചതെന്നാണ് പൊലീസിന്റെ ചോദ്യം. ഇതിൽ വ്യക്തത വരുത്താൻ നടിക്കായില്ല. നടി ആക്രമിക്കപ്പെട്ടത് അറിഞ്ഞിട്ടാണെങ്കിൽ എന്തിന് കാവ്യയേയും ദിലീപിനേയും വിളിച്ചുവെന്നതാണ് പൊലീസുയർത്തുന്ന സംശയം. ഇതിന് മുന്നിൽ റിമി പലപ്പോഴും പതറുന്നുണ്ട്. ഇതിനൊപ്പം നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തുവെന്ന പറയുന്ന മാഡത്തെ കുറിച്ച് അറിയാമോ എന്നും പരിശോധിക്കുന്നു. ഈ മാഡം കാവ്യയാണോ അമ്മ ശ്യമാളയാണോ അത് റിമിയാണോ എന്ന സംശയ നിവാരണത്തിനാണ് പൊലീസ് ശ്രമം. ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ അറസ്റ്റിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മറുടാനോട് പറഞ്ഞു.

ദിലീപുമായി റിമിക്ക് റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിമിയെ ചോദ്യം ചെയ്തത്. നേരത്തെ, ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടന്ന അതേസമയം തന്നെ റിമിയുടെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. കണക്കിൽപെടാത്ത പണം വിദേശത്തേക്കു കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഭൂമിയിടപാടുകൾ സംബന്ധിച്ച് ഏതാനും രേഖകൾ അന്ന് കണ്ടെടുത്തിരുന്നതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ടും പൊലീസ് കാര്യങ്ങൾ തിരക്കി. പ്രാഥമിക സൂചനയനുസരിച്ച് ഗൂഢാലോചനയിൽ റിമിക്ക് പങ്കുണ്ടാകാൻ സാധ്യതയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. മൊഴികൾ വിശദമായി പരിശോധിക്കും. അതിന് ശേഷം വീണ്ടും ചോദ്യം ചെയ്യും. ഇതിലൂടെ മാത്രമേ സത്യം മറനീക്കി പുറത്തുവരൂവെന്നും പൊലീസ് പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ ചില സംശയങ്ങളുണ്ട്. സാമ്പത്തിക ഇടപാടുകൾ ദിലീപുമായി ഉണ്ടെന്നും വിലയിരുത്തുന്നു. ചില സംശയങ്ങളുണ്ട്. ഇത് പരിഹരിക്കാനാണ് ശ്രമം. ദിലീപും കാവ്യയുമായി അടുത്ത ബന്ധം റിമിക്കുണ്ട്. ആക്രമിക്കപ്പെട്ട നടിയുമായി ചില പ്രശ്നവും ഉണ്ട്. ഇതിലും വ്യക്തത വരണം. കാവ്യാ മാധവനും അമ്മ ശ്യാമളയും സംശയ നിഴലിലാണ്. അതിനിടെ എല്ലാ കുറ്റവും താനേറ്റെടുത്തോളാമെന്നും കാവ്യയേയും റിമിയേയും ഉപദ്രവിക്കരുതെന്ന നിലപാടിൽ ദിലീപും എത്തിയതായി സൂചനയുണ്ട്. നഷ്ടപ്പെട്ടുവെന്ന് കരുതുന്ന പീഡന ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കണ്ടെത്താൻ ദിലീപ് നിർണ്ണായക മൊഴി നൽകുമെന്നാണ് പൊലീസിന്റെ ഈ ഘട്ടത്തിലെ പ്രതീക്ഷ.

ഒരു കാലത്തുകൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്‌സ് ആയിരുന്നു. വിദേശ സ്റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റർനെറ്റിൽ അക്കാലത്ത് വൈറലായിരുന്നു. പിന്നീട് എപ്പോഴോ ആണ് ആ ബന്ധം അകന്നു പോയത്. എങ്ങനെയാണ് ഇവർ ശത്രുക്കളായതെന്ന് പലരും ചോദിച്ചിട്ടുമുണ്ട്. എന്നാൽ സംഗതി രഹസ്യമായി തന്നെ തുടർന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകർന്നത് എന്നാണ് കേൾക്കുന്നത്. ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും ആക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നു. അവിടെ സംഭവിച്ചത് എന്താണ് എന്നത് ഇപ്പോൾ പരസ്യമായ രഹസ്യവും. മീശമാധവൻ സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മിൽ. അത് ഇന്നും തുടർന്ന് പോരുന്നു. പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന റിമി പിന്നീട് ആക്രമിക്കപ്പെട്ട നടിയുമായും ബന്ധം സ്ഥാപിച്ചു.

ഇരുവരും നല്ല സുഹൃത്തുക്കളുമായി. ആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഇരുവരും കണ്ടുമുട്ടുമായിരുന്നു. വീടുകളിലും എപ്പോഴും എത്തും. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോൾ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി തന്നെ പറഞ്ഞിരുന്നു. അപ്പോഴും എന്താണ് സൗഹൃദത്തിൽ സംഭവിച്ചത് എന്ന് പറയാൻ റിമി തയ്യാറായിട്ടില്ല. ഇത് റിമിയോട് പൊലീസ് ചോദിച്ചറിയും. വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷൻ സുഹൃത്തുക്കളിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ആക്രമിക്കപ്പെട്ട മുതിർന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, പൂർണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു്. ആ വിദേശ ഷോയിൽ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് മഞ്ജുവിനോട് ഈ നടി പറഞ്ഞുകൊടുത്തു എന്നാണ് കഥ. നടിയെ ആക്രമിക്കപ്പെട്ട ഗൂഢാലോചന തിയറിയിൽ പൊലീസും നിരത്തുന്നത് ഈ വാദമാണ്.

ദിലീപും റിമിയും തമ്മിൽ നിരവധി റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. ചോദ്യംചെയ്യാൻ തീരുമാനിച്ചതോടെ റിമി ടോമിയോട് വിദേശത്തേക്ക് പോകരുതെന്നും ഷോകൾ റദ്ദാക്കണമെന്നും അന്വേഷണസംഘം നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കള്ളപ്പണക്കേസിൽ റിമിടോമിയുടെ വീട്ടിൽ റെയ്ഡ് നടക്കുകയും കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പണം ദിലീപിന്റേതാണെന്നും സൂചനയുണ്ടായിരുന്നു. മാത്രമല്ല വിദേശ ഹവാല ഇടപാടുകളിലും സ്വർണക്കടത്തിലും ദിലീപിന് ഒപ്പം റിമിക്കും ബന്ധമുണ്ട്.

ആഴ്ചകൾക്ക് മുൻപ് ദിലീപിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയപ്പോൾ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയിൽ നിരവധി രേഖകളും ഉദ്യോഗസ്ഥസംഘം കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകൾ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികൾ എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP